- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോക്ക് സ്റ്റാറായി തിളങ്ങി നിൽക്കവെ ആത്മീയതയോട് താൽപര്യം കയറി വൈദികയായി; ഒടുവിൽ ഇസ്ലാം മതം സ്വീകരിച്ച് ഹിജാബ് അണിഞ്ഞ് തുടക്കം; ഐറിഷ് റോക്ക് സ്റ്റാർ സിനീദ് ഓ കോന്നൊർ ഇസ്ലാം മതം സ്വീകരിക്കുമ്പോൾ
വേദികളിൽ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാൽ ആരാധകരെ ഹരം കൊള്ളിച്ചിരുന്ന ഐറിഷ് റോക്ക് സ്റ്റാർ സിനീദ് ഓ കോന്നൊർ ഇസ്ലാം മതം സ്വീകരിച്ചു.വളരെ നാടകീയമായ വഴിത്തിരിവുകൾ തന്റെ ജീവിതത്തിൽ കാത്ത് സൂക്ഷിച്ച പ്രതിഭയാണ് സിനീദ്. റോക്ക് സ്റ്റാറായി തിളങ്ങി നിൽക്കവെയായിരുന്നു ആത്മീയതോട് താൽപര്യം കയറി അവർ 1990ൽ വൈദികയായിത്തീർന്നിരുന്നത്. എന്നാൽ നിലവിൽ ക്രിസ്തുമതത്തെ തന്നെ കൈവെടിഞ്ഞ് അവർ ഇസ്ലാമിന്റെ പാത സ്വീകരിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇനി തന്റെ പേര് സുഹാദ ഡേവിറ്റ് എന്നായിരിക്കുമെന്നും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു മുസ്ലീമായിത്തീരുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും നാല് മക്കളുടെ മാതാവായ സിനീദ് വെളിപ്പെടുത്തുന്നു.ഹിജാബ് അണിഞ്ഞ് നിൽക്കുന്ന തന്റെ ഫോട്ടോ അവർ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.ഇടക്കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ ഈ റോക്ക് സ്റ്റാറിനെ ബുദ്ധിമുട്ടിച്ചിരുന്നു.ദൈവശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന ബുദ്ധിയുള്ള ആരുടെയും സ്വാഭാവികമായ പരിണാമമാണിതെന്നും എല്ലാ അന്വേഷണങ്ങളും അവസാനം ഇസ്ലാമിലേക്കാണ് നയിക്കു
വേദികളിൽ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാൽ ആരാധകരെ ഹരം കൊള്ളിച്ചിരുന്ന ഐറിഷ് റോക്ക് സ്റ്റാർ സിനീദ് ഓ കോന്നൊർ ഇസ്ലാം മതം സ്വീകരിച്ചു.വളരെ നാടകീയമായ വഴിത്തിരിവുകൾ തന്റെ ജീവിതത്തിൽ കാത്ത് സൂക്ഷിച്ച പ്രതിഭയാണ് സിനീദ്. റോക്ക് സ്റ്റാറായി തിളങ്ങി നിൽക്കവെയായിരുന്നു ആത്മീയതോട് താൽപര്യം കയറി അവർ 1990ൽ വൈദികയായിത്തീർന്നിരുന്നത്. എന്നാൽ നിലവിൽ ക്രിസ്തുമതത്തെ തന്നെ കൈവെടിഞ്ഞ് അവർ ഇസ്ലാമിന്റെ പാത സ്വീകരിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇനി തന്റെ പേര് സുഹാദ ഡേവിറ്റ് എന്നായിരിക്കുമെന്നും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒരു മുസ്ലീമായിത്തീരുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും നാല് മക്കളുടെ മാതാവായ സിനീദ് വെളിപ്പെടുത്തുന്നു.ഹിജാബ് അണിഞ്ഞ് നിൽക്കുന്ന തന്റെ ഫോട്ടോ അവർ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.ഇടക്കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ ഈ റോക്ക് സ്റ്റാറിനെ ബുദ്ധിമുട്ടിച്ചിരുന്നു.ദൈവശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന ബുദ്ധിയുള്ള ആരുടെയും സ്വാഭാവികമായ പരിണാമമാണിതെന്നും എല്ലാ അന്വേഷണങ്ങളും അവസാനം ഇസ്ലാമിലേക്കാണ് നയിക്കുന്നതെന്നും സിനീദ് തന്റെ മതംമാറ്റത്തെ ന്യായീകരിച്ച് കൊണ്ട് പ്രസ്താവിച്ചിട്ടുണ്ട്.
ട്വിറ്റർ പ്രൊഫൈൽ ഇമേജ് ' വിയർ എ ഹിജാബ്. ജസ്റ്റ് ഡു ഇറ്റ് ' എന്ന ക്യാപ്ഷനോട് കൂടിയാക്കി മാറ്റാനും സിനീദ് മറന്നിട്ടില്ല. തനിക്ക് ആദ്യം ഹിജാബ് നൽകിയത് സുഹൃത്തായ എലാനിയാണെന്നും ഇത് ധരിച്ചതോടെ തനിക്ക് വല്ലാത്ത അനുഭൂതിയുണ്ടായെന്നും സിനീദ് വെളിപ്പെടുത്തുന്നു. ഇസ്ലാമതം സ്വീകരിക്കാനുള്ള തന്റെ തീരുമാനമറിഞ്ഞ് നിരവധി മുസ്ലീങ്ങൾ തന്നെ അഭിനന്ദിച്ച് കൊണ്ട് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും റോക്ക് സ്റ്റാർ വെളിപ്പെടുത്തുന്നു.തന്നോട് എല്ലാ മുസ്ലിം സഹോദരന്മാരും സഹോദരിമാരും വളരെ ദയവാണ് കാണിക്കുന്നതെന്നും സിനീദ് പറയുന്നു.
2017ൽ സിനീദ് തന്റെ പേര് മഗ്ഡ ഡേവിറ്റ് എന്ന് മാറ്റിയിരുന്നു. മാതാപിതാക്കളുടെ പേരുകളിൽ നിന്നും മോചനം നേടുന്നതിനായിരുന്നു ഈ നീക്കമെന്നാണ് അന്ന് അവർ വിശദീകരണം നൽകിയിരുന്നത്. ഐറിഷ് ഓർത്തഡോക്സ് ആൻഡ് അപോസ്റ്റോലിക് ചർച്ചിൽ നിന്നായിരുന്നു അവർ 1990കളിൽ പൗരോഹിത്യ പട്ടം സ്വീകരിച്ചിരുന്നത്. ഇതറിഞ്ഞ് റോമൻ കത്തോലിക്കാ ചർച്ച് ഞെട്ടൽ രേഖപ്പെടുത്തിയിരന്നു. റോമൻ കത്തോലിക്കാ ചർച്ചിൽ സ്ത്രീകൾക്ക് പൗരോഹിത്യം നൽകി വരുന്നില്ലെന്നതാണ് കാരണം.
മതത്തോട് എന്നും സിനീദിന് വളരെ അടുപ്പമായിരുന്നു. താൻ ക്രിസ്ത്യനാണെന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും തന്നെ ദൈവം അങ്ങേയറ്റം സ്നേഹിക്കുന്നുവെന്നുമായിരുന്നു 2007ൽ ഒരു ഇന്റർവ്യൂവിൽ സിനീദ് വെളിപ്പെടുത്തിയിരുന്നത്.