- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസ് പോയപ്പോൾ അടുത്തുകണ്ട വീടിന്റെ ഡോർബെല്ലിൽ അമർത്തി സ്കൂളിലേക്കുള്ള വഴിചോദിച്ചു; ഗൃഹനാഥൻ തോക്കെടുത്ത് വെടിവെച്ചതോടെ ഓടിരക്ഷപ്പെട്ടു; അമേരിക്കയിൽ ഇപ്പോഴും കറുത്തവർഗക്കാർ വേട്ടയാടപ്പെടുന്നതെങ്ങനെയെന്നറിയാൻ ഒരു വീഡിയോ
രാജ്യം പലതവണ കറുത്തവർഗക്കാർ ഭരിച്ചെങ്കിലും അമേരിക്കയിലെ വർണവെറിയന്മാർക്ക് അവരിപ്പോഴും രണ്ടാംകിട പൗരന്മാരാണ്. വീടിന്റെ ഡോർബെൽ അടിച്ച 14-കാരൻ പയ്യനുനേർക്ക് വെടിവെച്ചതിന് വിചാരണ നേരിടുന്ന ജെഫ്രി സെയ്ഗ്ലർ അതിനുദാഹരണമാണ്. കറുത്തവർഗക്കാരനായ പയ്യനെ കണ്ടപ്പോൾ തന്റെ ഭാര്യ അതൊരു കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ചുവെന്നും അതുകൊണ്ടാണ് താൻ വെടിവെച്ചതെന്നും സെയ്ഗ്ലർ കോടതിയിൽ പറഞ്ഞു. റോച്ചസ്റ്റർ ഹിൽസിൽ കഴിഞ്ഞ ഏപ്രിൽ 12-ന് നടന്ന സംഭവത്തിന്റെ വിചാരണ ഇപ്പോൾ കോടതിയിൽ നടക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. റോച്ചസ്റ്റർ ഹിൽസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ബ്രെണ്ണൻ വോക്കറിന് രാവിലെ സ്‌കൂൾ ബസ് കിട്ടാതെവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്‌കൂളിലേക്ക് പോകേണ്ട വഴിയിൽ സംശയം തോന്നിയ കുട്ടി, അടുത്തുകണ്ട വീടിന്റെ ഡോർബെൽ അടിക്കുകയായിരുന്നു. നിമിഷങ്ങൾക്കുശേഷം ബ്രെണ്ണൻ പരിഭ്രാന്തനായി തെരുവിലേക്ക് ഓടുന്നതാണ് പിന്നീട് കാണുന്നത്. ഉടുപ്പിടാതെ, കൈയിലൊരു തോക്ക് പിടിച്ച് സെയ്്ഗ്ലർ റോഡിലേക്ക് വരുന്നതും കാണാം. രണ്ടുതവണ
രാജ്യം പലതവണ കറുത്തവർഗക്കാർ ഭരിച്ചെങ്കിലും അമേരിക്കയിലെ വർണവെറിയന്മാർക്ക് അവരിപ്പോഴും രണ്ടാംകിട പൗരന്മാരാണ്. വീടിന്റെ ഡോർബെൽ അടിച്ച 14-കാരൻ പയ്യനുനേർക്ക് വെടിവെച്ചതിന് വിചാരണ നേരിടുന്ന ജെഫ്രി സെയ്ഗ്ലർ അതിനുദാഹരണമാണ്. കറുത്തവർഗക്കാരനായ പയ്യനെ കണ്ടപ്പോൾ തന്റെ ഭാര്യ അതൊരു കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ചുവെന്നും അതുകൊണ്ടാണ് താൻ വെടിവെച്ചതെന്നും സെയ്ഗ്ലർ കോടതിയിൽ പറഞ്ഞു.
റോച്ചസ്റ്റർ ഹിൽസിൽ കഴിഞ്ഞ ഏപ്രിൽ 12-ന് നടന്ന സംഭവത്തിന്റെ വിചാരണ ഇപ്പോൾ കോടതിയിൽ നടക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. റോച്ചസ്റ്റർ ഹിൽസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ബ്രെണ്ണൻ വോക്കറിന് രാവിലെ സ്‌കൂൾ ബസ് കിട്ടാതെവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്‌കൂളിലേക്ക് പോകേണ്ട വഴിയിൽ സംശയം തോന്നിയ കുട്ടി, അടുത്തുകണ്ട വീടിന്റെ ഡോർബെൽ അടിക്കുകയായിരുന്നു.
നിമിഷങ്ങൾക്കുശേഷം ബ്രെണ്ണൻ പരിഭ്രാന്തനായി തെരുവിലേക്ക് ഓടുന്നതാണ് പിന്നീട് കാണുന്നത്. ഉടുപ്പിടാതെ, കൈയിലൊരു തോക്ക് പിടിച്ച് സെയ്്ഗ്ലർ റോഡിലേക്ക് വരുന്നതും കാണാം. രണ്ടുതവണ അയാൾ വെടിയുതിർക്കുകയും ചെയ്തു. സംഭവം പുറത്തായതോടെ, 53-കാരനായ സെയ്ഗ്ലർ അറസ്റ്റിലായി. ഫയർഫോഴ്‌സിൽനിന്ന വിരമിച്ച ഉദ്യോഗസ്ഥനാണിയാൾ. വധശ്രമത്തിനാണ് സെയ്ഗ്ലറുടെ പേരിൽ കേസെടുത്തിട്ടുള്ളത്.
വിചാരണാവേളയിൽ കോടതിയിലെത്തി പൊട്ടിക്കരഞ്ഞ സെയ്ഗ്ലറുടെ ഭാര്യ ഡാന, താൻകാരണമാണ് സെയ്ഗ്ലർ തോക്കെടുക്കാനിടയായതെന്ന് കോടതിയിൽ പറഞ്ഞു. വാതിൽക്കൽ ഒരാൾ നിൽക്കുന്നത് കണ്ടപ്പോൾ കൊള്ളയടിക്കാനെത്തിയയാളെന്ന് കരുതി താനാണ് അലറിക്കരഞ്ഞത്. കരച്ചിൽ കേട്ടുകൊണ്ടെത്തിയ സെയ്ഗ്ലർ തോക്കെടുത്ത് പുറത്തേക്കിറങ്ങുകയായിരുന്നു. വാതിലിന്റെ ഹാൻഡിലിൽ അയാൾ പിടിച്ചിരുന്നതും തന്റെ സംശയം വർധിപ്പിച്ചുവെന്ന് ഡാന പറയുന്നു.
ഇതേസമയം സെയ്ഗ്ലർ നല്ല ഉറക്കത്തിലായിരുന്നു. ഭാര്യയുടെ കരച്ചിൽകേട്ടുണർന്ന അയാൾ, തോക്കെടുത്ത് പുറത്തിറങ്ങുകയും സംഭവമെന്തെന്ന് തിരക്കുംമുമ്പ് വെടിയുതിർക്കുകയുമായിരുന്നുവെന്ന് ഡാന പറഞ്ഞു. സാധാരണ കുട്ടികളെക്കാൾ വളർച്ചയുള്ള ബ്രെണ്ണനെ കണ്ടിട്ട് കുട്ടിയാണെന്ന് തോന്നിയില്ലെന്നും അവർ പറയുന്നു. ആ ഭാഗത്ത് സ്‌കൂളുകളില്ലാത്തതിനാൽ, സ്‌കൂളിലേക്ക് പോവുകയാണെന്ന ബ്രെണ്ണന്റെ വാക്കുകൾ വിശ്വസിക്കാനും തോന്നിയില്ലെന്ന് ഡാന പറഞ്ഞു.