- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഗന്റെ വയറ് നോക്കി ഗർഭിണിയാണെന്ന് ചിലർ; കേറ്റിന്റെ പാവാട പൊങ്ങിയപ്പോൾ നിൽക്കാത്ത ഫ്ളാഷ് ലൈറ്റുകൾ; പിപ്പയുടെ പ്രസവിക്കാറായ വയറിനും വൻ ഡിമാൻഡ്: ബ്രിട്ടണിലെ രാജവിവാഹത്തിനിടയിലും ശ്രദ്ധ നേടിയത് ആ മൂന്നു രാജകുമാരിമാർ
യുകെയിലെ പാപ്പരാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് എലിസബേത്ത് രാജ്ഞിയുടെ ഏകമകളായ വില്ല്യമിന്റെയും ഹാരിയുടെയും ഭാര്യമാരും വില്ല്യമിന്റെ ഭാര്യ സഹോദരിയും. പ്രിൻസസ് യൂജിന്റെ കല്ല്യാണം ഇന്നലെ നടന്നപ്പോഴും ഈ മൂവരും ആയിരുന്നു ശ്രദ്ധ നേടിയത്. കേറ്റ് രാജകുമാരി ശ്രദ്ധ നേടിയത് പാവാട കാറ്റിൽ പൊങ്ങിയപ്പോൾ ആണെങ്കിൽ അനിയത്തി പിപ്പയുടെ എപ്പോൾ വേണമെങ്കിലും പ്രസവിക്കാറായ വയറാണ് ചർച്ചയായത്. ഹാരിയുടെ നവവധു മേഗൻ ഗർഭിണിയാണോ എന്ന ചർച്ചയും ഇതിനിടയിൽ സജീവമായി. പ്രശസ്ത ഹോളിവുഡ് താരം മർലിൻ മൺറോയുടെ വിഖ്യാതമായ പോസിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു കെയ്റ്റിന് സംഭവിച്ചത്. പെട്ടെന്നടിച്ച കാറ്റിൽ കെയ്റ്റിന്റെ ഫ്രോക്ക് ഉയർന്നുപൊന്തിയതോടെ, കാത്തിരിന്ന ക്യാമറകളൊന്നൊകെ മിന്നി. അലക്സാണ്ടർ മക്ക്വീൻ ഡിസൈൻ ചെയ്ത ഡീപ്പ് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് വിവാഹത്തിനായി കെയ്റ്റ് തിരഞ്ഞെടുത്തത്. പാവാട മുഴുവനായി പൊങ്ങാതിരിക്കുന്നതിന് വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന് അൽപം കഷ്ടപ്പെടേണ്ടിവരികയും ചെയ്തു. രാജ്ഞിയും ഫിലിപ്പ് രാജകുമാരന
യുകെയിലെ പാപ്പരാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് എലിസബേത്ത് രാജ്ഞിയുടെ ഏകമകളായ വില്ല്യമിന്റെയും ഹാരിയുടെയും ഭാര്യമാരും വില്ല്യമിന്റെ ഭാര്യ സഹോദരിയും. പ്രിൻസസ് യൂജിന്റെ കല്ല്യാണം ഇന്നലെ നടന്നപ്പോഴും ഈ മൂവരും ആയിരുന്നു ശ്രദ്ധ നേടിയത്. കേറ്റ് രാജകുമാരി ശ്രദ്ധ നേടിയത് പാവാട കാറ്റിൽ പൊങ്ങിയപ്പോൾ ആണെങ്കിൽ അനിയത്തി പിപ്പയുടെ എപ്പോൾ വേണമെങ്കിലും പ്രസവിക്കാറായ വയറാണ് ചർച്ചയായത്. ഹാരിയുടെ നവവധു മേഗൻ ഗർഭിണിയാണോ എന്ന ചർച്ചയും ഇതിനിടയിൽ സജീവമായി.
പ്രശസ്ത ഹോളിവുഡ് താരം മർലിൻ മൺറോയുടെ വിഖ്യാതമായ പോസിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു കെയ്റ്റിന് സംഭവിച്ചത്. പെട്ടെന്നടിച്ച കാറ്റിൽ കെയ്റ്റിന്റെ ഫ്രോക്ക് ഉയർന്നുപൊന്തിയതോടെ, കാത്തിരിന്ന ക്യാമറകളൊന്നൊകെ മിന്നി. അലക്സാണ്ടർ മക്ക്വീൻ ഡിസൈൻ ചെയ്ത ഡീപ്പ് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് വിവാഹത്തിനായി കെയ്റ്റ് തിരഞ്ഞെടുത്തത്. പാവാട മുഴുവനായി പൊങ്ങാതിരിക്കുന്നതിന് വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന് അൽപം കഷ്ടപ്പെടേണ്ടിവരികയും ചെയ്തു.
രാജ്ഞിയും ഫിലിപ്പ് രാജകുമാരനും എഡ്വേർഡ് രാജകുമാരനും വില്യം രാജകുമാരനും ഹാരി രാജകുമാരനുമുൾപ്പെടെ, രാജകുടുംബത്തിലെ പ്രധാനികൾ ചുറ്റുംനിൽക്കെയാണ് കെയ്റ്റിന് മർലിൻ മൺറോ അനുഭവമുണ്ടായത്. അവരാരും സംഭവം ശ്രദ്ധിച്ചതേയില്ലെങ്കിലും കെയ്റ്റ് ആ നിമിഷം നന്നായി ആസ്വദിച്ചുവെന്ന് അവരുടെ മുഖഭാവത്തിൽ വ്യക്തമായിരുന്നു. തന്റെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്ത അലക്സാണ്ടർ മക്ക്വീനെത്തന്നെ ഈ ചടങ്ങിനുള്ള വസ്ത്രവും കെയ്റ്റ് ഏൽപപ്പിക്കുകയായിരുന്നു.
വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ വധുവിനെക്കാൾ പകിട്ടുകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്ന നിഷ്കർഷ പുലർത്തുന്നയാളാണ് കെയ്റ്റ് രാജകുമാരി. പലപ്പോഴും വ്യത്യസ്ത ചടങ്ങുകളിൽ ഒരേവസ്ത്രം തന്നെ അവർ ഉപയോഗിക്കാറുമുണ്ട്. ഹാരിയുടെയും മേഘന്റെയും വിവാഹം കഴിഞ്ഞവർഷം നടന്നപ്പോൾ, അലക്സാണ്ടർ മക്ക്വീൻ ഡിസൈൻ ചെയത ക്രീം നിറത്തിലുള്ള കോട്ടാണ് കെയ്റ്റ് ധരിച്ചിരുന്നത്. മറ്റു മൂന്നവസരങ്ങളിലും അവർ ഇതേ വസ്ത്രം ഉപയോഗിക്കുകയും ചെയ്തിരുന്നു.
മേഘൻ ഗർഭിണിയോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
യൂജിൻ രാജകുമാരിയുടെയും ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും വിവാഹച്ചടങ്ങിനെത്തിയവരും ചടങ്ങിന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ കണ്ടവരുമൊക്കെ സംശയം പ്രകടിപ്പിച്ചത് ഒരേയൊരു കാര്യത്തിൽ മാത്രമായിരുന്നു. മേഘൻ ഗർഭിണിയാണോ? വിവാഹത്തിന് മേഘൻ അണിഞ്ഞുവന്ന വസ്ത്രമാണ് ഈ സംശയം ബലപ്പെടാൻ കാരണം. ഗിവെഞ്ചി ബ്രാൻഡിലുള്ള അയഞ്ഞ നേവി ബ്ലൂ കോട്ടാണ് മേഘൻ ധരിച്ചിരുന്നത്. ഗർഭണിയാണെന്ന കാര്യം മറച്ചുവെയ്ക്കുന്നതിനാണ് ഈ അയഞ്ഞ കോട്ട് ഇട്ടതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
ഇത്തരമൊരു വസ്ത്രം തിരഞ്ഞെടുക്കാൻ മേഘനെ പ്രേരിപ്പിച്ചത് വലുതായിത്തുടങ്ങിയ തന്റെ വയർ ആരും ഇപ്പോൾ കാണ്ടെന്ന് കരുതിത്തന്നെയാണെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചു. മേഘൻ ഗർഭിണിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഹാരിയും മേഘനും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞുവെന്നും ചിലർ ഉറപ്പിച്ചുപറഞ്ഞു. അതിന്റെ രഹസ്യമെന്തുതന്നെയായാലും തന്റെ വിവാഹവസ്ത്രം രൂപകൽപന ചെയ്ത ഗിവെഞ്ചിയെത്തന്നെ ഈ ചടങ്ങിനുള്ള വസ്ത്രവും മേഘൻ ഏൽപ്പിക്കുകയായിരുന്നു.
കെയ്റ്റിന്റെ സഹോദരിയെത്തി, മനോഹരിയായി
വില്യം രാജകുമാരനുമായുള്ള കെയ്റ്റിന്റെ വിവാഹം കഴിഞ്ഞപ്പോൾമുതൽ ബ്രിട്ടനിലെ പപ്പരാസികളുടെ കണ്ണിലുടക്കിയതാണ് കെയ്റ്റിന്റെ സഹോദരി പിപ്പ മിഡിൽടണും. പൂർണഗർഭിണിയായ പിപ്പയും യൂജിന്റെ വിവാഹച്ചടങ്ങിൽ മുഖ്യാകർഷണമായിരുന്നു. കടുംപച്ച നിറത്തിലുള്ള എമിലിയ വിക്ക്സ്റ്റീഡ് ഗൗൺ അണിഞ്ഞാണ് പിപ്പയെത്തിയത്. ഭർത്താവ് ജെയിംസ് മാത്യൂസിന്റെ കൈപിടിച്ചെത്തിയ പിപ്പയ്ക്കൊപ്പം സഹോദരൻ ജയിംസ് മിഡിൽടണുമുണ്ടായിരുന്നു.
ഒരുവർഷത്തിനിടെ, രണ്ടാമത്തെ രാജകീയ വിവാഹത്തിലാണ് പിപ്പ താരമായത്. മേയിൽ ഹാരിയുടെയും മേഘന്റെയും വിവാഹത്തിനെത്തുമ്പോഴും പിപ്പ ശ്രദ്ധാകേന്ദ്രമായി. വിവാഹച്ചടങ്ങിൽ പേജ്ബോയിയും ഫ്ളവർ ഗേളുമായിരുന്നെങ്കിലും കെയ്റ്റിന്റെ മക്കൾ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും പിപ്പയെക്കണ്ട സന്തോഷം പങ്കുവെക്കാനും മടിച്ചില്ല. കെയ്റ്റിന്റെ വിവാഹത്തോടെ, കൊട്ടാരത്തിൽ സുപരിചിതയാണ് പിപ്പ. കഴിഞ്ഞവർഷം മേയിൽ പിപ്പയുടെ വിവാഹച്ചടങ്ങിൽ യൂജിൻ രാജകുമാരിയും ജാക്ക് ബ്രൂക്സ്ബാങ്കും പങ്കെടുത്തിരുന്നു.