- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാൽ ഖഷോഗിയെ ജീവനോടെ സൗദി വെട്ടിനുറുക്കി കൊന്നെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകുന്നു ഐവാച്ചിലൂടെ പുറത്തെത്തിയ നിലവിളി തെളിയിക്കുന്നുവെന്ന് തുർക്കി; വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റിന്റെ മരണം സൗദിയുടെ ഉറക്കം കെടുത്തുന്നു
വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ജീവനോടെ വെട്ടിനുറുക്കി കൊന്നുവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തന്റെ ഐവാച്ചിൽ റെക്കോർഡ് ചെയ്ത തന്റെ നിലവിളി ഖഷോഗി ഫോണിലേക്കും ഐ ക്ലൗഡിലേക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൊല ചെയ്യപ്പെടുകയായിരുന്നുവെന്നതിനുള്ള ഏറ്റവും ശക്തമായ തെളിവാണിതെന്നുമാണ് തുർക്കി ആരോപിക്കുന്നത്. എന്തായാലും ഈ ജേർണലിസിറ്റിന്റെ മരണം സൗദിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് കയറിപ്പോയതിനെ തുടർന്ന് തിരോധാനത്തിന് വിധേയനായ ഖഷോഗിയെക്കുറിച്ചുള്ള വാർത്തകൾ ലോക മാധ്യമങ്ങളിൽ നിറയുകയാണ്. വെറും ഏഴ് മിനുറ്റെടുത്ത് ഖഷോഗിയെ ജീവനോടെ സൗദി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് അജ്ഞാതമായ ഒരു ഉറവിടം തറപ്പിച്ച് പറയുന്നത്. അതിന് മുമ്പായിരുന്നു പേടിച്ച് വിറച്ച് ഖഷോഗി നിലവിളിച്ചിരുന്നതെന്നും അതാണ് ഐവാച്ചിൽ റെക്കോർഡ് ചെയ്യപ്പെട്ടതെന്നും പ്രസ്തുത ഉറവിടം തറപ്
വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ജീവനോടെ വെട്ടിനുറുക്കി കൊന്നുവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തന്റെ ഐവാച്ചിൽ റെക്കോർഡ് ചെയ്ത തന്റെ നിലവിളി ഖഷോഗി ഫോണിലേക്കും ഐ ക്ലൗഡിലേക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൊല ചെയ്യപ്പെടുകയായിരുന്നുവെന്നതിനുള്ള ഏറ്റവും ശക്തമായ തെളിവാണിതെന്നുമാണ് തുർക്കി ആരോപിക്കുന്നത്. എന്തായാലും ഈ ജേർണലിസിറ്റിന്റെ മരണം സൗദിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് കയറിപ്പോയതിനെ തുടർന്ന് തിരോധാനത്തിന് വിധേയനായ ഖഷോഗിയെക്കുറിച്ചുള്ള വാർത്തകൾ ലോക മാധ്യമങ്ങളിൽ നിറയുകയാണ്. വെറും ഏഴ് മിനുറ്റെടുത്ത് ഖഷോഗിയെ ജീവനോടെ സൗദി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് അജ്ഞാതമായ ഒരു ഉറവിടം തറപ്പിച്ച് പറയുന്നത്. അതിന് മുമ്പായിരുന്നു പേടിച്ച് വിറച്ച് ഖഷോഗി നിലവിളിച്ചിരുന്നതെന്നും അതാണ് ഐവാച്ചിൽ റെക്കോർഡ് ചെയ്യപ്പെട്ടതെന്നും പ്രസ്തുത ഉറവിടം തറപ്പിപ്പ് പറയുന്നു.
ഖഷോഗിയെ കോൺസുൽ ജനറലിന്റെ ഓഫീസിൽ നിന്നും പിടിച്ച് വലിച്ച് കൊണ്ടു പോയി ഒരു ടേബിളിന് മേൽ കിടത്തുകയും തുടർന്ന് ഇവിടെ വച്ച് ജീവനോടെ വെട്ടിനുറുക്കുകയായിരുന്നുവെന്നും ഈ റെക്കോർഡിങ് വെളിപ്പെടുത്തുന്നുവെന്നും പ്രസ്തുത ഉറവിടം ആരോപിക്കുന്നു. മരണവെപ്രാളത്തോടെ ഖഷോഗി കരയുന്നതാണ് ഐ വാച്ചിലെ ഓഡിയോയിൽ കേൾക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ അജ്ഞാതമായ മരുന്ന് കുത്തി വച്ച് നിശബ്ദനാക്കി കൃത്യം നിർവഹിക്കുകയായിരുന്നുവെന്നും ഉറവിടം വിശദീകരിക്കുന്നു.
ഇതിനിടെ ഖഷോഗിയുമായി ബലപ്രയോഗമൊന്നും നടന്നിട്ടില്ലെന്നും കൊലപാതകികൾ അനായാസം വന്ന് ഇദ്ദേഹത്തെ വെട്ടിനുറുക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഇദ്ദേഹത്തെ വെട്ടിനുറുക്കുന്നതിനിടെയുള്ള പ്രാണവേദനയോടെയുള്ള കരച്ചിൽ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ളവർ കേട്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഖഷോഗിയെ വെട്ടിനുറുക്കികൊന്നതിന് തെളിവുകൾ ലഭിച്ചുവെന്ന് ചൊവ്വാഴ്ച വൈകീട്ട് തുർക്കിഷ് പൊലീസ് വെളിപ്പെടുത്തിയതിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്തുത ഉറവിടവും രംഗത്തെത്തിയിരിക്കുന്നതെന്നത് നിർണായകമാണ്.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താൻ സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചിരുന്നുവെന്നും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് രാജകുമാരൻ ആവർത്തിച്ച് നിഷേധിച്ചിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിൽ സൗദിയാണെന്നും സൗദിക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ തന്നെ സൗദിക്കെതിരെ കടുത്ത പ്രതിഷേധമാണ് ശക്തമാകുന്നത്.എന്നാൽഎല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും തങ്ങളല്ല ഖഷോഗിയെ കൊന്നതെന്നുമാണ് സൗദി ആവർത്തിക്കുന്നത്.