- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കോംഗിലെ സൂപ്പർമാർക്കറ്റിൽ തുടക്കം; തായ്ലൻഡിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായി വളർന്നു; 39 മില്യൺ പൗണ്ടിന് വാങ്ങിയ ലെസ്റ്റെർ സിറ്റി എട്ട് വർഷം കൊണ്ട് 371 മില്യണായി ഉയർത്തി; മാച്ച് കഴിഞ്ഞ ഉടൻ സ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ തകർന്നതിന്റെ ഞെട്ടൽ മാറാതെ ലെസ്റ്റെർ ആരാധകർ
ഇംഗ്ലണ്ടിലെപ്രമുഖ ഫുട്ബോൾ ക്ലബായ ലെയ്സെറ്റർ സിറ്റിയുടെ ഉടമ വിജയ് ശ്രീവദ്ധനപ്രഭയുടെ ഹെലികോപ്റ്റർ ലെയ്സെറ്റേർസ് കിങ് പവർസ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന ഉടൻ തകർന്നു. ഇന്നലെ രാത്രി 8-30ന് ലെയ്സെറ്റർ സിറ്റിയും വെസ്റ്റ്ഹാമും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം സമനിലയിൽ കലാശിച്ച ഉടൻ അപകടം സംഭവിച്ചിരിക്കുന്നത്.ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചപ്പോൾ അതിൽ ശ്രീവദ്ധനപ്രഭയുണ്ടായിരുന്നുവോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിശയിപ്പിക്കുന്ന ഒരു ജീവിതത്തിന് ഉടമയാണ് ശ്രീവദ്ധനപ്രഭ. ബാങ്കോംഗിലെ സൂപ്പർമാർക്കറ്റിലായിരുന്നു അദ്ദേഹം തന്റെ ജീവിതം തുടങ്ങിയത്. തുടർന്ന് അധികം വൈകാതെ തായ്ലൻഡിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായി അദ്ദേഹം വളരുകയായിരുന്നു. 39 മില്യൺ പൗണ്ടിന് വാങ്ങിയ ലെസ്റ്റെർ സിറ്റി എട്ട് വർഷം കൊണ്ട് 371 മില്യണായി ഉയർത്തിയ മിടുക്കിനുടമയാണ് ഇദ്ദേഹം. ഇന്നലെ മാച്ച് കഴിഞ്ഞ ഉടൻ സ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ തകർ
ഇംഗ്ലണ്ടിലെപ്രമുഖ ഫുട്ബോൾ ക്ലബായ ലെയ്സെറ്റർ സിറ്റിയുടെ ഉടമ വിജയ് ശ്രീവദ്ധനപ്രഭയുടെ ഹെലികോപ്റ്റർ ലെയ്സെറ്റേർസ് കിങ് പവർസ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന ഉടൻ തകർന്നു. ഇന്നലെ രാത്രി 8-30ന് ലെയ്സെറ്റർ സിറ്റിയും വെസ്റ്റ്ഹാമും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം സമനിലയിൽ കലാശിച്ച ഉടൻ അപകടം സംഭവിച്ചിരിക്കുന്നത്.ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചപ്പോൾ അതിൽ ശ്രീവദ്ധനപ്രഭയുണ്ടായിരുന്നുവോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിശയിപ്പിക്കുന്ന ഒരു ജീവിതത്തിന് ഉടമയാണ് ശ്രീവദ്ധനപ്രഭ.
ബാങ്കോംഗിലെ സൂപ്പർമാർക്കറ്റിലായിരുന്നു അദ്ദേഹം തന്റെ ജീവിതം തുടങ്ങിയത്. തുടർന്ന് അധികം വൈകാതെ തായ്ലൻഡിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായി അദ്ദേഹം വളരുകയായിരുന്നു. 39 മില്യൺ പൗണ്ടിന് വാങ്ങിയ ലെസ്റ്റെർ സിറ്റി എട്ട് വർഷം കൊണ്ട് 371 മില്യണായി ഉയർത്തിയ മിടുക്കിനുടമയാണ് ഇദ്ദേഹം. ഇന്നലെ മാച്ച് കഴിഞ്ഞ ഉടൻ സ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ തകർന്നതിന്റെ ഞെട്ടലിൽ നിന്നും ലെസ്റ്റെർ ആരാധകർ ഇനിയും മോചിതരായിട്ടില്ല.
1958 ഏപ്രിലിൽ തായ്ലൻഡിലാണ് ഇദ്ദേഹം ജനിച്ചത്. 1989ലായിരുന്നു ബാങ്ക്കോംഗിൽ ശ്രീവദ്ധനപ്രഭ തന്റെ കിങ് പവർ ഡ്യൂട്ടി ഫ്രീ എന്ന പേരിൽ ഡ്യൂട്ടി ഫ്രീഷോപ്പ് ആദ്യമായി തുടങ്ങിയത്.നിലവിൽ 3.8 ബില്യൺ പൗണ്ടിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. തായ്ലൻഡിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനെന്ന നിലയിലാണ് ശ്രീവദ്ധനപ്രഭ ഫോർബ്സ്പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 2010ൽ ലെയ്സെസ്റ്റർ സിറ്റി 39 മില്യൺപൗണ്ടിന് വാങ്ങിയ അദ്ദേഹം മകനെ ഇതിന്റെ വൈസ്ചെയർമാനായി നിയമിക്കുകയും ചെയ്തു. തുടർന്ന് ഈ കുടുംബം ടീമിനും സ്റ്റേഡിയത്തിനും വേണ്ടി മില്യൺ കണക്കിന് പൗണ്ടാണ് ചെലവാക്കിയിരിക്കുന്നത്.
തൽഫലമായി ലെയ്സെറ്റർ സിറ്റി ക്ലബിന്റെ മൂല്യം നിലവിൽ കൃത്യമായി പറഞ്ഞാൽ 371 മില്യൺപൗണ്ടായാണ് ഉയർന്നിരിക്കുന്നത്. തികഞ്ഞ ഫുട്ബോൾ ആരാധകനായ ശ്രീവദ്ധനപ്രഭയുടെ ഉടസ്ഥതയിലുള്ള മറ്റൊരു ക്ലബാണ് ബെൽജിയൻ ക്ലബ് ഒഎച്ച് ല്യൂവെൻ. എയ്മോൻ ആണ് ശ്രീവദ്ധനപ്രഭയുടെ പ്രിയതമ.വോർമാസ, അപിചെറ്റ്, അരുൺറൂൻഗ്, അയ്യാവറ്റ് എന്നീ നാല് സന്തതികളാണ് ഇവർക്കുള്ളത്. മാച്ചുകൾ കാണാൻ വരാനും പോകാനും ശ്രീവദ്ധനപ്രഭ പതിവായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് അപകടകത്തിൽ പെട്ട് തകർന്നിരിക്കുന്നത്.