- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂജിൻ രാജകുമാരിയും മണവാട്ടിയായി; എൻഡിഎസ്എആർ കൊട്ടാരത്തിന്റെ അകത്തെ ചിത്രങ്ങളുമായി സെലിബ്രേറ്റി ഗസ്റ്റുകൾ; വർണ്ണിച്ചാൽ തീരാത്ത വെഡ്ഡിങ് കേക്ക് വിശേഷങ്ങൾ: എലിസബത്ത് രാജ്ഞിയുടെ മറ്റൊരു കൊച്ചു മകളുടെ കെട്ടു കല്ല്യാണം കെങ്കേമമായയത് ഇങ്ങനെ
കാത്തിരിക്കുന്നവർക്ക് എല്ലാം ശുഭകരമായി ലഭിക്കുമെന്ന് പറയുന്നതുപോലെയായി യൂജിൻ രാജകുമാരിയുടെ ജീവിത്തതിലും. മാസങ്ങൾക്ക് മുമ്പ് നടക്കേണ്ടതായിരുന്നു യൂജിന്റെ വിവാഹം. എന്നാൽ, ഹാരി രാജകുമാരനും മേഘൻ മെർക്ക്‌ലുമായുള്ള വിവാഹത്തെത്തുടർന്ന് മാറ്റിവെച്ച ചടങ്ങ് ഇന്നലെ വർണാഭമായി ബ്രിട്ടീഷ് രാജകുടുംബം ആഘോഷിച്ചു. യൂജിൻ രാജകുമാരി ജാക്ക് ബ്രൂക്ക്‌സ്ബാങ്കിന് സ്വന്തമാകുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളുടെ നീണ്ടനിരയായിരുന്നു. ബ്രിട്ടന്റെ സിംഹാസനത്തിന്റെ ഒമ്പതാമത്തെ അവകാശികൂടിയാണ് 28-കാരിയായ യൂജിൻ. ഇപ്പോഴത്തെ ഭരണാധികാരിയായ എലിസബേത്ത് രാജ്ഞിയുടെ മകൻ ആൻഡ്രുവിന്റെ മകളാണ് പ്രിൻസസ് യൂജിൻ. എന്നാൽ ആൻഡ്രുവിന്റെ സഹോദരൻ ചാൾസ് ആണ് കിരീടാവകാശി. അതിനു ശേഷം ചാൾസിന്റെ മകൻ വില്ല്യമും വില്ല്യമിന്റെ മകൻ ജോർജുമാണ് കിരീടാവകാശികൾ. ചാൾസിന്റെ രണ്ടാമത്തെ മകൻ ഹാരിയും വാർത്തികളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ആൻഡ്രുവിന്റെ പെൺമക്കളായ യൂജിനും ബിയാട്രീസും ഇപ്പോഴാണ് ഇത്രയേറെ ശ്രദ്ധ നേടുനന്നത്. ആൻഡ്രുവിന്റെ വിവാഹമോചിതയായ ഭാര്യയും ചടങ്ങുകളിലും ഉണ്ടായിരുന്
കാത്തിരിക്കുന്നവർക്ക് എല്ലാം ശുഭകരമായി ലഭിക്കുമെന്ന് പറയുന്നതുപോലെയായി യൂജിൻ രാജകുമാരിയുടെ ജീവിത്തതിലും. മാസങ്ങൾക്ക് മുമ്പ് നടക്കേണ്ടതായിരുന്നു യൂജിന്റെ വിവാഹം. എന്നാൽ, ഹാരി രാജകുമാരനും മേഘൻ മെർക്ക്‌ലുമായുള്ള വിവാഹത്തെത്തുടർന്ന് മാറ്റിവെച്ച ചടങ്ങ് ഇന്നലെ വർണാഭമായി ബ്രിട്ടീഷ് രാജകുടുംബം ആഘോഷിച്ചു. യൂജിൻ രാജകുമാരി ജാക്ക് ബ്രൂക്ക്‌സ്ബാങ്കിന് സ്വന്തമാകുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളുടെ നീണ്ടനിരയായിരുന്നു. ബ്രിട്ടന്റെ സിംഹാസനത്തിന്റെ ഒമ്പതാമത്തെ അവകാശികൂടിയാണ് 28-കാരിയായ യൂജിൻ.
ഇപ്പോഴത്തെ ഭരണാധികാരിയായ എലിസബേത്ത് രാജ്ഞിയുടെ മകൻ ആൻഡ്രുവിന്റെ മകളാണ് പ്രിൻസസ് യൂജിൻ. എന്നാൽ ആൻഡ്രുവിന്റെ സഹോദരൻ ചാൾസ് ആണ് കിരീടാവകാശി. അതിനു ശേഷം ചാൾസിന്റെ മകൻ വില്ല്യമും വില്ല്യമിന്റെ മകൻ ജോർജുമാണ് കിരീടാവകാശികൾ. ചാൾസിന്റെ രണ്ടാമത്തെ മകൻ ഹാരിയും വാർത്തികളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ആൻഡ്രുവിന്റെ പെൺമക്കളായ യൂജിനും ബിയാട്രീസും ഇപ്പോഴാണ് ഇത്രയേറെ ശ്രദ്ധ നേടുനന്നത്. ആൻഡ്രുവിന്റെ വിവാഹമോചിതയായ ഭാര്യയും ചടങ്ങുകളിലും ഉണ്ടായിരുന്നു.
വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്‌സ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ. 2002-ലെ അപകടത്തെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ യൂജിന്റെ മുതുകത്ത് ഇപ്പോഴും രണ്ട് ടൈറ്റാനിയം കമ്പികൾ ഇട്ടിട്ടുണ്ട്. അതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടാറുള്ള യൂജിൻ രാജകുമാരി, ഇക്കുറി അത്തരം അവശതകളൊന്നും പ്രകടി്പപിക്കാതെയാണ് സെന്റ് ജോർജ്‌സ് ദേവാലയത്തിന്റെ പടികൾ കയറിയത്. പീറ്റർ പിലോട്ടോ ഡിസൈൻ ചെയ്ത വിവാഹവസ്ത്രമണിഞ്ഞ് യൂജിൻ അത്യന്തം പ്രസരിപ്പോടെയാണ് ചടങ്ങിലാകെ കാണപ്പെട്ടത്.
രാജകുടുംബത്തിലെ എല്ലാവരുടെയും സാന്നിദ്ധ്യം വിവാഹവേളയിലുണ്ടായിരുന്നില്ലെങ്കിലും വില്യം രാജകുമാരനും ഹാരി രാജകുമാരനും കുടുംബസമേതം രാജ്ഞിയുടെ ആറാമത്തെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്തു. ഹാരി രാജകുമാരന്റെ വിവാഹവുമായി താരതമ്യം ചെയ്യപ്പെടുമെന്നതിനാൽ, വളരെ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ഒരുക്കിയിരുന്നത്. ഹാരിയുടെ വിവാഹത്തിന് 600 അതിഥികളാണ് പങ്കെടുത്തത്. ഇക്കുറി അത് 800 അതിഥികളായി. രാജകുടുംബത്തിൽനിന്ന് 30-ഓളം പേരും പങ്കെടുത്തു. ഹാരിയുടെ വിവാഹത്തിന് വധു മേഘന്റെ കുടുംബത്തിൽനിന്ന് അമ്മ ദോറിയ റാഗ്‌ലൻ്ഡ് മാത്രമായിരുന്നെങ്കിൽ, ബ്രൂക്ക്‌സ്ബാങ്കിന്റെ കുടുംബത്തിൽനിന്ന് 24-ഓളം ബന്ധുക്കളുണ്ടായിരുന്നു.
വിൻഡ്‌സർ കൊട്ടാരത്തിന്റെ അകത്തെ ചിത്രങ്ങളുമായി സെലിബ്രിറ്റി ഗസ്റ്റുകൾ
യൂജിന്റെയും ജാക്കിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തന്നെയായിരുന്നു വിവാഹത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ. വിവാഹച്ചടങ്ങളുകളി്ൽനിന്ന് പകർത്തിയ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് അവർ ചടങ്ങിനെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നും. ഹോളിവുഡ് നടി ഡെമി മൂർ, റോക്ക് ഗായകൻ റിക്കി മാർട്ടിൻ തുടങ്ങിയ വിശിഷ്ടാതിഥികളും യൂജിനും ജാക്കും ഒന്നാകുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തി. വിൻഡ്‌സർ കാസിൽ കൊട്ടാരത്തിൽ നടന്ന വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾ കൊട്ടാരത്തിനകത്തുനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും മത്സരിച്ചു.
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും, അതിഥികൾ അതൊന്നും കണക്കാക്കിയതേയില്ല. റിക്കി മാർട്ടിനും ലിവ് ടൈലറും കെയ്റ്റ് മോസുമൊക്കെ വിൻഡ്‌സര് കാസിലിലെ സെന്റ് ജോർജ് ഹാളിൽനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ലൈല മോസ്, നവോമി കാംബെൽ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. വൈകിട്ട് ഗ്രേറ്റ് ലോഡ്ഡ് റോയൽ പാർക്കിൽ നടന്ന വിരുന്നിലും അതിഥികൾ ആഘോഷപൂർവം പങ്കെടുത്തു
വർണിച്ചാൽ തീരാത്ത വെഡ്ഡിങ് കേക്ക് വിശേഷങ്ങൾ
ജീവിതത്തിലെ അവിസ്മരണീയ ദിവസത്തിന് മധുരം പകരാൻ യൂജിൻ രാജകുമാരിയും ജാക്ക് ബ്രൂക്ക്‌സ്ബാങ്കും തിരഞ്ഞെടുത്തത് റെഡ് വെൽവെറ്റ് ചോക്കലേറ്റ് കേക്ക്. ലണ്ടനിലെ പ്രശസ്‌ന കേക്ക് ഡിസൈനറായ സോഫി കാബോട്ട് ഡിസൈൻ ചെയ്ത, അഞ്ച് തട്ടുകളുള്ള കേക്കിൽ വധൂവരന്മാരുടെ പേരുകളുടെ ആദ്യാക്ഷരവും പതിച്ചിരുന്നു. ഇവരുടെ വീടായ കെൻസിങ്ടൺ കൊട്ടാരത്തിലെ ഐവി കോട്ടേജിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഐവിയെന്നും കേക്കിൽ രേഖപ്പെടുത്തിയിരുന്നു.
മൂന്ന് തട്ടുകളിൽ റെഡ് വെൽവെറ്റും രണ്ട് തട്ടുകളിൽ ചോക്കലേറ്റുമായിരുന്നു കേക്കിന്റെ മിശ്രിതം. അതിന് മുകളിലായി ബട്ടറും വൈറ്റ് ഐസിങ്ങും നടത്തി. സ്വർണം പൂശിയ തളികയിൽ സ്ഥാപിച്ച കേക്ക് വിൻഡ്‌സ് കാസിലിലെ സെന്റ് ജോർജ് ഹാളിലെത്തിയ എല്ലാ അതിഥികളുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 400 മുട്ടകളും 53 പാക്കറ്റ് ബട്ടറും 15 കിലോയോളം പൊടിയും 20 കിലോയോളം പഞ്ചസാരയും ഉപയോഗിച്ചാണ് കേക്ക് നിർമ്മിച്ചത്. വാനില എസൻസും കേക്കിന് രുചിപകർന്നു.
ഒരാഴ്ചമുമ്പുതന്നെ വിവാഹത്തിനായി തയ്യാറാക്കുന്ന കേക്കിന്റെ വിശേഷങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സോഫിയാണ് കേക്ക് ഉണ്ടാക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു. യൂജിനുമായും ജാക്കുമായും നേരിട്ട് പരിചയമുള്ള സോഫിയെ ഇരുവരും വിവാഹ കേക്ക് നിർമ്മാണച്ചുമതല ഏൽപ്പിക്കുകയായിരുന്നു.