ടോപ്പ് ഷോപ്പ് ഉടമയും കോടീശ്വരനുമായ ഫിലിപ്പ് ഗ്രീനിന്റെ മുഖം മൂടി പാർലിമെന്റിൽ വലിച്ച് കീറപ്പെട്ട ദിവസമായിരുന്നു ഇന്നലെ. നൂറ് കണക്കിന് യുവതികളെ ഗ്രീൻ പീഡിപ്പിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നുവെങ്കിലും തന്റെ പേര് മാധ്യമങ്ങളിൽ വരാതിരിക്കുന്നതിനായി ഗ്രീൻ കോടതിയിൽ പോയി ഒരു ഇഞ്ചക്ഷൻ ഓർഡർ സംഘടിപ്പിച്ചതിനാൽ ഇതുവരെ അദ്ദേഹം ഇത്തരക്കാരനായിരുന്നുവെന്ന് മിക്കവരും അറിഞ്ഞിരുന്നില്ല.ഇന്നലെ കോടതി വിലക്ക് നീങ്ങിയതിനാൽ അദ്ദേഹത്തിന്റേ പേര് പാർലിമെന്റ് രേഖയിൽ എത്തുകയും ഗ്രീനിന് എതിരെ ബ്രിട്ടീഷ് മാധ്യമങ്ങൾ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്.ഇതോടെ ലോകം കണ്ട ഏറ്റവും വലിയ പെണ്ണുപിടിയൻ ഗ്രീൻ ആണോ എന്ന ചോദ്യവും ശക്തമായിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അക്കാഡിയ ഗ്രൂപ്പിലെ നിരവധി ജീവനക്കാർ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മീടൂ ക്യാമ്പയിനിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ നാളിതുവരെ ഗ്രീനുമായി ബന്ധപ്പെട്ട പീഡനവാർത്തകൾ പത്രങ്ങൽ വരുമ്പോൾ അദ്ദേഹത്തിന്റെ പേര് ബിസിനസ്മാൻ എന്ന് മാത്രമായിരുന്നു പരാമർശിച്ചിരുന്നത്. എന്നാൽ കോടതി വിലക്ക് നീങ്ങിയതോടെ ഗ്രീനിന്റെ പേര് വെണ്ടക്കാ അക്ഷരത്തിലെഴുതിയതും നിറംപിടിപ്പിച്ചതുമായ പീഡന കഥകൾ എഴുതാൻ ബ്രിട്ടീഷ് മാധ്യമങ്ങൾ മത്സരിക്കാൻ തുടങ്ങിയിട്ടുണ്ട്. മുൻ ഗവൺമെന്റ് മിനിസ്റ്ററായ പീറ്റർ ഹെയ്നാണ് പാർലിമെന്റിൽ പീഡന കേസുകളുമായി ബന്ധപ്പെട്ട ബിസിനസുകാരൻ ഗ്രീൻ ആണെന്ന് ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്.

ഗ്രീൻ നടത്തി വരുന്ന ലൈംഗിക പീഡനവും വംശീയപരമായ അധിക്ഷേപവും ഇപ്പോഴും തുടരുന്നുവെന്നാണ് ഹെയ്ൻ ഇന്നലെ പാർലിമെന്റിൽ എടുത്ത് കാട്ടിയിരിക്കുന്നത്.എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഗ്രീൻ ഇന്നലെ രാത്രി ശക്തമായി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.വിവാദമായ ഗാഗിങ് ഓർഡർ ഉപയോഗിച്ച് കോടതിയിൽ നിന്നും ഇഞ്ചെക്ഷൻ ഓർഡർ സമ്പാദിച്ചായിരുന്നു ഗ്രീൻ തന്റെ പേര് വച്ച് മാധ്യമങ്ങൾ പീഡനവാർത്ത എഴുതുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഈ കോർട്ട് ഇഞ്ചെക്ഷൻ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു റദ്ദായത്. ഇതോടെ ഗ്രീനിന്റെ ഇമേജ് ഒറ്റ രാത്രി കൊണ്ട് തകർന്ന് തരിപ്പണമായിരിക്കുകയാണ്.

ഗ്രീനിന്റെ തനിനിറം പുറത്തായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അക്കാഡിയ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ബ്രിട്ടനിലുടനീളമുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ നൈറ്റ്ഹുഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് #ജശിസചീഏേൃലലി എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിനും സജീവമാണ്.കോടതിയിൽ നടക്കുന്ന കേസുകളെ കുറിച്ചോ അല്ലെങ്കിൽ പാർലിമെന്റിൽ തന്റെ പേര് പരാമർശിച്ചതിനെ കുറിച്ചോ താൻ ഒന്നും പറയാൻ തയ്യാറല്ലെന്നാണ് ഇന്നലെ ഗ്രീൻ പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരെ അക്കാഡിയ ഗ്രൂപ്പിലെ ജീവനക്കാരും മറ്റും ഉന്നയിച്ചിരിക്കുന്ന ലൈംഗിക ആരോപണങ്ങൾ വളരെ ഗൗരവകരമായിട്ടാണ് കാണന്നതെന്നും ആ ആരോണങ്ങൾ പുറത്ത് വന്നയുടൻ അതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഗ്രീൻ പറയുന്നു.

ടോപ് ഷോപ്പ്, മിസ് സെൽഫ്രിഡ്ജ്, ഡോറോത്തി പെർകിൻസ് തുടങ്ങിയ വലിയ ബ്രാൻഡുകളുടെ ഉടമസ്ഥാവകാശം ഗ്രീനിന്റെ അർകാഡിയ ഗ്രൂപ്പിനാണ്.ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരിൽ ഒരാളായ ഗ്രീൻ വളരെ ആഡംബരം കലർന്ന ജീവിതമാണ് നയിച്ച് വരുന്നത്. സുന്ദരിമാരായ സ്ത്രീകൾ എന്നും അദ്ദേഹത്തിന് ഒരു ദൗർബല്യമായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.115 മില്യൺ പൗണ്ട് ചെലവാക്കി വാങ്ങിയ ആഢംബറ കപ്പലിൽ കേറ്റ് മോസിനെ പോലുള്ള സെലിബ്രിറ്റി സുഹൃത്തുക്കളുമായി ഹോളിഡേ അടിച്ച് പൊളിക്കലാണ് ഇദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ഈ നൗകയിൽ ആഡംബര പാർട്ടികൾ ഇദ്ദേഹം സ്ഥിരമായി സംഘടിപ്പിക്കാറുമുണ്ട്.ഈ വർഷം ആദ്യം ഇറങ്ങിയ ഒരു പുസ്തകത്തിൽ ഗ്രീനിന് എതിരെ കടുത്ത ലൈംഗിക ആരോപണമാണ് വിവിധ സ്ത്രീകൾ ഉന്നയിച്ചിരിക്കുന്നത്.