- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ബ്രിട്ടീഷ് ബേക്ക് ഓഫ് ഏഴുവർഷംമുമ്പ് യുകെയിലെത്തിയ കൊൽക്കത്തക്കാരന്; രാഹുലിന്റെ വിജയം പ്രധാനവാർത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; എഡിബിൾ റോക്ക് ഗാർഡൻ കേക്ക് ലോക ശ്രദ്ധയിലേക്ക്
ബ്രിട്ടനിലെ വലിയ പാചക പുരസ്‌കാരങ്ങളിലൊന്നായ ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് പുരസ്‌കാരം കൊൽക്കത്തക്കാരൻ രാഹുൽ മ്ണ്ഡൽ എന്ന 30-കാരന്. ഇരുനൂറോളം ഘടകങ്ങളുപയോഗിച്ച് രാഹുൽ നിർമ്മിച്ച എഡിബിൾ റോക്ക് ഗാർഡൻ കേക്ക് പുരസ്‌കാരത്തിന് അർഹമായപ്പോൾ, വിമർശകരും തലപൊക്കി. രാഹുലിന് 15 മിനിറ്റ് അധികം സമയം അനുവദിച്ചെന്ന് അവർ വാദിച്ചു. എന്നാൽ, രാഹുലിന്റെ പാചകവൈഭവത്തെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ ആ വിമർശനത്തിന്റെ മുനയൊടിച്ചു. ഒമ്പതുവർഷം മുമ്പാണ് രാഹുൽ യുകെയിലെത്തിയത്. സ്വതേ അന്തർമുഖനും പൊതുസദസ്സിനെ അഭിമുഖീകരിക്കാൻ മടിയുമുള്ള രാഹുലിന്റെ നേട്ടത്തെ അത്ഭുതമായി സുഹൃത്തുക്കളും കരുതുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി കേക്കും മറ്റു വിഭവങ്ങളുമുണ്ടാക്കിയാണ് രാഹുൽ തുടങ്ങിയത്. അതും വെറും രണ്ടുവർഷം മുമ്പുമാത്രം. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ വിതുമ്പിയ രാഹുലിനെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവന്നത് പരിപാടിയുടെ അവതാരകയായ സാൻഡ് ടോക്‌സ്വിഗ് നെറ്റിയിൽ നൽകിയ ചുംബനമാണ്. ബേക്ക് ഓഫ് പുരസ്‌കാരത്തെ വലിയ പ്രാധാന്യത്തോടെയാ
ബ്രിട്ടനിലെ വലിയ പാചക പുരസ്‌കാരങ്ങളിലൊന്നായ ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് പുരസ്‌കാരം കൊൽക്കത്തക്കാരൻ രാഹുൽ മ്ണ്ഡൽ എന്ന 30-കാരന്. ഇരുനൂറോളം ഘടകങ്ങളുപയോഗിച്ച് രാഹുൽ നിർമ്മിച്ച എഡിബിൾ റോക്ക് ഗാർഡൻ കേക്ക് പുരസ്‌കാരത്തിന് അർഹമായപ്പോൾ, വിമർശകരും തലപൊക്കി. രാഹുലിന് 15 മിനിറ്റ് അധികം സമയം അനുവദിച്ചെന്ന് അവർ വാദിച്ചു. എന്നാൽ, രാഹുലിന്റെ പാചകവൈഭവത്തെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ ആ വിമർശനത്തിന്റെ മുനയൊടിച്ചു.
ഒമ്പതുവർഷം മുമ്പാണ് രാഹുൽ യുകെയിലെത്തിയത്. സ്വതേ അന്തർമുഖനും പൊതുസദസ്സിനെ അഭിമുഖീകരിക്കാൻ മടിയുമുള്ള രാഹുലിന്റെ നേട്ടത്തെ അത്ഭുതമായി സുഹൃത്തുക്കളും കരുതുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി കേക്കും മറ്റു വിഭവങ്ങളുമുണ്ടാക്കിയാണ് രാഹുൽ തുടങ്ങിയത്. അതും വെറും രണ്ടുവർഷം മുമ്പുമാത്രം. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ വിതുമ്പിയ രാഹുലിനെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവന്നത് പരിപാടിയുടെ അവതാരകയായ സാൻഡ് ടോക്‌സ്വിഗ് നെറ്റിയിൽ നൽകിയ ചുംബനമാണ്.
ബേക്ക് ഓഫ് പുരസ്‌കാരത്തെ വലിയ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷുകാർ കാണുന്നത്. മുമ്പ് ഈ മത്സരത്തിൽ വിജയിച്ച ബംഗ്ലാദേശുകാരിയായ നാദിയ ഹുസൈൻ ഇന്ന് ബ്രിട്ടനിലാകെ അറിയപ്പെടുന്ന കേക്ക് സ്‌പെഷ്യലിസ്റ്റാണ്. കഴിഞ്ഞവർഷം മത്സരത്തിൽ വിജയിച്ച സോഫി ഫാൽഡോയും രാജ്യം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയായിമാറി. അത്രയ്ക്കും പ്രശസ്തമായ പുരസ്‌കാരം തന്നെ തേടിയെത്തുമെന്ന് രാഹുൽ മണ്ഡൽ ഒരിക്കലും വിചാരിച്ചിരുന്നില്ല.
രാഹുൽ മണ്ഡലും കിം-ജോയ് ഹെവൽറ്റും റൂബി ഭോഗലുമായിരുന്നു ഫൈനലിലെ മത്സരാർഥികൾ. മൂവരും ഒരേപോലെ ശാന്തസ്വഭാവക്കാർ. ഇവരെ ഫൈനലിന്റെ ആവേശത്തിലേക്ക് കൊണ്ടുവരാൻ അവതാരകരായ സാൻഡിക്കും നോയൽ ഫീൽഡിങ്ങിനും ഏറെ ശ്രമപ്പെടേണ്ടിവരുന്നു. ഫൈനൽ തുടങ്ങുമ്പോൾത്തന്നെ താൻ വളരെ ദുർബലനാണെന്ന കാര്യം രാഹുൽ തുറന്നുപറഞ്ഞിരുന്നു. അത് മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ പ്രകടമാവുകയും ചെയ്തു.
രാഹുലിന്റെ കൈ തട്ടി സ്റ്റേറേജ് ജാർ താഴെ വീഴുകയും ജോലി ചെയ്യേണ്ട സ്ഥലത്ത് എല്ലാം ഒഴുകിപ്പരക്കുകയും ചെയ്തു. പിന്നീട് അവിടം തൂത്തുവൃത്തിയാക്കിയശേഷമാണ് രാഹുൽ മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇങ്ങനെ നഷ്ടപ്പെട്ട സമയം ഒടുവിൽ രാഹുലിന് ദീർഘിപ്പിച്ചുനൽകാൻ വിധികർത്താക്കൾ തീരുമാനിച്ചു. ഇതാണ് വിമർശകരെ ചൊടിപ്പിച്ചതും. രാഹുലിന് 15 മിനിറ്റോളം അധികം സമയം നൽകിയത് മത്സരത്തെ സ്വാധീനിച്ചെന്നും അവർ പറഞ്ഞു.
റിസർച്ച് സയന്റിസ്റ്റായ രാഹുലിനോട് വിധികർത്താക്കൾ പക്ഷപാതപരമായി പെരുമാറിയെന്ന് പരിപാടിയുടെ പ്രേക്ഷകരിൽ ഒരുവിഭാഗം ആരോപിച്ചു. വിധികർത്താക്കളുടെ പ്രീതി പിടിച്ചുപറ്റുന്നതിനായി ദുർബലനും വലിയ നാണക്കാരനുമാണെന്ന് രാഹുൽ ്അഭിനയിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ബെർക്ക്ഷയറിലെ വെൽഫഡ് പാർക്കിൽ നടന്ന മത്സരത്തിൽ രാഹുൽ ഫൈനലിലെത്തിയതുതന്നെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു.
സെമിഫൈനലിൽ ഡാനിഷ് വീക്ക് റൗണ്ടിൽ രാഹുലിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നും വിധികർത്താക്കളുടെ അനുകമ്പയോടെയാണ് രാഹുൽ ഫൈനലിലെത്തിയതെന്നുമായിരുന്നു പ്രേക്ഷകരുടെ വാദം.