- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാൽ ഖഷോഗിയുടെ മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിൽ മറവുചെയ്തോ? സൗദി എംബസ്സിയിലേക്ക് കയറിപ്പോയശേഷം കാണാതായ അമേരിക്കൻ കോളമിസ്റ്റിനെ വിടാതെ മാധ്യമങ്ങൾ; അരിച്ചുപെറുക്കി തുർക്കി
ഇസ്താംബുളിലെ സൗദി അറേബ്യൻ എംബസിയിലേക്ക് കയറിപ്പോയ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന ആശങ്കയിലാണ് സംഭവം നടന്ന രണ്ടാഴ്ചയ്ക്കുശേഷവും ലോകം. ഖഷോഗിയെ സൗദിയിൽനിന്നെത്തിയ 15 അംഗ പ്രൊഫഷണൽ കൊലയാളി സംഘം വകവരുത്തിയെന്ന വിലയിരുത്തലിലാണ് ലോകം. പക്ഷേ, ആ മൃതദേഹം എന്തുചെയ്തുവെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. കൊലയാളിസംഘം ഖഷോഗിയെ ചോദ്യം ചെയ്തുവെന്നും ശേഷം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കിയെന്നുമാണ് തുർക്കിയുടെ ആരോപണം. സൗദി ഇത് നിഷേധിക്കുകയും ചെയ്യുന്നു. ഖഷോഗിയുടെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിലിലാണ് തുർക്കി പൊലീസ്. കഴിഞ്ഞദിവസം സൗദി കോൺസുലേറ്റിൽക്കയറി എട്ടുമണിക്കൂറോളമാണ് ഇവർ പരിശോധന നടത്തിയത്. കെട്ടിടത്തിനുള്ളിൽ പുതിയതായി പെയിന്റ് അടിച്ചത് അവർ കണ്ടെത്തി. തെളിവുകൽ നശിപ്പിക്കാനാകണം ഇതെന്നാണ് കരുതുന്നത്. സൗദിയുടെ നയതന്ത്ര പ്രതിനിധി പൊലീസെത്തുംമുമ്പ് റിയാദിലേക്ക് പോയതും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്. ഖഷോഗിയുടെ മൃതദേഹം ഇസ്താംബുളിന് പുറത്തുള്ള വനപ്രദേശത്ത്
ഇസ്താംബുളിലെ സൗദി അറേബ്യൻ എംബസിയിലേക്ക് കയറിപ്പോയ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന ആശങ്കയിലാണ് സംഭവം നടന്ന രണ്ടാഴ്ചയ്ക്കുശേഷവും ലോകം. ഖഷോഗിയെ സൗദിയിൽനിന്നെത്തിയ 15 അംഗ പ്രൊഫഷണൽ കൊലയാളി സംഘം വകവരുത്തിയെന്ന വിലയിരുത്തലിലാണ് ലോകം. പക്ഷേ, ആ മൃതദേഹം എന്തുചെയ്തുവെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. കൊലയാളിസംഘം ഖഷോഗിയെ ചോദ്യം ചെയ്തുവെന്നും ശേഷം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കിയെന്നുമാണ് തുർക്കിയുടെ ആരോപണം. സൗദി ഇത് നിഷേധിക്കുകയും ചെയ്യുന്നു.
ഖഷോഗിയുടെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിലിലാണ് തുർക്കി പൊലീസ്. കഴിഞ്ഞദിവസം സൗദി കോൺസുലേറ്റിൽക്കയറി എട്ടുമണിക്കൂറോളമാണ് ഇവർ പരിശോധന നടത്തിയത്. കെട്ടിടത്തിനുള്ളിൽ പുതിയതായി പെയിന്റ് അടിച്ചത് അവർ കണ്ടെത്തി. തെളിവുകൽ നശിപ്പിക്കാനാകണം ഇതെന്നാണ് കരുതുന്നത്. സൗദിയുടെ നയതന്ത്ര പ്രതിനിധി പൊലീസെത്തുംമുമ്പ് റിയാദിലേക്ക് പോയതും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്.
ഖഷോഗിയുടെ മൃതദേഹം ഇസ്താംബുളിന് പുറത്തുള്ള വനപ്രദേശത്ത് മറവുചെയ്‌തോയെന്നും സംശയിക്കുന്നുണ്ട്. ഇവിടെയും മാർമറ കടലിന് സമീപത്തുള്ള ഒരു ഫാം ഹൗസിലും പൊലീസ് അരിച്ചുപെറുക്കി. ബെൽഗ്രേഡ് വനത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഖഷോഗിയെ കാണാതായ ഒക്ടോബർ രണ്ടിന് ഉച്ചയ്ക്കുശേഷം കോൺസുലേറ്റിൽനിന്ന് പുറപ്പെട്ട വാഹനവ്യൂഹം ഇതുവഴി കടന്നുപോയതായാണ് സൂചന.
ഇസ്താംബുളിന് തെക്ക് 90 കിലോമീറ്ററോളം അകലെയാണ് ഈ വനപ്രദേശം. യലോവ നഗരത്തോട് ചേർന്ന ഈ വനപ്രദേശത്തെ ഒരു വില്ലയിൽ സൗദി കൊലയാളി സംഘം വന്ന വാഹനങ്ങളിലൊന്ന് കണ്ടെത്തിയതും സംശയമുണർത്തിയിട്ടുണ്ട്. ഈ വില്ലയിലും പൊലീസ് പരിശോധന നടത്തും.
ഖഷോഗിയെ പീഡിപ്പിക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ശബ്ദം റെക്കോഡ് ചെയ്തത് തുർക്കി അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഈ ഓഡിയോ ക്ലിപ്പ് തുർക്കി അമേരിക്കയ്‌ക്കോ യൂറോപ്യൻ അന്വേഷകർക്കോ കൈമാറാൻ തുർക്കി തയ്യാറായിട്ടില്ല.
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിൽ രാജകുടുംബത്തിന് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടക്കുന്നതായി സൂചനയുണ്ട്. സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രധാന ഉപദേഷ്ടാവും സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതനുമായ ജനറൽ അഹമ്മദ് അൽ-അസീരിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൗദി അവകാശപ്പെടുന്നത്. സൗദി നിയോഗിച്ച അന്വേഷണ സംഘവും ഖഷോഗിയുടെ തിരോധാനം ഇസ്താംബുളിലെത്തി അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ഖഷോഗിയെ വകവരുത്താനായെത്തിയ 15 അംഗ സംഘത്തിലെ ഒരാൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിന്റെ ദുരൂഹതയും വർധിക്കുന്നുണ്ട്. സൗദി റോയൽ എയർ ഫോഴ്‌സിലെ ലെഫ്റ്റനന്റായ മെഷാൽ സാദ് എം. അൽബോസ്തനിയാണ് റിയാദിലുണ്ടായ കാറപകടത്തിൽ മരിച്ചത്.