- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ് ബോംബുകൾ മെയിലിൽ അയച്ചത് ട്രംപിന്റെ കടുത്ത ആരാധകൻ; പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ വാഹനത്തിൽ നിറയെ ട്രംപ് പോസ്റ്ററുകൾ; ബോഡിബിൽഡിങ് ഭ്രാന്തിനൊപ്പം ട്രംപ് ഭ്രാന്തും ചേർന്നപ്പോൾ സർവതും നശിപ്പിക്കാൻ സെസാർ ഇറങ്ങി
ഡൊണാൾഡ് ട്രംപിനോടുള്ള കടുത്ത ആരാധനനയാണ് സെസാർ ആൾട്ടിയർ സയോക് എന്ന 56-കാരനെ തീവ്രവാദിയാക്കിയത്. ട്രംപിനെ വിമർശിക്കുന്നവരെയൊക്കെ ഇല്ലാതാക്കുകയെന്നതായിരുന്നു ഈ മുൻ ബോഡിബിൽഡറുടെ ദൃഢനിശ്ചയം. വീട്ടിൽനിന്ന് പണ്ടേ പുറത്താക്കപ്പെട്ട സെസാർ ജീവിച്ചിരുന്നത് ഒരു വാനിലായിരുന്നു. ഈ വാനിൽനിന്നുതന്നെയാണ് വെള്ളിയാഴ്ച പുലർച്ചെ ഫ്‌ളോറിഡയിലെ പ്ലാന്റേഷനിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. വാൻ പരിശോധിച്ചപ്പോൾ അതിൽ നിറയെ ട്രംപിന്റെ സ്റ്റിക്കറുകളും പോസ്റ്ററുകളുമാണ് പൊലീസിന് കിട്ടിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുൾപ്പെടെ പ്രമുഖർക്ക് തപാലിൽ ബോംബ് അയക്കുകയെന്ന തന്ത്രമാണ് ഇയാൾ ട്രംപ് വിരുദ്ധർക്കെതിരേ പയറ്റിയത്. 14-ഓളം പാക്കേജുകൾ ഇത്തരത്തിൽ അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ക്ലബ്ബുകളിലും മറ്റും സട്രിപ്പ് ഡാൻസുകൾ നടത്തിയിരുന്ന സെസാർ, ഒരു പ്രൊഫഷണൽ ഗുസ്തിക്കാരനാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. പിന്നീടാണ് രാഷ്ട്രീയത്തിൽ കമ്പം കയറിയതും ട്രംപിന്റെ കടുത്ത ആരാധകനായി മാറിയതും. ഒരു പാക്കേജിലെ വിരലടയാളത്തിൽനിന്നാണ് മെയ
ഡൊണാൾഡ് ട്രംപിനോടുള്ള കടുത്ത ആരാധനനയാണ് സെസാർ ആൾട്ടിയർ സയോക് എന്ന 56-കാരനെ തീവ്രവാദിയാക്കിയത്. ട്രംപിനെ വിമർശിക്കുന്നവരെയൊക്കെ ഇല്ലാതാക്കുകയെന്നതായിരുന്നു ഈ മുൻ ബോഡിബിൽഡറുടെ ദൃഢനിശ്ചയം. വീട്ടിൽനിന്ന് പണ്ടേ പുറത്താക്കപ്പെട്ട സെസാർ ജീവിച്ചിരുന്നത് ഒരു വാനിലായിരുന്നു. ഈ വാനിൽനിന്നുതന്നെയാണ് വെള്ളിയാഴ്ച പുലർച്ചെ ഫ്‌ളോറിഡയിലെ പ്ലാന്റേഷനിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. വാൻ പരിശോധിച്ചപ്പോൾ അതിൽ നിറയെ ട്രംപിന്റെ സ്റ്റിക്കറുകളും പോസ്റ്ററുകളുമാണ് പൊലീസിന് കിട്ടിയത്.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുൾപ്പെടെ പ്രമുഖർക്ക് തപാലിൽ ബോംബ് അയക്കുകയെന്ന തന്ത്രമാണ് ഇയാൾ ട്രംപ് വിരുദ്ധർക്കെതിരേ പയറ്റിയത്. 14-ഓളം പാക്കേജുകൾ ഇത്തരത്തിൽ അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ക്ലബ്ബുകളിലും മറ്റും സട്രിപ്പ് ഡാൻസുകൾ നടത്തിയിരുന്ന സെസാർ, ഒരു പ്രൊഫഷണൽ ഗുസ്തിക്കാരനാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. പിന്നീടാണ് രാഷ്ട്രീയത്തിൽ കമ്പം കയറിയതും ട്രംപിന്റെ കടുത്ത ആരാധകനായി മാറിയതും.
ഒരു പാക്കേജിലെ വിരലടയാളത്തിൽനിന്നാണ് മെയിൽ ബോംബുകൾക്ക് പിന്നിൽ സെസാറാണെന്ന് പൊലീസ് കണ്ടെത്തിയത്. മറ്റു രണ്ടു പാക്കേജുകളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചതും സെസാറിന്റെ അറസ്റ്റിന് വഴിവെച്ചു. മുമ്പും ആളുകളെ ഭീഷണിപ്പെടുത്തിയതിനും പടക്കവും മറ്റുമെറിഞ്ഞതിനും ഇയാളുടെ പേരിൽ കേസുകളുണ്ടായിരുന്നു. ഏതായാലും ഇപ്പോഴത്തെ കുറ്റകൃത്യത്തോടെ, സെസാറിന് ഇനി ജീവിതകാലം മുഴുവൻ അഴിയെണ്ണേണ്ടിവരും. 48 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാളുടെ പേരിൽ ചുമത്തിയിരിക്കുന്നത്.
ട്രംപിന്റെ വിമർശകരായ ഡമോക്രാറ്റിക് അംഗങ്ങളുടെ പേരിലാണ് ഇയാൾ തപാലിലൂടെ പൈപ്പ് ബോംബുകൾ അയച്ചത്. ഇവയൊന്നും പൊട്ടുകയോ ആർക്കെങ്കിലും അപകടമുണ്ടാവുകയോ ചെയ്തിട്ടില്ല. യഥാർഥത്തിൽ പൊട്ടാനുദ്ദേശിച്ചല്ല സെസാർ പൈപ്പ് ബോംബുകളയച്ചതെന്നാണ് കരുതുന്നത്. പൊട്ടിത്തെറിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് ഇതിലുള്ളിലുണ്ടായിരുന്നതെങ്കിലും അവ ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.
അഞ്ച് ഗുരുതരമായ കുറ്റങ്ങളാണ് സെസാറിനെതിരേ ചുമത്തിയിരിക്കുന്നത്. സംസ്ഥാനങ്ങൾ കടന്ന് സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിനും സ്‌ഫോടക വസ്തുക്കൾ തപാലിലയച്ചതിനും മുൻ പ്രസിഡന്റടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഫ്‌ളോറിഡയിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ വിചാരണയ്ക്കായി മാൻഹട്ടനിലേക്ക് കൊണ്ടുവരും.