സ്പെയിനിലെ ബാഴ്സലോണയിൽ നിന്നും ലണ്ടൻ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലേക്ക് വന്ന റ്യാൻഎയർ വിമാനത്തിൽ വച്ച് 77 വയസുള്ള കറുത്ത വർക്കാരിയോട് വംശീയ വിദ്വേഷത്തിന് വിധേയമാക്കയി സംഭവം കൂടുതൽ വിവാദമാകുന്നു. ഈസ്റ്റ്ലണ്ടനിലെ ലെയ്റ്റണിലുള്ള ഡെൽസി ഗേയ്ലെ എന്ന വികലാംഗയെയാണ് ഇത്തരത്തിൽ വംശീയ വിവേചനത്തിന് ഇരയാക്കിയിരിക്കുന്നത്. വിമാനക്കമ്പനി കൂടി കൂട്ട് നിന്ന ഈ വംശീയ അധിക്ഷേപത്തിന് ശേഷം താൻ ഞെട്ടലിലായെന്നും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നുവെന്നും ഗേയ്ലെ വെളിപ്പെടുത്തുന്നു.

തന്റെ അടുത്ത സീറ്റിൽ കറുത്ത വർഗക്കാരിയായ ഗേയ്ലെ ഇരിക്കുന്നത് കണ്ട വെളുത്ത വർഗക്കാരനായ യാത്രക്കാരനാണ് ഇവർക്കെതിരെ വംശീയ അധിക്ഷേപം നടത്തി വിമാനജീവനക്കാരെ നിർബന്ധിപ്പിച്ച് ഇവരുടെ സീറ്റ് മാറ്റിയിരുത്തി അപമാനിച്ചത്. വൃദ്ധയ്ക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയ വെള്ളക്കാരനെ വിമാനത്തിൽനിന്നും പുറത്താക്കണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിമാനത്തിലെ ക്രൂ അതിന് പകരം വൃദ്ധയെ നിർബന്ധിപ്പിച്ച് സീറ്റ് മാറ്റിയിരുത്തുകയായിരുന്നുവെന്ന ആരോപണവും ശക്കതമാകുന്നുണ്ട്.

തന്റെ മാതാവ് വികലാംഗയാണെന്നും സീറ്റ് മാറാൻ ബുദ്ധിമുട്ടാണെന്നും കൂടെയുണ്ടായിരുന്ന മകൾ പറഞ്ഞെങ്കിലും വെള്ളക്കാരൻ ഇവരെ മാറ്റിയിരുത്തണമെന്ന് പിടിവാശി പിടിക്കുകയും വിമാന ജീവനക്കാർ അതിന് വഴങ്ങുകയായിരുന്നുവെന്നുമാണ് ആരോണം ഉയർന്നിരിക്കുന്നത്. ഇത്രയൊക്കെ അപമാനവും ബുദ്ധിമുട്ടുകളും വിമാനത്തിൽ വച്ച് നേരിട്ടിട്ടും തന്നെ റ്യാൻഎയർ അധികൃതർ ബന്ധപ്പെട്ടില്ലെന്നും ഗേയ്ലെ ഐടിവി ന്യൂസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ കാനഡ അടക്കം വിവിധ രാജ്യങ്ങളിലേക്ക് ഇതിന് മുമ്പും സഞ്ചരിച്ചിരുന്നുവെന്നും ഇത്തരത്തിൽ ആരും ഇതിന് മുമ്പ് വംശീപരമായി അപമാനിച്ചിരുന്നില്ലെന്നും ഗേയ്ലെ വെളിപ്പെടുത്തുന്നു.

തന്റെ തൊലിയുടെ നിറത്തിന്റെ പേരിലാണ് ആ വെള്ളക്കാരൻ തന്നെ അപമാനിച്ചിരിക്കുന്നതെന്നും ഗേയ്ലെ വേദനയോടെ പറയുന്നു. വെള്ളക്കാരൻ ഗേയ്ലെയെ വംശീയപരമായ അധിക്ഷേപിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ചുരുങ്ങിയ സമയത്തിനുള്ളിൽ പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. വൃത്തികെട്ട കറുത്ത വർഗക്കാരിയെന്ന് വിളിച്ചാണ് ഇയാൾ ഗേയ്ലെയെ അധിക്ഷേപിക്കുന്നത്. വിമാനത്തിന്റെ മൂന്ന് സീറ്റുള്ള റോയിലാണ് ഇവർ ഇരുന്നത്. മധ്യത്തിലുള്ള സീറ്റിൽ വേറെ ആരെങ്കിലും ഇരിക്കണമെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട മുഖമുള്ള സ്ത്രീയുടെ സമീപത്ത് ഇരുന്ന് യാത്ര ചെയ്യാൻ തനിക്കാവില്ലെന്ന് പറഞ്ഞായിരുന്നു വെള്ളക്കാരൻ അട്ടഹസിച്ചിരുന്നത്.

സീറ്റിൽനിന്നും മാറിയിരുന്നില്ലെങ്കിൽ താൻ ഗേയ്ലെയെ തള്ളിത്താഴെയിടുമെന്ന് പറഞ്ഞായിരുന്നു വെള്ളക്കാരൻ ആക്രോശിച്ചത്. മറ്റ് യാത്രക്കാർ ഇയാളെ പുറത്താക്കണമെന്ന് ഇതോടെ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിമാനജീവനക്കാരെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.ഇയാളെ പുറത്താക്കുന്നതിന് പകരംഗേയ്ലെയെ മാറ്റിയിരുത്തുകയായിരുന്നു വിമാനജീവനക്കാർ ചെയ്തത്.റ്യാൻഎയറിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത് അൺപ്രഫഷണലായ സമീപനമാണെന്നാണ് ഗേയ്ലെ ആരോപിക്കുന്നത്. ഇത്തരത്തിൽ തന്നോട് പെരുമാറിയ ക്രൂവിന് കൂടുതൽ ട്രെയിനുംഗ് അത്യാവശ്യമാണെന്നും ഗേയ്ലെ ആവശ്യപ്പെടുന്നു.