- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടമായെത്തി കല്ലെറിയാൻവേണ്ടി ഇങ്ങോട്ടുവന്നാൽ ഞങ്ങൾ വെടിവെക്കും; അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ പുതിയ തന്ത്രവുമായി ട്രംപ്; മെക്‌സിക്കൻ അതിർത്തിവഴി കടന്നുകയറുന്നവരെ വെടിവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്
മെക്‌സിക്കൻ അതിർത്തി കടന്നുള്ള കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കാൻ സൈന്യത്തോട് തോക്കെടുക്കാനാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് തെക്കൻ അതിർത്തിയിൽ വലിയ തോതിലുള്ള ഇടപെടൽ നടത്താൻ സൈന്യത്തെ അനുവദിക്കുന്ന ഉത്തരവ് അടുത്തയാഴ്ച ഒപ്പിടാനിരിക്കെയാണ് ട്രംപ് സൈന്യത്തോട് കുടിയേറ്റക്കാർ്‌കെതിരേ ദാക്ഷിണ്യം വേണ്ടെന്ന നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നവർ സൈന്യത്തിന് നേരെ കല്ലെറിയുന്നുണ്ടെങ്കിൽ പകരം അവർക്കെതിരേ തോക്കുപയോഗിക്കാനാണ് പ്രസിഡന്റിന്റെ നിർദ്ദേശം. കുടിയേറ്റക്കാർ നടത്തുന്നത് അധിനിവേശമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കൻ അതിർത്തിയിലേക്ക് കൂട്ടമായി കുടിയേറ്റക്കാർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് വൈറ്റ് ഹൗസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി അമേരിക്കയിലെത്തിയ കൂടുതൽ കുടിയേറ്റക്കാർ പിടിയിലാകുന്ന സാഹചര്യത്തിൽ, രാഷ്ട്രീയാഭയമുൾപ്പെടെ അഭയാർഥി നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കൻ അതിർത്തി കടന്നുള്ള കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കാൻ സൈന്യത്തോട് തോക്കെടുക്കാനാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് തെക്കൻ അതിർത്തിയിൽ വലിയ തോതിലുള്ള ഇടപെടൽ നടത്താൻ സൈന്യത്തെ അനുവദിക്കുന്ന ഉത്തരവ് അടുത്തയാഴ്ച ഒപ്പിടാനിരിക്കെയാണ് ട്രംപ് സൈന്യത്തോട് കുടിയേറ്റക്കാർ്‌കെതിരേ ദാക്ഷിണ്യം വേണ്ടെന്ന നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നവർ സൈന്യത്തിന് നേരെ കല്ലെറിയുന്നുണ്ടെങ്കിൽ പകരം അവർക്കെതിരേ തോക്കുപയോഗിക്കാനാണ് പ്രസിഡന്റിന്റെ നിർദ്ദേശം. കുടിയേറ്റക്കാർ നടത്തുന്നത് അധിനിവേശമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കൻ അതിർത്തിയിലേക്ക് കൂട്ടമായി കുടിയേറ്റക്കാർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് വൈറ്റ് ഹൗസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി അമേരിക്കയിലെത്തിയ കൂടുതൽ കുടിയേറ്റക്കാർ പിടിയിലാകുന്ന സാഹചര്യത്തിൽ, രാഷ്ട്രീയാഭയമുൾപ്പെടെ അഭയാർഥി നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിൽ അഭയാർഥികളായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അതിർത്തി കടക്കുന്നതിന് മുന്നെ അത് വെളിപ്പെടുത്തിയിരിക്കണമെന്നാണ് യു.എസ്. ഇമിഗ്രേഷൻ നിയമത്തിൽ പറയുന്നത്. എന്നാൽ, ഈ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനായി, അഭയാർഥികൾക്ക് അതിർത്തി കടക്കാനുള്ള പോയിന്റുകളുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് നിലവിൽ അതിർത്തികളിൽ വലിയ തോതിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കാനും തടവിൽ പാർപ്പിക്കാനുമുള്ള സൗകര്യങ്ങളില്ല. അത് പരിഹരിക്കമെന്നും കുടിയേറ്റക്കാരെ കൂട്ടതോടെ താമസിപ്പിക്കാനുള്ള ടെന്റുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തയാഴ്ച നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്നതിനുവേണ്ടിയാണ് ട്രംപ് ഇപ്പോൾ കുടിയേറ്റം ഉയർത്തിക്കൊണ്ടുവരുന്നതെന്നും വിലയിരുത്തുന്നുണ്ട്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കുടിയേറ്റ വിരുദ്ധ മനോഭാവം അദ്ദേഹത്തെ വലിയതോതിൽ സഹായിച്ചിരുന്നു. മെക്‌സിക്കൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ നിയോഗിക്കുന്നതിനൊപ്പം, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മനാ ലഭിക്കുന്ന പൗരത്വം ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജന്മനായുള്ള പൗരത്വം ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണ്. ഇത് മറികടക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
കുടിയേറ്റവിഷയം കഴിഞ്ഞദിവസം കൊളംബിയയിൽ നടന്ന രാഷ്ട്രീയ റാലികളിൽ ട്രംപ് പലതവണ ആവർത്തിച്ചിുന്നു. അമേരിക്കയിൽവെച്ച് ജനിക്കുന്ന കുട്ടികൾക്ക് ജന്മനാ പൗരത്വം ലഭിക്കുമെന്നതിനാൽ, വിദേശത്തുനിന്നുള്ള അമ്മമാർ പ്രസവസമയമടുക്കുമ്പോൾ അമേരിക്കയിലേക്ക് വരികയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ബർത്ത് ടൂറിസമെന്നാണ് ഇതിനെ പ്രസിഡന്റ് വിശേഷിപ്പിച്ചത്. മാത്രമല്ല, ഇങ്ങനെ ജന്മനാ പൗരത്വം ലഭിച്ചവർ പിന്നീട് തന്റെ കുടുംബാംഗങ്‌ളെയും അമേരിക്കയിലെത്തിക്കുന്ന ചെയിൻ മൈഗ്രേഷൻ നടപ്പിലാക്കുകയാണ്. ഇതനുവദിക്കാനാവില്ലെന്ന് ട്രംപ് തറപ്പിച്ചുപറഞ്ഞു.