- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തികെട്ട കറുത്തവർഗക്കാരി എന്നുവിളിച്ച് ആക്ഷേപിച്ചു; വിദേശ ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ ബഹളംവെച്ചു; വംശീയ വാദിയെ മാറ്റുന്നതിന് പകരം റൈനയർ സീറ്റ് മാറ്റി നൽകിയത് ഇരയായ കറുത്തവർഗക്കാരിയായ വൃദ്ധയുടെ
തന്റെ അടുത്ത സീറ്റിൽ കറുത്തവർഗക്കാരിയായ വൃദ്ധ ഇരിക്കുന്നതിൽ വെറിപൂണ്ട വെള്ളക്കാരൻ അവരെ വംശീയമായി അധിക്ഷേപിച്ചിട്ടും അയാളെ വിമാനത്തിൽനിന്ന് പുറത്താക്കാതെ റൈനയർ വിമാനക്കമ്പനി വിവാദത്തിൽ. 77-കാരിയ്‌ക്കെതിരെ വംശീയാധിക്ഷേപം നടത്തിയയാളെ പുറത്താക്കിയില്ലെന്ന് മാത്രമല്ല, വൃദ്ധയായ സ്ത്രീയെ സീറ്റ് മാറ്റിയിരുത്തുകയും ചെയ്തു. വെള്ളിയാഴ്ച സ്‌പെയിനിലെ ബാഴ്‌സലോണയിൽനിന്ന് ലണ്ടൻ സ്റ്റാൻസ്‌റ്റെഡിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ വീഡിയോ ഇതിനകം പത്തുലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. വൃത്തികെട്ട കറുത്തവർഗക്കാരിയെന്നുവിളിച്ചാണ് അധിക്ഷേപം തുടങ്ങിയത്. വിദേശഭാഷ സംസാരിച്ചതാണ് വംശീയാധിക്ഷേപത്തിന് കാരണമെന്ന് കരുതുന്നു. തന്റെ അമ്മ വികലാംഗയാണെന്ന് പറഞ്ഞ് മകൾ ഇടപെട്ടെങ്കിലും വികലാംഗയായാലും അല്ലെങ്കിലും അവരെ മാറ്റിയിരുത്തണമെന്ന് ഇയാൾ ശഠിക്കുകയായിരുന്നു. മൂന്ന് സീറ്റുള്ള നിരയിലാണ് ഇവർ ഇരുന്നത്. നടുക്കുള്ള സീറ്റിൽ മറ്റാരെങ്കിലും ഇരിക്കണമെന്നും ഇതുപോലുള്ള വൃത്തികെട്ട മുഖമുള്ളയാളുടെ അര
തന്റെ അടുത്ത സീറ്റിൽ കറുത്തവർഗക്കാരിയായ വൃദ്ധ ഇരിക്കുന്നതിൽ വെറിപൂണ്ട വെള്ളക്കാരൻ അവരെ വംശീയമായി അധിക്ഷേപിച്ചിട്ടും അയാളെ വിമാനത്തിൽനിന്ന് പുറത്താക്കാതെ റൈനയർ വിമാനക്കമ്പനി വിവാദത്തിൽ. 77-കാരിയ്‌ക്കെതിരെ വംശീയാധിക്ഷേപം നടത്തിയയാളെ പുറത്താക്കിയില്ലെന്ന് മാത്രമല്ല, വൃദ്ധയായ സ്ത്രീയെ സീറ്റ് മാറ്റിയിരുത്തുകയും ചെയ്തു. വെള്ളിയാഴ്ച സ്‌പെയിനിലെ ബാഴ്‌സലോണയിൽനിന്ന് ലണ്ടൻ സ്റ്റാൻസ്‌റ്റെഡിലേക്ക് വന്ന വിമാനത്തിലാണ് സംഭവം.
ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ വീഡിയോ ഇതിനകം പത്തുലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. വൃത്തികെട്ട കറുത്തവർഗക്കാരിയെന്നുവിളിച്ചാണ് അധിക്ഷേപം തുടങ്ങിയത്. വിദേശഭാഷ സംസാരിച്ചതാണ് വംശീയാധിക്ഷേപത്തിന് കാരണമെന്ന് കരുതുന്നു. തന്റെ അമ്മ വികലാംഗയാണെന്ന് പറഞ്ഞ് മകൾ ഇടപെട്ടെങ്കിലും വികലാംഗയായാലും അല്ലെങ്കിലും അവരെ മാറ്റിയിരുത്തണമെന്ന് ഇയാൾ ശഠിക്കുകയായിരുന്നു.
മൂന്ന് സീറ്റുള്ള നിരയിലാണ് ഇവർ ഇരുന്നത്. നടുക്കുള്ള സീറ്റിൽ മറ്റാരെങ്കിലും ഇരിക്കണമെന്നും ഇതുപോലുള്ള വൃത്തികെട്ട മുഖമുള്ളയാളുടെ അരികിൽ ഇരിക്കാൻ താത്പര്യമില്ലെന്നും ഇയാൾ പറഞ്ഞു. വിമാനജോലിക്കാരും മറ്റുയാത്രക്കാരും ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തന്നെ അധിക്ഷേപിച്ചയാളോട് വൃദ്ധ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും സീറ്റിൽനിന്ന് മാറിയില്ലെങ്കിൽ തള്ളി ദൂരെയിടുമെന്ന് ആക്രോശിച്ചുകൊണ്ട് അയാൾ കൂടുതൽ ക്രൂദ്ധനായി.
ഇത്രയുമായതോടെ ഇയാളെ വിമാനത്തിൽനിന്ന് പുറത്താക്കണമെന്ന് മറ്റു യാത്രക്കാർ ആവശ്യപ്പെടാൻ തുടങ്ങി. വിമാനജീവനക്കാരുമെത്തി ശാന്തനാകാൻ ആവശ്യപ്പെട്ടതോടെ, ഇയാൾക്കെതിരേ നടപടിയുണ്ടാകുമെന്ന തോന്നിപ്പിക്കുകയും ചെയ്തു. എന്നാൽ, വികലാംഗയായ വൃദ്ധയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയാണ് ജീവനക്കാർ ചെയ്തത്. വാതം ബാധിച്ച അവർ ഏറെനേരം കഷ്ടപ്പെട്ടാണ് അടുത്ത സീറ്റിലേക്ക് മാറിയിരുന്നത്.
കെന്റിലുള്ള ഡേവിഡ് ലോറൻസ് എന്ന യാത്രക്കാരനാണ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. വംശീയ വിദ്വേഷം നടത്തിയാൾക്കെതിരെ നടപടിയെടുക്കാതെ, വൃദ്ധയെ മാറ്റിയിരുത്തിയ വിമാന അധികൃതർക്കെതിരേ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ. ഇതിനകം 22,000-ലേറെ തവണ ഷെയർ ചെയ്ത വീഡിയോയിൽ അഭിപ്രായപ്പെട്ടവരേറെയും ഇയാളെ വിമാനത്തിൽനിന്ന് പുറത്താക്കണമായിരുന്നുവെന്നാണ് സൂചിപ്പിച്ചത്.