- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരമായി കൊന്ന ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് നടുറോഡിൽ എടുത്ത് വച്ച് മടങ്ങും; കൊല്ലപ്പെട്ട മൂന്ന് പേരും വിദേശികൾ; ജോലി തേടി എത്തുന്ന വിദേശികളെ കൊന്ന് പ്രദർശിപ്പിക്കുന്ന ആ സീരിയൽ കില്ലർ ആര്...? പേടിച്ച് വിറച്ച് സൗദിയിലെ പ്രവാസികൾ
രണ്ടാഴ്ചക്കിടെ സൗദിയിലെ റോഡിൽ മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയതോടെ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ചങ്കിടിപ്പ് വർധിച്ചിരിക്കുകയാണ്. ജോലി തേടി സൗദിയിൽ എത്തുന്ന വിദേശികളെ കൊന്നൊടുക്കുന്ന സീരിയൽ കില്ലറാണ് ഇതിന് പിന്നിലെന്ന ആശങ്ക പെരുകിയിരിക്കുകയാണ്. വിദേശികളെ തേടിപ്പിടിച്ച് ക്രൂരമായി കൊന്ന് പ്രദർശിപ്പിക്കുന്ന ഈ സീരിയൽ കില്ലർ തുടർന്ന് മൃതദേഹം തുണിയിൽ പൊതിഞ്ഞ് നടുറോഡിൽ എടുത്ത് വച്ച് മടങ്ങുകയാണ് പതിവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരും വിദേശികളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സീരിയൽ കില്ലർ ആര്...? എന്ന ചോദ്യം ഇതിനിടെ ശക്തമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സൗദിയിലെ പ്രവാസികൾ പേടിച്ച് വിറച്ചാണ് കഴിയുന്നത്. ഏറ്റവും പുതുതായി ഈ കൊലപാതകിക്ക് ഇരയായത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിന് മുമ്പ് ഇത്തരത്തിൽ മറ്റൊരു മൃതദേഹംകണ്ടെത്തിയിരുന്നത് ജസാൻ ഗവർണേറ്റിലെ അൽ ഡായെറിലെ റോഡിലായിരുന്നു. അതിന് ശേഷം അബയിലെ ഹൈവേയിലും ഇത്തരത്തിൽ ഒരു മൃതദേഹം കണ്ടെത്തിയി
രണ്ടാഴ്ചക്കിടെ സൗദിയിലെ റോഡിൽ മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയതോടെ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ചങ്കിടിപ്പ് വർധിച്ചിരിക്കുകയാണ്. ജോലി തേടി സൗദിയിൽ എത്തുന്ന വിദേശികളെ കൊന്നൊടുക്കുന്ന സീരിയൽ കില്ലറാണ് ഇതിന് പിന്നിലെന്ന ആശങ്ക പെരുകിയിരിക്കുകയാണ്.
വിദേശികളെ തേടിപ്പിടിച്ച് ക്രൂരമായി കൊന്ന് പ്രദർശിപ്പിക്കുന്ന ഈ സീരിയൽ കില്ലർ തുടർന്ന് മൃതദേഹം തുണിയിൽ പൊതിഞ്ഞ് നടുറോഡിൽ എടുത്ത് വച്ച് മടങ്ങുകയാണ് പതിവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരും വിദേശികളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സീരിയൽ കില്ലർ ആര്...? എന്ന ചോദ്യം ഇതിനിടെ ശക്തമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സൗദിയിലെ പ്രവാസികൾ പേടിച്ച് വിറച്ചാണ് കഴിയുന്നത്.
ഏറ്റവും പുതുതായി ഈ കൊലപാതകിക്ക് ഇരയായത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിന് മുമ്പ് ഇത്തരത്തിൽ മറ്റൊരു മൃതദേഹംകണ്ടെത്തിയിരുന്നത് ജസാൻ ഗവർണേറ്റിലെ അൽ ഡായെറിലെ റോഡിലായിരുന്നു. അതിന് ശേഷം അബയിലെ ഹൈവേയിലും ഇത്തരത്തിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മെഷീന് ഗൺ ഉപയോഗിച്ചാണ് ഇയാളെ വധിച്ചിരിക്കുന്നതെന്ന് പൊലീസ്പറയുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ട ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ കൊല്ലപ്പെട്ട മൂവരും ആഫ്രിക്കൻ കുടിയേറ്റക്കാരാണ്. ഇവർ സൗദിയിലേക്ക് നിയമവിരുദ്ധമായി കടന്ന് വന്നവരാണെന്നും സംശയമുണ്ട്. ഈ കൊലപാതക പരമ്പരയെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നാണ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ഇരകളെ തിരിച്ചറിയുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ കൊല്ലപ്പെട്ട ഒരാളെ ബെഡിൽ കിടന്നുറങ്ങുമ്പോൾ വെടിവച്ച് കൊന്നതാണോ അതല്ല കൊന്ന ശേഷം ബെഡിൽ പൊതിഞ്ഞ് റോഡിൽ തള്ളിയതാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.