- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് പൊലീസിലെ മലയാളിയായ ഉദ്യോഗസ്ഥന്റെ ജീവനെടുത്തത് മർമ് ഒട്ടക ട്രാക്കിന് സമീപത്തെ വാഹനാപകടം; വടകര സ്വദേശി അബ്ദുൽ റിഷീദിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും
കോഴിക്കോട്: ദുബൈയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. വടകര ജെടി റോഡ് വാഴയിൽ പരേതനായ റിട്ടയേർഡ് സെയിൽസ് ടാക്സ് കമ്മീഷണർ സിവി മുഹമ്മദിന്റെ മകൻ സിവി അബ്ദുൽ റിഷീദാണ് ഇന്നലെ ദുബൈയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. ദുബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അൽ ഐൻ നഹ്ബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മർമ് ഒട്ടക ട്രാക്കിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. റഷീദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു അപകടം.ദുബൈ പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പനേട്ടമ്മൽ യുപി സ്‌കൂൾ അദ്ധ്യാപിക ഷെമിയാണ് റിഷീദിന്റെ ഭാര്യ. സഹലാ നസ്റിൻ, മുഹമ്മദ് ഇസാസ് എന്നിവർ മക്കളാണ്.
കോഴിക്കോട്: ദുബൈയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. വടകര ജെടി റോഡ് വാഴയിൽ പരേതനായ റിട്ടയേർഡ് സെയിൽസ് ടാക്സ് കമ്മീഷണർ സിവി മുഹമ്മദിന്റെ മകൻ സിവി അബ്ദുൽ റിഷീദാണ് ഇന്നലെ ദുബൈയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്.
ദുബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അൽ ഐൻ നഹ്ബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മർമ് ഒട്ടക ട്രാക്കിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. റഷീദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു അപകടം.ദുബൈ പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.
വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുഞ്ഞിപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പനേട്ടമ്മൽ യുപി സ്‌കൂൾ അദ്ധ്യാപിക ഷെമിയാണ് റിഷീദിന്റെ ഭാര്യ. സഹലാ നസ്റിൻ, മുഹമ്മദ് ഇസാസ് എന്നിവർ മക്കളാണ്.