- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരത്തിലെ കല്യാണം വേണ്ടെന്ന് വച്ച് സ്‌കൂൾ പരിപാടിക്ക് പോകാൻ കാമില തീരുമാനിച്ചത് എന്തുകൊണ്ട്...? ബക്കിങ്ഹാം പാലസിലെ അന്തച്ഛിദ്രങ്ങൾ പുറത്തേക്ക്
എലിസബത്ത് രാജ്ഞിയുടെ പുത്രൻ ആൻഡ്ര്യൂ രാജകുമാരന്റെ പുത്രി യൂജിൻ രാജകുമാരിയുടെയും ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും വിവാഹം നാളെ വിൻഡ്സർ കാസിലിലെ സെന്റ്.ജോർജ് ചാപെലിൽ വച്ച് അതിഗംഭീരമായ നടക്കാനിരിക്കുകയാണ്. രാജകുടുംബത്തിലെ പ്രമുഖരെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ നാളെ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാതെ ചാൾസ് രാജകുമാരന്റെ പത്നി കാമില സ്‌കോട്ട്ലൻഡിലെ കാതറീൻ പ്രൈമറി സ്‌കൂളിലെ ഒരു പരിപാടിക്കാണ് പോവുകയെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഭർത്താവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരനുമായും അദ്ദേഹത്തിന്റെ പത്നിയുമായും കാമിലക്ക് ദീർഘകാലമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണമാണ് കാമില അവരുടെ പുത്രി യൂജിന്റെ വിവാഹത്തിൽ നിന്നും കാരണമുണ്ടാക്കി വിട്ട് നിൽക്കുന്നതെന്ന സൂചന ശക്തമാണ്. ഇതോടെ ബക്കിങ്ഹാ പാലസിലെ അന്തച്ഛിദ്രങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. സ്‌കോട്ട്ലൻഡിലുള്ള രാജകീയ വസതിയായ ബാൽമോറലിന് അടുത്താണ് കാതറീൻ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രാജകീയ വസതിയിൽ നിന്നും വളരെ കാലം മുമ്പ് തന്നെ വിശേഷ അ
എലിസബത്ത് രാജ്ഞിയുടെ പുത്രൻ ആൻഡ്ര്യൂ രാജകുമാരന്റെ പുത്രി യൂജിൻ രാജകുമാരിയുടെയും ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും വിവാഹം നാളെ വിൻഡ്സർ കാസിലിലെ സെന്റ്.ജോർജ് ചാപെലിൽ വച്ച് അതിഗംഭീരമായ നടക്കാനിരിക്കുകയാണ്. രാജകുടുംബത്തിലെ പ്രമുഖരെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ നാളെ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാതെ ചാൾസ് രാജകുമാരന്റെ പത്നി കാമില സ്‌കോട്ട്ലൻഡിലെ കാതറീൻ പ്രൈമറി സ്‌കൂളിലെ ഒരു പരിപാടിക്കാണ് പോവുകയെന്ന റിപ്പോർട്ട് പുറത്ത് വന്നു.
ഭർത്താവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരനുമായും അദ്ദേഹത്തിന്റെ പത്നിയുമായും കാമിലക്ക് ദീർഘകാലമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണമാണ് കാമില അവരുടെ പുത്രി യൂജിന്റെ വിവാഹത്തിൽ നിന്നും കാരണമുണ്ടാക്കി വിട്ട് നിൽക്കുന്നതെന്ന സൂചന ശക്തമാണ്. ഇതോടെ ബക്കിങ്ഹാ പാലസിലെ അന്തച്ഛിദ്രങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. സ്‌കോട്ട്ലൻഡിലുള്ള രാജകീയ വസതിയായ ബാൽമോറലിന് അടുത്താണ് കാതറീൻ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രാജകീയ വസതിയിൽ നിന്നും വളരെ കാലം മുമ്പ് തന്നെ വിശേഷ അവസരങ്ങളിൽ ഈ സ്‌കൂളിലേക്ക് കേയ്ക്കും മറ്റും സമ്മാനമായി കൊടുത്തയക്കുന്ന പതിവുമുണ്ട്.
ഈ സ്‌കൂൾ സന്ദർശിക്കാമെന്ന് താൻ നേരത്തെ വാക്ക് കൊടുത്തതിനാനാലാണ് വിവാഹത്തിൽ പങ്കെടുക്കാതെ ഇവിടുത്തെ പരിപാടിക്ക് പോകുന്നതെന്നാണ് പശ്ചാത്താപം രേഖപ്പെടുത്തി സ്വന്തം കൈപ്പടയിൽ യൂജിന് എഴുതിയിരിക്കുന്ന കത്തിൽ കാമില വിശദീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ പരിപാടിയിൽ നിന്നും പിന്മാറി വിദ്യാർത്ഥികളെ വിഷമിപ്പിക്കാനാവില്ലെന്നും കാമില സ്വയം ന്യായീകരിക്കുന്നു. എന്നാൽ ആൻഡ്ര്യൂവും പത്നിയുമായി തനിക്കുള്ള സ്വരച്ചേർച്ച കുറവ് മൂലം അവരെ അഭിമുഖീകരിക്കാൻ പ്രയാസമായതുകൊണ്ടാണ് കാമില ഇത്തരത്തിൽ വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് മാറിയിരിക്കുന്നതെന്ന ഊഹാപോഹങ്ങൾ ശക്തമാണ്.
വിവാഹത്തിൽ പങ്കെടുക്കുന്ന ചാൾസ് ലഞ്ചിന് ശേഷം സ്‌കോട്ട്ലൻഡിലേക്ക് മടങ്ങുമെന്നു റിപ്പോർട്ടുണ്ട്. എന്നാൽ തന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരൻ വിൻഡ്സർ ഗ്രേറ്റ് പാർക്കിലെ റോയൽ ലോഡ്ജിൽ നടത്തുന്ന ബ്ലാക്ക് ടൈ ഡിന്നറിൽ ചാൾസ് പങ്കെടുക്കില്ല. ചാൾസിന്റെ ആദ്യ ഭാര്യ ഡയാന രാജകുമാരി മരിച്ചതിന് ശേഷം തനിക്ക് രാജകീയ സ്വീകാര്യത ലഭിക്കുന്നതിനായി താനും ചാൾസും കിണഞ്ഞ് പരിശ്രമിച്ചപ്പോൾ ആൻഡ്ര്യൂ തങ്ങൾക്കൊപ്പം നിന്നില്ലെന്നും അതിന് വേണ്ടി സംസാരിച്ചില്ലെന്നതുമാണ് കാമിലയ്ക്ക് ആൻഡ്ര്യൂവിനോട് വിരോധമുണ്ടാകാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.