- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 പേരെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതക ആസൂത്രകൻ രാജകുമാരൻ തന്നെയെന്ന ആരോപണം തുടരുന്നു; അടുത്ത സഖ്യകക്ഷിയോട് പ്രതികരിക്കാതെ നയതന്ത്ര നീക്കങ്ങളുമായി അമേരിക്ക; ബന്ധം വിച്ഛേദിക്കാൻ ആലോചിച്ച് ബ്രിട്ടൻ
ഇസ്താംബൂൾ: ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ തങ്ങളാണ് കൊന്നതെന്ന് സൗദി സമ്മതിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ ശക്തമാവുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും കൊലപാത ആസൂത്രകൻ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) തന്നെയാണെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ ശക്തമാവുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ അടുത്ത സഖ്യകക്ഷിയോട് പ്രതികരിക്കാതെ നയതന്ത്ര നീക്കങ്ങളുമായിട്ടാണ് അമേരിക്ക മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള ഒരു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സൗദിയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യമാണ് ബ്രിട്ടൻ പരിഗണിച്ച് വരുന്നത്. സൗദി ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ഖഷോഗി ഇസ്താംബുളിലെ തങ്ങളുടെ കോൺസുലേറ്റിൽ വച്ചുണ്ടായ ബലപ്രയോഗത്തിനിടെ വധിക്കപ്പെട്ടുവെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി സമ്മതിച്ചിരുന്നത്. തുടക്കത്തിൽ തങ്ങളല
ഇസ്താംബൂൾ: ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായ ജമാൽ ഖഷോഗിയെ തങ്ങളാണ് കൊന്നതെന്ന് സൗദി സമ്മതിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ ശക്തമാവുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും കൊലപാത ആസൂത്രകൻ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) തന്നെയാണെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ ശക്തമാവുന്നു.
ഇതിനെ തുടർന്ന് തങ്ങളുടെ അടുത്ത സഖ്യകക്ഷിയോട് പ്രതികരിക്കാതെ നയതന്ത്ര നീക്കങ്ങളുമായിട്ടാണ് അമേരിക്ക മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള ഒരു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സൗദിയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യമാണ് ബ്രിട്ടൻ പരിഗണിച്ച് വരുന്നത്. സൗദി ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ഖഷോഗി ഇസ്താംബുളിലെ തങ്ങളുടെ കോൺസുലേറ്റിൽ വച്ചുണ്ടായ ബലപ്രയോഗത്തിനിടെ വധിക്കപ്പെട്ടുവെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി സമ്മതിച്ചിരുന്നത്. തുടക്കത്തിൽ തങ്ങളല്ല ഖഷോഗിയുടെ വധത്തിന് പുറകിലെന്ന കടുത്ത നിലപാടായിരുന്നു സൗദി സ്വീകരിച്ചിരുന്നത്.
ജേർണലിസ്റ്റിന്റെ കൊലപാതകത്തിന് പുറകിൽ സൗദിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ഇതിനെ തുടർന്ന് എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന കാര്യം ഗൗരവമായി പരിഗണിച്ച് വരുന്നുവെന്നാണ് യുകെ ഫോറിൻ ഓഫീസ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ഖഷോഗിയെ വധിച്ചത് സൗദിയാണെങ്കിൽ അത് യുകെയും സൗദിയും തമ്മിലുള്ള ഊഷ്ള ബന്ധത്തെ താറുമാറാക്കുമെന്ന് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് നേരത്തെ തന്നെ മുന്നറിയിപ്പേകിയിരുന്നു. ഖഷോഗി വധിക്കപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചിരുന്നുവെന്നാണ് ഫോറിൻ ഓഫീസ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
സൗദിക്കെതിരെ നടപടിയെടുക്കണമെന്ന് ലേബറിന്റെ ഷാഡോ ഫോറിൻ സെക്രട്ടറി എമിലി തോൺബെറി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിട്ടുണ്ട്. ഖഷോഗി വിഷയത്തിൽ സൗദി കള്ളം പറയുകയായിരുന്നുവെന്ന് ഇതിലൂടെ നിസംശയം വ്യക്തമായിരിക്കുന്നുവെന്നും തോൺബെറി ആരോപിക്കുന്നു.ഇതിന് മുമ്പ് യെമൻ വിഷയത്തിലും ഇത്തരത്തിൽ കള്ളം പറഞ്ഞ് സൗദി ലോകത്തെ വഞ്ചിച്ചിരുന്നുവെന്നും അവർ എടുത്ത് കാട്ടുന്നു.
സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ എംബിഎസ് അടുത്ത മാർച്ചിൽ ബ്രിട്ടൻ സന്ദർശിക്കാനും തെരേസയുമായി ചർച്ച നടത്താനും നിശ്ചയിച്ചിരിക്കുന്ന വേളയിലാണ് ബ്രിട്ടൻ ഇത്തരത്തിൽ സൗദിക്കെതിരെ നീങ്ങാനൊരുങ്ങുന്നതെന്നത് നിർണായകമാണ്.