- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ആ കത്തിക്കുത്ത് ഹയർ ബോൾസൊണാരോയ്ക്ക് ഗുണമായി മാറി; ട്രോപ്പിക്കൽ ട്രംപ് എന്നറിയപ്പെടുന്ന വലതു വംശീയവാദി ബ്രസീലിലെ പുതിയ പ്രസിഡന്റ്; ലാറ്റിനമേരിക്കൻ ഇടതുവസന്തത്തിന് അന്ത്യമാവുകയാണോ?
ലോകത്തെ നാലാമത്തെ വലിയ ജനാധിപത്യ രാജ്യമായ ബ്രസീലിനെ ഇനി നയിക്കുക തീവ്ര വലതുപക്ഷ വാദിയായ ഹയർ ബോൺസൊണാരോ. മുൻ സൈനികൻകൂടിയായ ഈ 63-കാരൻ 55.5 ശതമാനം വോട്ടുനേടിയാണ് ഇടതുപക്ഷക്കാരനായ എതിരാളി ഫെർണാണ്ടോ ഹദ്ദാദിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. ട്രോപ്പിക്കൽ ട്രംപ് എന്നറിയപ്പെടുന്ന ബോൾസൊണാരോ കടുത്ത കുടിയേറ്റ വിരുദ്ധനും സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരിൽ വിമർശനത്തിന് ഇരയായിട്ടുള്ളയാളുമാണ്. സ്വവർഗാനുരാഗികൾ, കറുത്തവർഗക്കാർ എന്നിവരോടൊക്കെ പ്രതിലോമകരമായ നിലപാടുകളാണ് അദ്ദേഹത്തിന്റേത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ പരാമർശങ്ങളുടെ പേരിൽ ബോൾസണാരോ വിമർശനം കേട്ടിരുന്നു. എന്നാൽ, അദ്ദേഹം ഉയർത്തിയ ഭരണവിരുദ്ധ വികാരം വിജയം കാണുകയായിരുന്നു. കഴിഞ്ഞ പതിനഞ്ചുവർഷത്തിനിടെ 13 വർഷവും രാജ്യത്തെ നയിച്ച ഇടതുപക്ഷ പാർട്ടിയായ പി.ടി.യോടുള്ള എതിർപ്പും ബോൾസൊണാരോയുടെ വിജയത്തിൽ നിർണായകമായി. കടുത്ത സാമ്പത്തിക മാന്ദ്യവും അഴിമതിയാരോപണവും ഉയർന്നതിനെത്തുടർന്ന് രണ്ടുവർഷം മുമ്പാണ് പി.ടി. അധികാരത്തിൽനിന്ന് പുറത്തായത്. തിരഞ്ഞെട
ലോകത്തെ നാലാമത്തെ വലിയ ജനാധിപത്യ രാജ്യമായ ബ്രസീലിനെ ഇനി നയിക്കുക തീവ്ര വലതുപക്ഷ വാദിയായ ഹയർ ബോൺസൊണാരോ. മുൻ സൈനികൻകൂടിയായ ഈ 63-കാരൻ 55.5 ശതമാനം വോട്ടുനേടിയാണ് ഇടതുപക്ഷക്കാരനായ എതിരാളി ഫെർണാണ്ടോ ഹദ്ദാദിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. ട്രോപ്പിക്കൽ ട്രംപ് എന്നറിയപ്പെടുന്ന ബോൾസൊണാരോ കടുത്ത കുടിയേറ്റ വിരുദ്ധനും സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരിൽ വിമർശനത്തിന് ഇരയായിട്ടുള്ളയാളുമാണ്. സ്വവർഗാനുരാഗികൾ, കറുത്തവർഗക്കാർ എന്നിവരോടൊക്കെ പ്രതിലോമകരമായ നിലപാടുകളാണ് അദ്ദേഹത്തിന്റേത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ പരാമർശങ്ങളുടെ പേരിൽ ബോൾസണാരോ വിമർശനം കേട്ടിരുന്നു. എന്നാൽ, അദ്ദേഹം ഉയർത്തിയ ഭരണവിരുദ്ധ വികാരം വിജയം കാണുകയായിരുന്നു. കഴിഞ്ഞ പതിനഞ്ചുവർഷത്തിനിടെ 13 വർഷവും രാജ്യത്തെ നയിച്ച ഇടതുപക്ഷ പാർട്ടിയായ പി.ടി.യോടുള്ള എതിർപ്പും ബോൾസൊണാരോയുടെ വിജയത്തിൽ നിർണായകമായി. കടുത്ത സാമ്പത്തിക മാന്ദ്യവും അഴിമതിയാരോപണവും ഉയർന്നതിനെത്തുടർന്ന് രണ്ടുവർഷം മുമ്പാണ് പി.ടി. അധികാരത്തിൽനിന്ന് പുറത്തായത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തേറ്റതും ബോൾസൊണാരോയ്ക്ക് തുണയായതായാണ് കണക്കാക്കുന്നത്. മരണമുഖത്തുനിന്നാണ് താൻ മത്സരിക്കുന്നതെന്ന അദ്ദേഹത്തിന്റെ പ്രചാരണം വോട്ടായി മാറുകയായിരുന്നു. ബ്രസീലിനെ ഗ്രസിച്ചിരിക്കുന്ന എല്ലാ കുഴപ്പങ്ങളെയും തൂത്തെറിഞ്ഞ് പാരമ്പര്യ മൂല്യങ്ങൾ തിരിച്ചുകൊണ്ടുവരുമെന്നാണ് ബോൾസൊണാരോയുടെ വാഗ്ദാനം. ഭരണഘടനയെയും വ്യക്തിസ്വാതന്ത്ര്യത്തെയും അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകളായിരിക്കും തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
ലാറ്റിനമേരിക്കയുടെ രാഷ്ട്രീയം ആകെ മാറുന്നതിന്റെ സൂചനയായും ബോൾസൊരായോടെ വിജയം വിലയിരുത്തപ്പെടുന്നുണ്ട്. ഹ്യൂഗോ ഷാവേസിനെപ്പോലുള്ള ശക്തരായ ഇടതുപക്ഷ ചിന്താഗതിക്കാർ ഭരിച്ചിരുന്ന ലാറ്റിനമേരിക്കയിലെ അവസാന ഇടതുകോട്ടയായിരുന്നു ബ്രസീൽ. അവിടെയും വലതുപക്ഷം പിടിമുറുക്കുന്നതായാണ് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് ബോൾസൊണാരോ പറയുമ്പോഴും അതെത്രത്തോളം നടപ്പിലാകുമെന്ന് ബ്രസീലിലെ ജനങ്ങൾക്കുപോലും ഉറപ്പില്ല.
വിജയം താൻ ദൈവത്തിന് അർപ്പിക്കുന്നുവെന്നാണ് ബോൾസൊണാരോ അഭിപ്രായപ്പെട്ടത്. ഇതൊരു പാർട്ടിയുടെയോ വ്യക്തിയുടേയോ വാഗ്ദാനമല്ല. ദൈവത്തിനുമുന്നിൽ നടത്തുന്ന പ്രതിജ്ഞയാണെന്ന് ബോൾസൊണാരോ പറഞ്ഞു. ബൈബിളിനെയും ഭരണഘടനയെയും മുൻനിർത്തി ഭരിക്കുമെന്ന് ഉറപ്പുപറയുന്ന അദ്ദേഹം, സോഷ്യലിസം, കമ്യൂണിസം തുടങ്ങിയവയുമായി ഭരണത്തെ കൂട്ടിക്കുഴയ്ക്കാൻ താനില്ലെന്നും വ്യക്തമാക്കി. ജനുവരി ഒന്നിനാണ് അദ്ദേഹം ചുമതലയേൽക്കുക.