- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
239 പേരുമായി വിമാനം കാണാതായിട്ട് അഞ്ചുവർഷം തികയുമ്പോഴും കാണാതായ കാരണം കണ്ടെത്താനാവാതെ ലോകം; വിമാനത്തിൽ ഒരു ഹാക്കിങ് വിദഗ്ധൻ ഉണ്ടായിരുന്നുവെന്നും നിയന്ത്രണമേറ്റെടുത്ത് വേറെങ്ങോട്ടേക്കോ കൊണ്ടുപോയെന്നും വിലയിരുത്തൽ
അഞ്ചുവർഷം മുമ്പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് ഇന്നും അജ്ഞാതമായ കാര്യമാണ്. കോലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ മറ്റെവിടെയോ മറയുകയായിരുന്നു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ചേർന്ന് ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിന്റെ ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല. വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് ഇതിനകം പല സിദ്ധാന്തങ്ങളും അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. ഇപ്പോൾ പുതിയൊരു വഴിയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫ്രഞ്ച് പൊലീസ് സംഘത്തിന്റെ നിഗമനമനുസരിച്ച്, വിമാനത്തിന്റെ നാവിഗേഷൻ ഡേറ്റ ചോർത്താൻ കഴിവുള്ള ഒരു ഹാക്കർ വിമാനത്തിലുണ്ടായിരുന്നു. വൈമാനികനറിയാതെ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഇയാൾ മറ്റെവിടേക്കോ കൊണ്ടുപോകുന്നതിനിടെ, വിമാനം സമുദ്രത്തിൽ തകർന്നുവീണു. വിമാനം തകർന്നത് സംബന്ധിച്ച് ബോയിങ് കമ്പനിയും എഫ്.ബി.ഐയും സമാഹരിച്ച വ
അഞ്ചുവർഷം മുമ്പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് ഇന്നും അജ്ഞാതമായ കാര്യമാണ്. കോലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ മറ്റെവിടെയോ മറയുകയായിരുന്നു. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ചേർന്ന് ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിന്റെ ഒരു തുമ്പുപോലും കിട്ടിയിരുന്നില്ല.
വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച് ഇതിനകം പല സിദ്ധാന്തങ്ങളും അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. ഇപ്പോൾ പുതിയൊരു വഴിയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫ്രഞ്ച് പൊലീസ് സംഘത്തിന്റെ നിഗമനമനുസരിച്ച്, വിമാനത്തിന്റെ നാവിഗേഷൻ ഡേറ്റ ചോർത്താൻ കഴിവുള്ള ഒരു ഹാക്കർ വിമാനത്തിലുണ്ടായിരുന്നു. വൈമാനികനറിയാതെ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഇയാൾ മറ്റെവിടേക്കോ കൊണ്ടുപോകുന്നതിനിടെ, വിമാനം സമുദ്രത്തിൽ തകർന്നുവീണു.
വിമാനം തകർന്നത് സംബന്ധിച്ച് ബോയിങ് കമ്പനിയും എഫ്.ബി.ഐയും സമാഹരിച്ച വിവരങ്ങളും ഇതുസംബന്ധിച്ച് മലേഷ്യൻ സർക്കാരിന്റെ റിപ്പോർട്ടിലെ ചേർച്ചയില്ലായ്മയും പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ അന്വേഷണസംഘം എത്തിച്ചേർന്നത്. വിമാനത്തിന്റെ സാറ്റ്‌കോം യൂണിറ്റ് ഹാക്ക് ചെയ്ത് നാവിഗേഷൻ ഡേറ്റ വരുതിയിലാക്കാൻ കഴിവുള്ള ഒരു 'ഭ്രാന്തൻ' യാത്രക്കാരൻ വിമാനത്തിലുണ്ടായിരുന്നുവെന്നുവേണം കരുതാനെന്ന് അവർ പറയുന്നു.
സാറ്റ്‌കോം യൂണിറ്റാണ് വിമാനത്തിന്റെ സഞ്ചാരപഥം നിർണയിക്കുന്നതിൽ പ്രധാനം. ഉപഗ്രഹങ്ങളുമായുള്ള ആശയവിനിമയം നിർവഹിക്കുന്നത് ഇതിലൂടെയാണ്. സാറ്റ്‌കോം വിവരങ്ങൾ ചോർത്തുകയാണെങ്കിൽ അതിലെ ഡേറ്റയിൽ കൃത്രിമം കാട്ടുകയോ ഇല്ലാതാക്കുകയോ ചെയ്താൽ വിമാനത്തെ തെറ്റായ ദിശയിലേക്കും ചിലപ്പോൾ തകർച്ചയിലേക്കും നയിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുരന്തത്തിൽ ഭാര്യെയയും രണ്ട് കൗമാരക്കാരികളായ മക്കളെയും നഷ്ടപ്പെട്ട ഫ്രഞ്ചുകാരനായ ഘൈസ്ലാൻ വാട്രലോസാണ് ഇത്തരമൊരു അന്വേഷണം നടക്കുന്നുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. 2014 മാർച്ച് എട്ടിനാണ് വിമാനം ദുരന്തത്തിൽപ്പെട്ടത്. ഫ്രഞ്ച് മിലിട്ടറി പൊലീസ് യൂണിറ്റായ ജെൻഡാമറീ എയർ ട്രാൻസ്‌പോർട്ടാണ് ഇപ്പോൾ സംഭവം അന്വേഷിക്കുന്നത്. ഈ യൂണിറ്റിൽനിന്ന് കിട്ടിയ വിവരമാണ് ഘൈസ്ലാൻ വെളിപ്പെടുത്തിയതും.