- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയാകുന്നതിന് കരാർ വെച്ച് മേഘൻ മെർക്കൽ; ശരീരസൗന്ദര്യം നഷ്ടമാകാതിരിക്കാൻ പേഴ്‌സണൽ ട്രെയ്നറെയും ഡയറ്റീഷ്യനെയുംവെയ്ക്കാൻ കരാർ ഒപ്പിട്ട ശേഷം മാത്രം ഗർഭിണിയാകാൻ സമ്മതിച്ച് രാജകുമാരി
ജീവിതം കൃത്യമായ കണക്കുകൂട്ടലിലൂടെ ജീവിക്കുന്നയാളാണ് മേഘൻ മെർക്കൽ രാജകുമാരി. ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തുന്നതിന് മുമ്പും ഇതേ കണക്കുകൂട്ടലുകളിലാണ് മേഘൻ ജീവിച്ചിരുന്നത്. ആദ്യഭർത്താവ് ട്രെവർ എംഗിൾസണിനൊപ്പം ജീവിക്കുമ്പോഴും അതിൽ വ്യത്യാസമുണ്ടായിരുന്നില്ല. തന്റെ ശരീരസൗന്ദര്യം ഉടഞ്ഞുപോകില്ലെന്ന കരാറിൽ ഒപ്പുവെച്ചശേഷമാണ് ട്രെവറിൽനിന്ന് ഗർഭംധരിക്കാൻ മേഘൻ തയ്യാറായതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ ഗർഭം ധരിക്കണമെങ്കിൽ തന്റെ ശരീരസൗന്ദര്യം നിലനിർത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നതായിരുന്നു കരാർ. ഇതനുസരിച്ച് പേഴ്‌സണൽ ട്രെയ്‌നറും ഡയറ്റീഷ്യനും ഉൾപ്പെടെയുള്ളവരെ ഏർപ്പെടുത്തണമെന്നും അന്ന് അഭിനേത്രിയെന്ന നിലയ്ക്ക് കരിയർ കൊണ്ടുപോകാനാഗ്രഹിച്ചിരുന്ന മേഘൻ ആവശ്യപ്പെട്ടിരുന്നതായി ഇവരുടെ സുഹൃത്തുക്കളിലൊരാൾ വെളിപ്പെടുത്തുന്നു. തന്റെ തിരക്കുകൾക്കിടെ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്നതും മേഘൻ മുൻകൂട്ടി കണക്കുകൂട്ടിയിരുന്നു. കുഞ്ഞ് ജനിക്കുകയാ
ജീവിതം കൃത്യമായ കണക്കുകൂട്ടലിലൂടെ ജീവിക്കുന്നയാളാണ് മേഘൻ മെർക്കൽ രാജകുമാരി. ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തുന്നതിന് മുമ്പും ഇതേ കണക്കുകൂട്ടലുകളിലാണ് മേഘൻ ജീവിച്ചിരുന്നത്. ആദ്യഭർത്താവ് ട്രെവർ എംഗിൾസണിനൊപ്പം ജീവിക്കുമ്പോഴും അതിൽ വ്യത്യാസമുണ്ടായിരുന്നില്ല. തന്റെ ശരീരസൗന്ദര്യം ഉടഞ്ഞുപോകില്ലെന്ന കരാറിൽ ഒപ്പുവെച്ചശേഷമാണ് ട്രെവറിൽനിന്ന് ഗർഭംധരിക്കാൻ മേഘൻ തയ്യാറായതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
താൻ ഗർഭം ധരിക്കണമെങ്കിൽ തന്റെ ശരീരസൗന്ദര്യം നിലനിർത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നതായിരുന്നു കരാർ. ഇതനുസരിച്ച് പേഴ്‌സണൽ ട്രെയ്‌നറും ഡയറ്റീഷ്യനും ഉൾപ്പെടെയുള്ളവരെ ഏർപ്പെടുത്തണമെന്നും അന്ന് അഭിനേത്രിയെന്ന നിലയ്ക്ക് കരിയർ കൊണ്ടുപോകാനാഗ്രഹിച്ചിരുന്ന മേഘൻ ആവശ്യപ്പെട്ടിരുന്നതായി ഇവരുടെ സുഹൃത്തുക്കളിലൊരാൾ വെളിപ്പെടുത്തുന്നു.
തന്റെ തിരക്കുകൾക്കിടെ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്നതും മേഘൻ മുൻകൂട്ടി കണക്കുകൂട്ടിയിരുന്നു. കുഞ്ഞ് ജനിക്കുകയാണെങ്കിൽ കുഞ്ഞിനെ നോക്കാൻ ആയയെ ഏർപ്പെടുത്തണമെന്നും ആയയുടെ ശമ്പളം ട്രെവർ നൽകണമെന്നും കരാറിൽ വ്യക്തമായി പറഞ്ഞിരുന്നു. മേഘനും ഹാരി രാജകുമാരനും അവരുട ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്, മേഘന്റെ പഴയ ഗർഭകാല കരാർ പുറത്തുവന്നിരിക്കുന്നത്.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഗർഭകാല കരാർ ഏർപ്പെടുന്നത് അമേരിക്കയിൽ സാധാരണ സംഭവമാണ്. മേഘൻ മെർക്കലിന്റെ നാടായ ലോസെയ്ഞ്ചൽസിലാണ് ഇത് കൂടുതൽ. കുഞ്ഞിന്റെ രക്ഷകർത്താവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ പരസ്പരം പങ്കുവെച്ചുകൊള്ളാമെന്നും വീട്ടുജോലിയടക്കമുള്ള കാര്യങ്ങളിൽ പരസ്പരം സഹകരിക്കാമെന്നുമൊക്കെയാണ് ഇത്തരം കരാറുകളിലുണ്ടാവുക. സെലിബ്രിറ്റിയായി മാറാനാഗ്രഹിച്ചിരുന്ന മേഘൻ, തന്റെ കരാറിൽ ശരീരസൗന്ദര്യത്തിനാണ് പ്രഥമ പരിഗണന നൽകിയത്.
തന്റെ വീട്ടിലുള്ളവരെല്ലാം തടിച്ച ശരീരപ്രകൃതിയുള്ളവരായതിനാൽ, ഗർഭം ധരിക്കുന്നതിനെ ആശങ്കയോടെയാണ് അന്ന് മേഘൻ കണ്ടിരുന്നതെന്ന് സുഹൃത്ത് വെളിപ്പെടുത്തുന്നു. ഗർഭിണിയാകുന്നത് തന്റെ കരിയറിന് തിരിച്ചടിയാകുമോ എന്നും അവർ ആശങ്കപ്പെട്ടിരുന്നു. അല്പം തടിവച്ചാൽപ്പോലും അതിനെ ആശങ്കയോടെ കണ്ടിരുന്നയാളാണ് മേഘൻ. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു കരാറിലെത്താൻ അവർ തീരുമാനിച്ചിരുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.
കരാറിന് ഔദ്യോഗിക സ്വഭാവമൊന്നുമുണ്ടായിരുന്നില്ല. മേഘൻ എഴുതിത്ത്ത്തയ്യാറാക്കിയ കരാറിൽ ട്രെവറിന് ഒപ്പിടുകയേ നിർവാഹമുണ്ടായിരുന്നുള്ളൂവെന്നും സുഹൃത്ത് വെളിപ്പെടുത്തി. 2004-ലാണ് മേഘനും ട്രെവറും കണ്ടുമുട്ടിയത്. ആറുവർഷത്തോളം പ്രണയിച്ചശേഷം 2010-ൽ വിവാഹം കഴിക്കാൻ തീരുമാനിച്ചു. 2011 സെപ്റ്റംബറിൽ ജമൈക്കയിൽവച്ചായിരുന്നു വിവാഹം. അഭിനയത്തിൽ തിരക്കേറിയതോടെ മേഘനും ട്രെവറുമായി അകന്നു. 2013-ൽ അവർ വേർപിരിയുകയും 2014-ൽ വിവാഹമോചനം നേടുകയും ചെയ്തു.