- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ 29ന് തെരേസ മെയ് സർക്കാർ നിലംപതിക്കുമോ...?ഇന്നലത്തെ വോട്ടിംഗിൽ നിന്നും വിട്ട് നിന്ന നോർത്തേൺ അയർലണ്ടിലെ സഖ്യകക്ഷി ബഡ്ജറ്റിനെതിരെ വോട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ്; ബ്രെക്സിറ്റ് തർക്കത്തിൽ ടോറി സർക്കാർ വീഴുമെന്ന ആശങ്ക ശക്തം
പലവിധ വെല്ലുവിളികളിലൂടെ കടന്ന് പോകുന്ന തെരേസ മെയ് സർക്കാരിനെ വീഴ്‌ത്തുമെന്ന ഭീഷണി മുഴക്കി നോർത്തേൺ അയർലണ്ടിലെ സഖ്യകക്ഷിയായ ഡിയുപി രംഗത്തെത്തി. ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലണ്ടുമായി കർക്കശമായ അതിർത്തിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് ഡിയുപി സർക്കാരിനെ വിരട്ടി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലത്തെ വോട്ടിംഗിൽ നിന്നും വിട്ട് നിന്ന ഡിയുപി 29ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെതിരെ വോട്ട് ചെയ്ത് അന്ന് തന്നെ സർക്കാരിനെ വീഴ്‌ത്തുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. ഇതോടെ തെരേസ സർക്കാർ അന്ന് നിലം പതിക്കുമോ.. എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഉയരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് തർക്കത്തിൽ ടോറി സർക്കാർ വീഴുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ബ്രസൽസുമായുള്ള കസ്റ്റംസ് യൂണിയനിൽ തുടരുന്നതിന് തന്റെ കാബിനറ്റിന്റെ പിന്തുണ തെരേസ ഇന്ന് തേടുമെന്നാണ് സൂചന. ഒരു താൽക്കാലിക ഡീലിനെ പിന്തുണക്കാനും അതിലൂടെ യുകെയെ യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ഏരിയയിൽ നിലനിർത്താനും ഇതിലൂടെ നോർത്തേൺ അയർലണ്ടിലെ കർക്കശ
പലവിധ വെല്ലുവിളികളിലൂടെ കടന്ന് പോകുന്ന തെരേസ മെയ് സർക്കാരിനെ വീഴ്‌ത്തുമെന്ന ഭീഷണി മുഴക്കി നോർത്തേൺ അയർലണ്ടിലെ സഖ്യകക്ഷിയായ ഡിയുപി രംഗത്തെത്തി. ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലണ്ടുമായി കർക്കശമായ അതിർത്തിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് ഡിയുപി സർക്കാരിനെ വിരട്ടി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലത്തെ വോട്ടിംഗിൽ നിന്നും വിട്ട് നിന്ന ഡിയുപി 29ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെതിരെ വോട്ട് ചെയ്ത് അന്ന് തന്നെ സർക്കാരിനെ വീഴ്‌ത്തുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ഇതോടെ തെരേസ സർക്കാർ അന്ന് നിലം പതിക്കുമോ.. എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഉയരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് തർക്കത്തിൽ ടോറി സർക്കാർ വീഴുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ബ്രസൽസുമായുള്ള കസ്റ്റംസ് യൂണിയനിൽ തുടരുന്നതിന് തന്റെ കാബിനറ്റിന്റെ പിന്തുണ തെരേസ ഇന്ന് തേടുമെന്നാണ് സൂചന. ഒരു താൽക്കാലിക ഡീലിനെ പിന്തുണക്കാനും അതിലൂടെ യുകെയെ യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ഏരിയയിൽ നിലനിർത്താനും ഇതിലൂടെ നോർത്തേൺ അയർലണ്ടിലെ കർക്കശമായ അതിർത്തി ഒഴിവാക്കാനുമുള്ള സഹായമാണ് തെരേസ ഇന്ന് മിനിസ്റ്റർമാരോട് അഭ്യർത്ഥിക്കുക. ഇതിലൂടെ ഒരു പെർമനന്റ് ഡീൽ ബ്രസൽസ് അംഗീകരിക്കുന്നത് നോർത്തേൺ അയർലണ്ടിനെ സിംഗിൾ മാർക്കറ്റിൽ നിലനിർത്തുകയെന്നതും തെരേസ ലക്ഷ്യമിടുന്നുണ്ട്.
ഈ പദ്ധതിയെ മുൻ ഫോറിൻ സെക്രട്ടറിയും കടുത്ത ബ്രെക്സിറ്റ് നേതാവുമായ ബോറിസ് ജോൺസൻ ശക്തമായി എതിർക്കുന്നുണ്ട്. ഇതിലൂടെ യുകെ യൂറോപ്യൻ യൂണിയന്റെ സ്ഥിരം കോളനിയായിത്തീരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രാത്രി ലേബർ പാർട്ടി അഗ്രികൽച്ചർ ബില്ലിന് മേൽ കൊണ്ടു വന്ന ഭേദഗതിക്ക് മേലുള്ള വോട്ടിംഗിൽ നിന്നാണ് ഡിയുപിയിലെ പത്ത് എംപിമാർ വിട്ട് നിന്ന് സർക്കാരിന് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. തെരേസ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി അനുസരിച്ച് ബ്രസൽസുമായുള്ള ഒരു സ്ഥിരം വ്യാപാരക്കരാറുണ്ടാകുന്നത് വരെ ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ തന്നെ തുടരും.
യുകെയും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടും താരിഫ് രഹിത സോണിന്റെ ഭാഗമാകുമ്പോൾ കടുത്ത ഐറിഷ് അതിർത്തി ഒഴിവാക്കുന്നതിനാണ് തെരേസ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മെയിൻലാൻഡ് ബ്രിട്ടൻ വിട്ട് പോകുമ്പോഴും നോർത്തേൺ അയർലണ്ട് സിംഗിൾ മാർക്കറ്റിൽ നിലകൊള്ളാനിത് ഇടയാക്കും. ഇതിനെ തുടർന്ന് ഐറിഷ് കടൽ കടന്ന് പോകുന്ന ചരക്ക് കപ്പലുകളും മറ്റും കടുത്ത പരിശോധനക്ക് വിധേയമാകാനിത് ഇടയാക്കും. ഈ അവസ്ഥ ടോറികളും ഡിയുപിയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കുമെന്നുറപ്പാണ്. ബ്രെക്സിറ്റിന്റെ പേരിൽ യുകെയെ പിളർത്തുന്ന ഏതൊരു നീക്കത്തെയും തന്റെ പാർട്ടി എതിർക്കുമെന്നാണ് ഡിയുപി നേതാവ് അർലെനെ ഫോസ്റ്റർ ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്.
ടോറികൾക്ക് ചുരുങ്ങിയ ഭൂരിപക്ഷമായ 317 എംപിമാരിലെത്താൻ ഒമ്പത് പേരുടെ കുറവുണ്ടായതിനെ തുടർന്നാണ് വെറും പത്ത് എംപിമാരുള്ള ഡിയുപിയെ കൂട്ട് പിടിച്ച് സർക്കാരുണ്ടാക്കേണ്ടി വന്നിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ പിടിവാശികളെ അംഗീകരിച്ച് കൊണ്ടുള്ള ഒരു മൃദുവായ ബ്രെക്സിറ്റിനെ തങ്ങൾ പിന്തുണക്കുന്നില്ലെന്നാണ് ഡിയുപി വക്താവ് സാമ്മി വിൽസൻ പ്രതികരിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ഡീലിന്റ പേരിൽ മെയിൻലാൻഡ് ബ്രിട്ടനെയും നോർത്തേൺ അയർലണ്ടിനെയും വെവ്വേറെ കാണുന്നതിനോട് പാർട്ടി യോജിക്കുന്നില്ലെന്നാണ് ഇന്നലെ ജേക്ക് റീസ് മോഗ് അടക്കമുള്ള മുതിർന്ന ടോറികളെ കണ്ട ഡിയുപി നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്.