- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ കുഞ്ഞിന് ഉദരത്തിൽ ജന്മം നൽകിയ വിവരം ലോകത്തോട് പ്രഖ്യാപിച്ച് മേഗനും ഹാരിയും; ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ രാജദമ്പതികൾക്ക് ഉജ്വല സ്വീകരണം
മെൽബൺ: ഹാരിരാജകുമാരനും മേഗൻ മാർകിളിനും പ്രഥമ സന്തതി പിറക്കാൻ പോകുന്നു. ഓസ്ട്രേലിയൻ സന്ദർശനത്തിനായി എത്തിയ വേളയിലാണ് തങ്ങളുടെ ഏറ്റവും വലിയ സന്തോഷം അവർ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇത് പ്രകാരം അടുത്ത സ്പ്രിങ് ആകുമ്പോഴേക്കും ഇരുവരും മാതാപിതാക്കന്മാരാകും. വളരെ കാലമായി ഹാരി ഇതിനായി ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ഏറെ സന്തോഷത്തിലാണെന്നുമാണ് രാജകുടുംബവുമായി അടുത്ത ഉറവിടം കഴിഞ്ഞ രാത്രി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ രാജകീയ ദമ്പതികൾക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു ഇവർ ഓസ്ട്രേലിയയിലെത്തിയിരുന്നത്. തുടർന്ന് മേഗൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ഇന്നലെ കെൻസിങ്ടൺ പാലസ് പ്രഖ്യാപിക്കുകയുമായിരുന്നു. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ടോൻഗ എന്നിവിടങ്ങളിലെ 16 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ദമ്പതികൾ സിഡ്നിയിലെത്തിയിരുന്നത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാരി മേഗനെ വളരെ കരുതലോടെയാണ് കൂടെ കൊണ്ട് നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്
മെൽബൺ: ഹാരിരാജകുമാരനും മേഗൻ മാർകിളിനും പ്രഥമ സന്തതി പിറക്കാൻ പോകുന്നു. ഓസ്ട്രേലിയൻ സന്ദർശനത്തിനായി എത്തിയ വേളയിലാണ് തങ്ങളുടെ ഏറ്റവും വലിയ സന്തോഷം അവർ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇത് പ്രകാരം അടുത്ത സ്പ്രിങ് ആകുമ്പോഴേക്കും ഇരുവരും മാതാപിതാക്കന്മാരാകും. വളരെ കാലമായി ഹാരി ഇതിനായി ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ഏറെ സന്തോഷത്തിലാണെന്നുമാണ് രാജകുടുംബവുമായി അടുത്ത ഉറവിടം കഴിഞ്ഞ രാത്രി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ രാജകീയ ദമ്പതികൾക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ഞായറാഴ്ചയായിരുന്നു ഇവർ ഓസ്ട്രേലിയയിലെത്തിയിരുന്നത്. തുടർന്ന് മേഗൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ഇന്നലെ കെൻസിങ്ടൺ പാലസ് പ്രഖ്യാപിക്കുകയുമായിരുന്നു. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ടോൻഗ എന്നിവിടങ്ങളിലെ 16 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ദമ്പതികൾ സിഡ്നിയിലെത്തിയിരുന്നത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാരി മേഗനെ വളരെ കരുതലോടെയാണ് കൂടെ കൊണ്ട് നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്.സിക വൈറസ് ഗർഭിണികളെ പിടികൂടാൻ എളുപ്പമാണെന്ന് കടുത്ത മുന്നറിയിപ്പ് ഫോറിൻ ഓഫീസ് ഉയർത്തിയിട്ടും ഇവർ നേരത്തെ തീരുമാനിച്ച യാത്ര നടത്താൻ തന്നെ തീരുമാനിക്കുകയായിരുന്നു.
മേഗൻ ഗർഭിണിയാണെന്ന് അറിഞ്ഞവരിൽ അവരുടെ അമ്മ ഡോറിയ രാഗ് ലാൻഡും ഉൾപ്പെടുന്നു. തനിക്കൊരു പേരക്കുട്ടി പിറക്കാൻ പോകുന്നുവെന്നറിഞ്ഞതിൽ ഡോറിയ വളരെ സന്തോഷവതിയാണെന്നാണ് റിപ്പോർട്ട്. മേഗനുമായി അത്ര സുഖത്തിലല്ലെങ്കിലും പിതാവ് തോമസ് മാർകിളും വിവരം അറിഞ്ഞ് ആശംസകൾ അറിയിച്ച് മേഗന് കത്തയിച്ചിട്ടുണ്ടെന്നാണ് സൂചന.ഹാരിയുടെയും മേഗന്റെയും കുഞ്ഞ് ബ്രിട്ടീഷ് രാജവംശത്തിലെ ഏഴാമത് കിരീടാവകാശിയായിരിക്കും. ഈ കുട്ടി ആണാണെങ്കിൽ ഏൾ ഓഫ് ഡംബാർടൻ എന്നോ പെണ്ണാണെങ്കിൽ ലേഡി മൗണ്ട്ബാറ്റൻ-വിൻഡ്സർ എന്നോ ആയിരിക്കും ഫസ്റ്റ് നെയിമുണ്ടാവുക.
37 വയസുള്ള മേഗന്റെ ഗർഭം 12 ആഴ്ചയായെന്നാണ് സൂചന. യൂജിൻ രാജകുമാരിയുടെ വിവാഹ വേളയിൽ കണ്ടപ്പോഴാണ് മറ്റ് രാജകുടുംബക്കാരോട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദമ്പതികൾ കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷ വാർത്ത പങ്ക് വച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഹാരിയും മേഗനും വിവാഹിതരായത്. മേഗൻ ഗർഭിണിയായതറിഞ്ഞ് രാജ്ഞി, ഫിലിപ്പ് രാജകുമാരൻ, ചാൾസ് രാജകുമാരൻ, വില്യം, കേയ്റ്റ് തുടങ്ങിയവരെല്ലാം കടുത്ത സന്തോഷത്തിലായിരിക്കുന്നുവെന്നാണ് കെൻസിങ്ടൺ പാലസ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.