- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി പോയതോടെ ഇലക്ട്രോണിക് ബോർഡുകൾ മാഞ്ഞു; ലണ്ടൻ വിക്ടോറിയ സ്റ്റേഷനിൽ ഇന്നലെ ട്രെയിൻ സർവീസുകൾ എല്ലാം താറുമാറായി; ആയിരങ്ങൾ വലഞ്ഞു
ഇന്നലെ വൈകുന്നേരം ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽ വൈദ്യുതി പോയതോടെ ട്രെയിൻ സർവീസുകൾ താറുമാറായി. വൈദ്യുതി പോയപ്പോൾ ട്രെയിൻ വിവരങ്ങൾ നൽകുന്ന ഇവിടുത്തെ ഇലക്ട്രോണിക് ബോർഡുകൾ മാഞ്ഞതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഇതിനെ തുടർന്ന് ട്രെയിൻ കയറാനെത്തിയ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇതിനെ തുടർന്ന് വ്യാപകമായ കാൻസലേഷനുകളാണ് ഇവിടെ അരങ്ങേറിയത്. വൈദ്യുതി ഇല്ലാതായതോടെ നിരവധി ട്രെയിനുകളാണ് സമയം വൈകിയോടാൻ നിർബന്ധിതമായത്. നിരവധി ട്രെയിനുകളിൽ തിങ്ങിനിറഞ്ഞായിരുന്നു യാത്രക്കാർ സഞ്ചരിച്ചത്. സ്റ്റേഷനിലെ ഇൻഫർമേഷൻ ബോർഡുകൾ വൈദ്യുതിയില്ലാതെ മാഞ്ഞതോടെ തങ്ങൾക്ക് പോകേണ്ടുന്ന ട്രെയിനുകളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ നിരവധി യാത്രക്കാർ സ്റ്റേഷനിലൂടെ പരിഭ്രമത്തോടെ ഓടുന്നത് കാണാമായിരുന്നു. ഷോർട്ട്സർക്യൂട്ട് കാരണമാണ് ഇവിടെ വൈദ്യുതി ബന്ധം താറുമാറായതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് സതേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ ,തെയിംസ് ലിങ്ക് , ഗാത്വിക്ക് എക്സ്പ്രസ് എന്നിവയെല്ലാം ഇന്നലെ കാൻസലേഷൻ വൻതോതിലുണ്ടായെന്ന് റിപ
ഇന്നലെ വൈകുന്നേരം ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽ വൈദ്യുതി പോയതോടെ ട്രെയിൻ സർവീസുകൾ താറുമാറായി. വൈദ്യുതി പോയപ്പോൾ ട്രെയിൻ വിവരങ്ങൾ നൽകുന്ന ഇവിടുത്തെ ഇലക്ട്രോണിക് ബോർഡുകൾ മാഞ്ഞതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഇതിനെ തുടർന്ന് ട്രെയിൻ കയറാനെത്തിയ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇതിനെ തുടർന്ന് വ്യാപകമായ കാൻസലേഷനുകളാണ് ഇവിടെ അരങ്ങേറിയത്. വൈദ്യുതി ഇല്ലാതായതോടെ നിരവധി ട്രെയിനുകളാണ് സമയം വൈകിയോടാൻ നിർബന്ധിതമായത്. നിരവധി ട്രെയിനുകളിൽ തിങ്ങിനിറഞ്ഞായിരുന്നു യാത്രക്കാർ സഞ്ചരിച്ചത്.
സ്റ്റേഷനിലെ ഇൻഫർമേഷൻ ബോർഡുകൾ വൈദ്യുതിയില്ലാതെ മാഞ്ഞതോടെ തങ്ങൾക്ക് പോകേണ്ടുന്ന ട്രെയിനുകളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ നിരവധി യാത്രക്കാർ സ്റ്റേഷനിലൂടെ പരിഭ്രമത്തോടെ ഓടുന്നത് കാണാമായിരുന്നു. ഷോർട്ട്സർക്യൂട്ട് കാരണമാണ് ഇവിടെ വൈദ്യുതി ബന്ധം താറുമാറായതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് സതേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ ,തെയിംസ് ലിങ്ക് , ഗാത്വിക്ക് എക്സ്പ്രസ് എന്നിവയെല്ലാം ഇന്നലെ കാൻസലേഷൻ വൻതോതിലുണ്ടായെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നിരവധി ട്രെയിനുകൾ മുക്കാൽമണിക്കൂറോളം സമയം വൈകിയോടുകയും ചെയ്തിരുന്നു.
ക്രോയ്ഡോണിനും വിക്ടോറിയക്കും ഇടയിൽ നിരവധി കാൻസലേഷനുകളും സമയം വൈകലുകളുമുണ്ടായിരുന്നുവെന്നാണ് സതേൺ റെയിൽവേ വെളിപ്പെടുത്തുന്നത്. ലൈനുകൾ തുറന്നിരുന്നുവെങ്കിലും സാധാരണരീതിയിൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ ഇന്ന് രാവിലെയാകുമെന്നാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്. പവർ സപ്ലൈ പ്രശ്നംപരിഹരിക്കുന്നതിനായി നെറ്റ് വർക്ക് റെയിൽ വളരെ വേഗം പ്രവർത്തിച്ചിരുന്നുവെന്നാണ് സൗത്ത് ഈസ്റ്റേൺ റെയിൽ വെളിപ്പെടുത്തിയത്.
ലണ്ടൻ വിക്ടോറിയ, ചിസ്ലെഹേസ്റ്റ് എന്നിവിടങ്ങളിലെ സി്ഗ്‌നലിങ് പ്രശ്നം പരിഹരിക്കാനും വേഗം ശ്രമിച്ചിരുന്നുവെന്നും സൗത്ത് ഈസ്റ്റേൺ റെയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ നിരവധി സൗത്ത് ഈസ്റ്റേൺ റൂട്ടുകളെ ബാധിച്ചിരുന്നുവെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക്ഇത് മൂലമുണ്ടായ ബുദ്ധിമുട്ടിൽകമ്പനി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പ്രതിദിനം രണ്ട്ലക്ഷത്തിന് മേൽയാത്രക്കാരണ് ലണ്ടൻ വിക്ടോറിയ സ്റ്റേഷൻ ഉപയോഗിക്കുന്നത്. ഇന്നലത്തെ ബുദ്ധിമുട്ടിൽ കടുത്ത പ്രതിഷേധവും അസ്വസ്ഥതയും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രേഖപ്പെടുത്തി നിരവധി യാത്രക്കാർ മുന്നോട്ട് വന്നിരുന്നു.