- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരഞ്ഞ് നിലവിളിച്ച് യാത്രക്കാരൻ; എന്റെ കുടുംബത്തെ പിരിയാൻ വയ്യെന്ന വിലാപം ഏറ്റെടുത്ത് യാത്രക്കാർ; യാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് സോമാലിയയിലേക്ക് നാട് കടത്താൻ വിമാനത്തിൽ കയറ്റിയ അനധികൃത കുടിയേറ്റക്കാരനെ തിരിച്ചിറക്കാൻ നിർബന്ധിതരായി യുകെ ബോർഡർ പൊലീസ്
ക്രിമിനൽ എന്ന് ആരോപിച്ച് ഹോം ഓഫീസ് ഹീത്രുവിൽ നിന്നുള്ള വിമാനത്തിൽ സോമാലിയയിലേക്ക് നാട് കടത്താൻ ഒരുങ്ങിയ സോമാലിയക്കാരനെ മറ്റ് വിമാനയാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് തിരിച്ചിറക്കാൻ യുകെ ബോർഡർ പൊലീസ് നിർബന്ധിതരായി. യുകെയിലുള്ള തന്റെ കുടുംബത്തെ പിരിയാൻ വയ്യെന്ന സോമാലിയക്കാരന്റെ വിലാപത്തിൽ സഹതാപം തോന്നിയ മറ്റ് യാത്രക്കാർ അയാൾക്ക് വേണ്ടി രംഗത്തെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹീത്രുവിൽ നിന്നും തുർക്കിയിലേക്കും അവിടെ നിന്നും സോമാലിയയിലേക്കും ഇയാളെ കയറ്റി വിടാനായിരുന്നു യുകെ ബോർഡർ പൊലീസ് പദ്ധതിയിട്ടിരുന്നത്. ഗുരുതരമായ കുറ്റങ്ങൾ ചെയ്ത് ഇവിടുത്തെ സമൂഹത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു സോമാലിയക്കാരനെ നാട് കടത്താൻ ഹോം ഓഫീസ് തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഹീത്രൂവിൽ നിന്നും ഇസ്താംബുളിലേക്കുള്ള തുർക്കിഷ് എയർലൈൻസ് വിമാനത്തിലേക്ക് ഇയാളെ കൊണ്ട് വരുന്ന വീഡിയോ പുറത്ത് വന്നിരുന്നു. വിമാനത്തിൽ കയറ്റി ഇരുത്തിയ അയാൾ തന്റെ കുടുംബത്തെ പിരിഞ്ഞ് പോകേണ്ടി വരുന്നതിലുള്ള ദുഃഖ
ക്രിമിനൽ എന്ന് ആരോപിച്ച് ഹോം ഓഫീസ് ഹീത്രുവിൽ നിന്നുള്ള വിമാനത്തിൽ സോമാലിയയിലേക്ക് നാട് കടത്താൻ ഒരുങ്ങിയ സോമാലിയക്കാരനെ മറ്റ് വിമാനയാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് തിരിച്ചിറക്കാൻ യുകെ ബോർഡർ പൊലീസ് നിർബന്ധിതരായി. യുകെയിലുള്ള തന്റെ കുടുംബത്തെ പിരിയാൻ വയ്യെന്ന സോമാലിയക്കാരന്റെ വിലാപത്തിൽ സഹതാപം തോന്നിയ മറ്റ് യാത്രക്കാർ അയാൾക്ക് വേണ്ടി രംഗത്തെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹീത്രുവിൽ നിന്നും തുർക്കിയിലേക്കും അവിടെ നിന്നും സോമാലിയയിലേക്കും ഇയാളെ കയറ്റി വിടാനായിരുന്നു യുകെ ബോർഡർ പൊലീസ് പദ്ധതിയിട്ടിരുന്നത്.
ഗുരുതരമായ കുറ്റങ്ങൾ ചെയ്ത് ഇവിടുത്തെ സമൂഹത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു സോമാലിയക്കാരനെ നാട് കടത്താൻ ഹോം ഓഫീസ് തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഹീത്രൂവിൽ നിന്നും ഇസ്താംബുളിലേക്കുള്ള തുർക്കിഷ് എയർലൈൻസ് വിമാനത്തിലേക്ക് ഇയാളെ കൊണ്ട് വരുന്ന വീഡിയോ പുറത്ത് വന്നിരുന്നു. വിമാനത്തിൽ കയറ്റി ഇരുത്തിയ അയാൾ തന്റെ കുടുംബത്തെ പിരിഞ്ഞ് പോകേണ്ടി വരുന്നതിലുള്ള ദുഃഖം സഹിക്ക വയ്യാതെ പൊട്ടിക്കരയുകയും തുടർന്ന് മറ്റ് യാത്രക്കാർ ഇടപെടുകയുമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഇതിനെ തുടർന്ന് ഹോം ഓഫീസ് ഒഫീഷ്യലുകളും മറ്റ് യാത്രക്കാരും തമ്മിൽ വാഗ്വാദം നടക്കുകയും ചെയ്തിരുന്നു. അവസാനം സോമാലിയക്കാരനെ വിമാനത്തിൽ നിന്നും തിരിച്ചിറക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയായിരുന്നു. നാല് ഒഫീഷ്യലുകളായിരുന്നു സോമാലിയക്കാരനെ കയറ്റി വിടാനെത്തിയിരുന്നത്. തന്നെ ഇവിടുത്തെ കുടുംബത്തിൽ നിന്നും വേർപിരിക്കുന്നുവെന്ന് അലറിവിളിച്ച് കരയുന്ന ഇയാളെ വീഡിയോയിൽ കാണാം. വിമാനത്തിലേക്ക് കയറ്റിയ ഇയാളെ പുറക് വശത്തേക്ക് കൊണ്ട് പോയി സീറ്റിലിരുത്തി രണ്ട് ഹോം ഓഫീസ് സ്റ്റാഫുകൾ ഇയാൾക്ക് ഇരുവശത്തിരിക്കുകയും ചെയ്തിരുന്നു.
ഇയാൾ ക്രിമിനൽ അല്ലെന്നും അതിനാൽ നാട് കടത്തരുതെന്നും ചില യാത്രക്കാർ വാദിക്കുന്നുണ്ടായിരുന്നു. ആ വേളയിലും സോമാലിയക്കാരൻ കരയുന്നുണ്ടായിരുന്നു. ഇയാൾ കരയുന്നത് കാര്യമാക്കേണ്ടെന്നും ഇയാൾ ക്രിമിനലാണെന്നും അതിനാൽ നാട് കടത്തിയേ പറ്റൂ എന്നും ഒഫീഷ്യലുകൾ കടുംപിടിത്തം പിടിച്ചെങ്കിലും അവസാനം യാത്രക്കാരുടെ നിലപാടിന് വഴങ്ങി സോമാലിയക്കാരനെ തിരിച്ചിറക്കാൻ ഓഫീസർമാർ നിർബന്ധിതരാവുകയായിരുന്നു.
ഇവിടെ നിയമപരമായി കഴിയാൻ അർഹതയില്ലാത്തവരെ മാത്രമാണ് ഇത്തരത്തിൽ നാട് കടത്തുന്നതെന്നും ഇവരിൽ പലരും വിദേശ ക്രിമിലുകളാണെന്നുമാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.