- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോളർ കോസ്റ്ററിൽ കയറിയാൽ തലകറങ്ങാത്തവർക്ക് സ്വിറ്റ്‌സർലൻഡിലേക്ക് ഒരു ടൂർ പോകാം; സ്വിസ് കൊടുമുടികൾക്കിടയിലൂടെ കുത്തനെ താഴ്ന്നും ഉയർന്ന് പൊങ്ങിയും ഒരു ട്രെയിൻ യാത്ര; അപൂർവ വീഡിയോ കാണാം
അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്ററുകളിൽ കയറിയാൽ തലകറങ്ങാത്തവരുണ്ടെങ്കിൽ അവർക്ക് സ്വിറ്റ്‌സർലൻഡിലേക്ക് സ്വാഗതം. അവിടെ ബേണിലെ ഗെൽമർബോണിൽ കൊടുമുടികൾക്കിടയിലൂടെ കുത്തനെ കയറിയും ഇറങ്ങിയുമുള്ള ട്രെയിൻ യാത്ര നിങ്ങളെ കൂടുതൽ ആവേശം കൊ്ള്ളിക്കുമെന്നുറപ്പാണ്. യൂറോപ്പിലെ ഏറ്റവും ചെങ്കുത്തായ ട്രെയിൻ യാത്രകളിലൊന്നാണിത്. കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത ഷ്വെയ്‌സിലെ സ്റ്റൂസ്‌ബോൺ യാത്രയാണ് ഏറ്റവും ചെങ്കുത്തായ യാത്ര. സാധാരണ ട്രെയിനല്ല ഇതെന്നോർക്കണം. തുറന്ന ഒറ്റക്കോച്ചാണ് ഇതിലുള്ളത്. സുരക്ഷാകവചങ്ങളൊരുക്കിയാണ് യാത്രക്കാരെ ഇതിലിരുത്തുക. ഗെൽമർസീ തടാകത്തിൽനിന്നാണ് ഗെൽമർബോൺ ട്രെയിൻ യാത്ര തുടങ്ങുന്നത്. സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിലേക്കാണ് ട്രെയിൻ പോകുന്നത്. നാരോബ്രിഡ്ജ് ട്രെയിൻ യാത്രയിൽ നിങ്ങൾക്കിരുപുറവും അനിതരസാധാരണമായ പ്രകൃതിദൃശ്യങ്ങൾ തെളിഞ്ഞുവരും. വളവുകളും തിരിവുകളും ഇറക്കങ്ങളും യാത്രയെ അവിസ്മരണീയമാക്കും. 24 യാത്രക്കാർക്കാണ് ഒരേസമയം ഇതിൽ യാത്ര ചെയ്യാനാവുക. ഹാൻഡേഗിലെ ഹാസ്‌ലി താഴ്‌വരയിൽനിന്നാണ് യാത്ര ത
അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്ററുകളിൽ കയറിയാൽ തലകറങ്ങാത്തവരുണ്ടെങ്കിൽ അവർക്ക് സ്വിറ്റ്‌സർലൻഡിലേക്ക് സ്വാഗതം. അവിടെ ബേണിലെ ഗെൽമർബോണിൽ കൊടുമുടികൾക്കിടയിലൂടെ കുത്തനെ കയറിയും ഇറങ്ങിയുമുള്ള ട്രെയിൻ യാത്ര നിങ്ങളെ കൂടുതൽ ആവേശം കൊ്ള്ളിക്കുമെന്നുറപ്പാണ്. യൂറോപ്പിലെ ഏറ്റവും ചെങ്കുത്തായ ട്രെയിൻ യാത്രകളിലൊന്നാണിത്. കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത ഷ്വെയ്‌സിലെ സ്റ്റൂസ്‌ബോൺ യാത്രയാണ് ഏറ്റവും ചെങ്കുത്തായ യാത്ര.
സാധാരണ ട്രെയിനല്ല ഇതെന്നോർക്കണം. തുറന്ന ഒറ്റക്കോച്ചാണ് ഇതിലുള്ളത്. സുരക്ഷാകവചങ്ങളൊരുക്കിയാണ് യാത്രക്കാരെ ഇതിലിരുത്തുക. ഗെൽമർസീ തടാകത്തിൽനിന്നാണ് ഗെൽമർബോൺ ട്രെയിൻ യാത്ര തുടങ്ങുന്നത്. സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിലേക്കാണ് ട്രെയിൻ പോകുന്നത്. നാരോബ്രിഡ്ജ് ട്രെയിൻ യാത്രയിൽ നിങ്ങൾക്കിരുപുറവും അനിതരസാധാരണമായ പ്രകൃതിദൃശ്യങ്ങൾ തെളിഞ്ഞുവരും. വളവുകളും തിരിവുകളും ഇറക്കങ്ങളും യാത്രയെ അവിസ്മരണീയമാക്കും.
24 യാത്രക്കാർക്കാണ് ഒരേസമയം ഇതിൽ യാത്ര ചെയ്യാനാവുക. ഹാൻഡേഗിലെ ഹാസ്‌ലി താഴ്‌വരയിൽനിന്നാണ് യാത്ര തുടങ്ങുന്നത്. 12 മിനിറ്റേ യാത്രയുള്ളൂവെങ്കിലും ചങ്കിടിപ്പോടെയല്ലാതെ ഒരുനിമിഷം പോലും ഇതിലിരിക്കാനാവില്ല. ഗെൽമർസീ ലേക്ക് അണക്കെട്ടിന്റെ നിർണാണാവശ്യത്തിനായാണ് ഈ ഫ്യൂണിക്കുലാർ 1926-ൽ നിർമ്മിച്ചത്. 2001-ൽ ഇത് വിനോദസഞ്ചാരികൾക്കായി ട്രെയിൻ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.