- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരി പെൺകുട്ടികളെ കണ്ടെത്തി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുന്ന സംഘത്തിൽ ഒടുവിൽ തടവിലാകുന്നത് ഹഡേഴ്സ്്ഫീൽഡിലെ 20 പേർ; എല്ലാവർക്കുമായി വിധിച്ചത് 220 വർഷത്തെ തടവ്; രംഗത്തുവരുന്നത് 156-ൽ അധികം പേർ
പതിനൊന്ന് വയസ്സുമുതൽക്കുള്ള ചെറിയ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കിയ 20 ഏഷ്യൻ വംശജർക്ക് ഇനി അഴിയെണ്ണാം. മദ്യവും മയക്കുമരുന്നും നൽകി കുട്ടികളെയടക്കം ലൈംഗികവൈകൃതങ്ങൾക്ക് വിധേയരാക്കിയ ഈ സംഘത്തിലെ എല്ലാവർക്കുമായി കോടതി വിധിച്ചത് 220 വർഷം തടവാണ്. പതിനഞ്ചോളം ഇരകളാണ് വിചാരണാവേളയിൽ കോടതിയിലെത്തി അവർ നേരിട്ട ക്രൂരതകൾ വിവരിച്ചത്. ഇവരാരും ജീവിതത്തിൽ ഈ നടുക്കത്തിൽ മുക്തരാകുമെന്ന് തോന്നുന്നില്ലെന്ന് കോടതി ആശങ്കപ്പെടുകയും ചെയ്തിരുന്നു. ഈ സംഘവുമായി എങ്ങനെയാണ് ബന്ധപ്പെടാനിടയായെതെന്ന് ഇരകൾ കോടതിയിൽ പറഞ്ഞു. സ്‌കൂളിലേക്ക് പോകുമ്പോഴും മറ്റും ഇവരുണ്ടാക്കുന്ന പരിചയം വളർന്ന് അതിൽനിന്ന് പുറത്തുകടക്കാനാകാത്ത തരത്തിലുള്ള ബന്ധമായി മാറുകയായായിരുന്നുവെന്ന് അവർ പറഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇവർ വെള്ളക്കാരികളായ പെൺകുട്ടികളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു. പാക്കിസ്ഥാൻ വംശജരാണ് കേസിൽ കുടുങ്ങിയവരിലേറെയും. അമീർ സിങ് ധലിവാളാണ് ഈ സംഘത്തിന്റെ തലവനെന്നാണ് കരുതുന്നത്. 22 ബലാത്സംഗ കേസുകളി
പതിനൊന്ന് വയസ്സുമുതൽക്കുള്ള ചെറിയ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കിയ 20 ഏഷ്യൻ വംശജർക്ക് ഇനി അഴിയെണ്ണാം. മദ്യവും മയക്കുമരുന്നും നൽകി കുട്ടികളെയടക്കം ലൈംഗികവൈകൃതങ്ങൾക്ക് വിധേയരാക്കിയ ഈ സംഘത്തിലെ എല്ലാവർക്കുമായി കോടതി വിധിച്ചത് 220 വർഷം തടവാണ്. പതിനഞ്ചോളം ഇരകളാണ് വിചാരണാവേളയിൽ കോടതിയിലെത്തി അവർ നേരിട്ട ക്രൂരതകൾ വിവരിച്ചത്. ഇവരാരും ജീവിതത്തിൽ ഈ നടുക്കത്തിൽ മുക്തരാകുമെന്ന് തോന്നുന്നില്ലെന്ന് കോടതി ആശങ്കപ്പെടുകയും ചെയ്തിരുന്നു.
ഈ സംഘവുമായി എങ്ങനെയാണ് ബന്ധപ്പെടാനിടയായെതെന്ന് ഇരകൾ കോടതിയിൽ പറഞ്ഞു. സ്‌കൂളിലേക്ക് പോകുമ്പോഴും മറ്റും ഇവരുണ്ടാക്കുന്ന പരിചയം വളർന്ന് അതിൽനിന്ന് പുറത്തുകടക്കാനാകാത്ത തരത്തിലുള്ള ബന്ധമായി മാറുകയായായിരുന്നുവെന്ന് അവർ പറഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇവർ വെള്ളക്കാരികളായ പെൺകുട്ടികളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു. പാക്കിസ്ഥാൻ വംശജരാണ് കേസിൽ കുടുങ്ങിയവരിലേറെയും.
അമീർ സിങ് ധലിവാളാണ് ഈ സംഘത്തിന്റെ തലവനെന്നാണ് കരുതുന്നത്. 22 ബലാത്സംഗ കേസുകളിലായി ഇയാൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബീസ്റ്റി എന്ന അബ്ദുൾ റഹ്മാന് 16 വർഷം തടവും ഡ്രാക്കുള എനന്ന നഹ്മാൻ മുഹമ്മദിന് 15 വർഷവും സാഹിദ് ഹാസന് 18 വർഷവുമാണ് തടവ്. മുഹമ്മദ് കാമൻ (16 വർഷം), ഫൈസൽ നദീം (12 വർഷം), ഇർഫാൻ അഹമ്മദ് (8 വർഷം) എന്നിങ്ങനെയും ശിക്ഷ വിധിച്ചു. മയക്കുമരുന്ന് വിതരണം ചെയ്ത മുഹമ്മദ് അസീം, മൻസൂർ ഹാസൻ എന്നിവർക്ക് അഞ്ചുവർഷം വീതം തടവും ലഭിച്ചു.
മുഹമ്മദ് അസ്ലം (15 വർഷം), രാജ് സിങ് ബർസ്രാൻ (17 വർഷം), മുഹമ്മദ് അക്രം (17 വർഷം), വിഖാസ് മഹ്മൂദ് (15 വർഷം), നസ്രത്ത് ഹുസൈന്്# (17 വർഷം) നിയാസ് അഹമ്മദ്, മൻസൂർ അക്തർ (എട്ടുവർഷം വീതം), സാജിദ് ഹുസൈൻ (17 വർഷം) മുഹമ്മദ് ഇർഫ്രാസ് (6 വർഷം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ശിക്ഷാ കാലയളവ്. മുഹമ്മദ് ഇമ്രാൻ ഇബ്രാർ, ആസിഫ് ബഷീർ എന്നിവരുടെ ശിക്ഷാവിധി കോടതി പിന്നീട് തീരുമാനിക്കും.
വെസ്റ്റ് യോർക്ക്ഷയറിലെ ഹഡേഴ്‌സ്ഫീൽഡ് കേന്ദ്രീകരിച്ചായിരുന്നു ഈ സംഘം പ്രവർത്തിച്ചിരുന്നത്. കാറുകളിലും കാർ പാർക്കിങ് കേന്ദ്രങ്ങളിലും പാർക്കുകളിലും വീടുകളിലുമൊക്കെവെച്ച് പീഡനം നടന്നിട്ടുണ്ട്. പീഡനത്തിനിരയായവരിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. മറ്റൊരാൾ ഗർഭിണിയാവുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്ന് ലീഡ്‌സ് കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂട്ടർ റിച്ചാർഡ് റൈറ്റ് പറഞ്ഞു.
സംഘത്തലവനായ അമീർ സിങ് ധലിവാൾ അഞ്ചുവർഷം മുമ്പാണ് സിഖ് മതം സ്വീകരിച്ചത്. കൂട്ടത്തിൽ ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് മുതിർന്നിരുന്നത്. ലൈംഗികാതിക്രമങ്ങൾ വീഡിയോയിൽ പകർത്തുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.