- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുവർഷമായി പോളിഷുകാരനെ തടവിൽ പാർപ്പിച്ച് അടിമപ്പണി ചെയ്യിച്ചു; പകരമായി ഭക്ഷണവും വർക്ക് ഷെഡ്ഡിലെ താമസവും; യുകെയിലെ ഇന്ത്യൻ വംശജയായ കോളേജ് അദ്ധ്യാപികയും ഭർത്താവും അറസ്റ്റിൽ
ലണ്ടൻ: അടിമവേല ലോകത്തുനിന്ന് നിരോധിക്കപ്പെട്ടെങ്കിലും ഇപ്പോഴും പല രൂപത്തിൽ അതു നടക്കുന്നുണ്ടെന്നത് സത്യമാണ്. നാല് വർഷമായി പോളണ്ടുകാരനായ യുവാവിനെ അടിമയെപ്പോലെ വർക്ക്ഷഡ്ഡിൽ പൂട്ടിയിട്ട് ജോലി ചെയ്യിച്ചതിന് സതാംപ്ടണിലെ ഇന്ത്യൻ വംശജരായ യൂണിവേഴ്‌സിറ്റി അദ്ധ്യാപികയെയും ഭർത്താവിനെും പൊലീസ് അറസ്റ്റുചെയ്തു. ഹാംഷയറിലെ 12 ലക്ഷം പൗണ്ട് വിലമതിക്കുന്ന ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിയാണ് ഇയാളെ ദമ്പതിമാർ ഉപയോഗിച്ചത്്. എൻഎച്ച്എസ്. ഹെൽത്ത് സെന്ററിലെത്തി തന്നെ പൂട്ടിയിട്ട് ജോലി ചെയ്യിക്കുകയാണെന്ന് ഇയാൾ പരാതിപ്പെട്ടതോടെയാണ് സംഭം പുറത്തുവന്നത്. പൂന്തോട്ടത്തിലെ വർക്ക ഷെഡ്ഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. ജോലിക്ക് കൂലിയൊന്നും ന്ൽകിയിരുന്നില്ലെന്നും ഭക്ഷണം മാത്രമാണ് ലഭിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കോളേജ് അദ്ധ്യാപികയുടെയും ഭർത്താവിന്റെയും ചിൽവർത്തിലെ വീട് പരിശോധിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട പൊലീസ് സതാംപ്ടൺ സർവകലാശാലയിലെ ഹെൽത്ത് സയൻസ് ലെക്ചറർ പ്രീത്ബാ
ലണ്ടൻ: അടിമവേല ലോകത്തുനിന്ന് നിരോധിക്കപ്പെട്ടെങ്കിലും ഇപ്പോഴും പല രൂപത്തിൽ അതു നടക്കുന്നുണ്ടെന്നത് സത്യമാണ്. നാല് വർഷമായി പോളണ്ടുകാരനായ യുവാവിനെ അടിമയെപ്പോലെ വർക്ക്ഷഡ്ഡിൽ പൂട്ടിയിട്ട് ജോലി ചെയ്യിച്ചതിന് സതാംപ്ടണിലെ ഇന്ത്യൻ വംശജരായ യൂണിവേഴ്‌സിറ്റി അദ്ധ്യാപികയെയും ഭർത്താവിനെും പൊലീസ് അറസ്റ്റുചെയ്തു. ഹാംഷയറിലെ 12 ലക്ഷം പൗണ്ട് വിലമതിക്കുന്ന ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിയാണ് ഇയാളെ ദമ്പതിമാർ ഉപയോഗിച്ചത്്.
എൻഎച്ച്എസ്. ഹെൽത്ത് സെന്ററിലെത്തി തന്നെ പൂട്ടിയിട്ട് ജോലി ചെയ്യിക്കുകയാണെന്ന് ഇയാൾ പരാതിപ്പെട്ടതോടെയാണ് സംഭം പുറത്തുവന്നത്. പൂന്തോട്ടത്തിലെ വർക്ക ഷെഡ്ഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. ജോലിക്ക് കൂലിയൊന്നും ന്ൽകിയിരുന്നില്ലെന്നും ഭക്ഷണം മാത്രമാണ് ലഭിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കോളേജ് അദ്ധ്യാപികയുടെയും ഭർത്താവിന്റെയും ചിൽവർത്തിലെ വീട് പരിശോധിച്ചു.
പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട പൊലീസ് സതാംപ്ടൺ സർവകലാശാലയിലെ ഹെൽത്ത് സയൻസ് ലെക്ചറർ പ്രീത്ബാൽ ബിന്നിങ്ങിനെയും ഭർത്താവ് പൽവീന്ദറിനെയും അറസ്റ്റ് ചെയ്തു. തനിക്ക് കിടക്കാൻ ഒരു പ്ലാസ്റ്റിക് സൺ ലോഞ്ചറും കഴിക്കാൻ കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡും മാത്രമാണ് നൽകിയിരുന്നതെന്നാണ് ഇയാൾ പരാതിപ്പെട്ടത്. 40 വയസ്സിനടുത്ത് പ്രായമുള്ള യുവാവാണ് പരാതിക്കാരൻ.
യുവാവിന്റെ പരാതികേട്ട ഗ്യാങ്മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അഥോറിറ്റി യുവാവിനെ പാർപ്പിച്ചിരുന്ന പൂന്തോട്ടത്തിലെ ഷെഡ് പരിശോധിച്ചു. തന്നെ താമസിപ്പിച്ചിരുന്ന ഷെഡ്ഡിലെ ടോയ്‌ലറ്റിന് ഫ്‌ളഷ് ഇല്ലെന്നും ഷെഡ്ഡിൽ ഒരു ഫ്രിഡ്‌ജോ ബാർബിക്യൂവോ ഇല്ലെന്നും ഇയാൾ പരാതിപ്പെട്ടിരുന്നു. പരാതികൾ ശരിയാണെന്ന ഗ്യാങ്മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അഥോറിറ്റിക്ക് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
1998 മുതൽ സതാംപ്ടൺ സർവകലാശാലയിൽ ഹെൽത്ത് സയൻസ് വിഭാഗം അദ്ധ്യാപികയായി ജോലി ചെയ്യുന്നവരാണ് പ്രീത്ബാൽ ബിന്നിങ്. സമൂഹത്തിൽ ഇത്രയും ഉന്നതമായ നിലയിൽ പ്രവർത്തിക്കുന്ന ഇവരുടെ ഭാഗത്തുനിന്ന് അടിമവേലയ്്ക്കു തുല്യമായ പ്രവർത്തിയുണ്ടായത് ഞെട്ടിക്കുന്ന കാര്യമാണെന്ന് ഗ്യാങ്മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അഥോറിറ്റി അന്വേഷണോദ്യോഗസ്ഥനായ ടോണി ബ്രൈൻ പറഞ്ഞു.