- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാൽ ഖഷോഗിയുടെ ശരീരം ആസിഡ് ഒഴിച്ചു കത്തിച്ചുവെന്ന് ആരോപിച്ച് അന്വേഷണദ്യോഗസ്ഥർ; തുർക്കി മാത്രം സൗദിക്കെതിരേ മുന്നോട്ടുപോകുമ്പോൾ കണ്ടില്ലെന്ന് നടിച്ച് അമേരിക്ക; സൗദിക്ക് പിന്തുണ അറിയിച്ച് ഇസ്രയേലും; പതിയെ പതിയെ പിൻവലിഞ്ഞ് മാധ്യമങ്ങളും
ഇസ്താംബൂൾ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസ്താംബുളിലെ സൗദി അറേബ്യൻ കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ട സംഭവം പതുക്കെ മറവിയിലേക്ക് പോവുകയാണ്. അന്വേഷണവുമായി തുർക്കി ശക്തമായി മുന്നോട്ടുപോകുമ്പോഴും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പിൻവലിഞ്ഞത് സംഭവത്തിന്റെ ഗൗരവം കുറച്ചിട്ടുണ്ട്. ഖേദപ്രകടനത്തിലൂടെ തലയൂരിയ സൗദി അറേബ്യൻ രാജകുടുംബവും ഇതിൽനിന്ന് രക്ഷപ്പെടുകയാണെന്നാണ് സൂചന. ഖഷോഗി സ്വന്തം മണ്ണിൽ കൊല്ലപ്പെട്ടത് നിസ്സാരമായി കാണാനാവില്ലെന്ന തുർക്കി പ്രസിഡന്റ് രജപ് തായിപ്പ് ഉർദുഗന്റെ നിലപാട് മാത്രമാണ് സത്യം പുറത്തുവരുമെന്ന പ്രതീക്ഷ നിലനിർത്തുന്നത്. കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. തുർക്കി അന്വേഷണദ്യോഗസ്ഥർ തുടക്കം മുതൽക്കെ ഇക്കാര്യത്തിൽ സംശയം പുലർത്തിയിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതഹേദം വെട്ടിനുറുക്കിയെന്ന ആരോപണം തുർക്കി ആദ്യമേ ഉന്നയിച്ചിരുന്നു. കോൺസുലേറ്റിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് മറവുചെയ്‌തെന്നായിരുന്നു
ഇസ്താംബൂൾ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസ്താംബുളിലെ സൗദി അറേബ്യൻ കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ട സംഭവം പതുക്കെ മറവിയിലേക്ക് പോവുകയാണ്. അന്വേഷണവുമായി തുർക്കി ശക്തമായി മുന്നോട്ടുപോകുമ്പോഴും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പിൻവലിഞ്ഞത് സംഭവത്തിന്റെ ഗൗരവം കുറച്ചിട്ടുണ്ട്. ഖേദപ്രകടനത്തിലൂടെ തലയൂരിയ സൗദി അറേബ്യൻ രാജകുടുംബവും ഇതിൽനിന്ന് രക്ഷപ്പെടുകയാണെന്നാണ് സൂചന. ഖഷോഗി സ്വന്തം മണ്ണിൽ കൊല്ലപ്പെട്ടത് നിസ്സാരമായി കാണാനാവില്ലെന്ന തുർക്കി പ്രസിഡന്റ് രജപ് തായിപ്പ് ഉർദുഗന്റെ നിലപാട് മാത്രമാണ് സത്യം പുറത്തുവരുമെന്ന പ്രതീക്ഷ നിലനിർത്തുന്നത്.
കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. തുർക്കി അന്വേഷണദ്യോഗസ്ഥർ തുടക്കം മുതൽക്കെ ഇക്കാര്യത്തിൽ സംശയം പുലർത്തിയിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതഹേദം വെട്ടിനുറുക്കിയെന്ന ആരോപണം തുർക്കി ആദ്യമേ ഉന്നയിച്ചിരുന്നു. കോൺസുലേറ്റിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് മറവുചെയ്‌തെന്നായിരുന്നു ഒരുവാദം. എന്നാൽ, ഇവിടെ വിശദമായി പരിശോധിച്ചെങ്കിലും തുമ്പ് കണ്ടെത്താനായില്ല.
മൃതദേഹം ആസിഡിൽമുക്കി എരിച്ചുകളഞ്ഞിട്ടുണ്ടാവാമെന്നാണ് ഇപ്പോൾ കരുതുന്നത്. ഇക്കാര്യം ഉർദുഗന്റെ ഉപദേഷ്ടാവായ യാസിൻ അക്‌റ്റേ ഉറപ്പിക്കുന്നു. കഷ്ണങ്ങളാക്കിയ ശരീരം ആസിഡിലിട്ട് പൂർണമായും ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹത്തെ സംബന്ധിച്ച സൂചനപോലും ലഭിക്കാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
അതിനിടെ, സൗദി കിരീടാവകാശി മഹമ്മദ് ബിൻ സൽമാൻ ഖഷോഗിയെ കാണാതായതിന് പിന്നാലെ, അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്ന വാർത്ത പുറത്തുവന്നത് സംശയം വർധിപ്പിക്കുന്നുമുണ്ട്. മുസ്ലിം ബ്രദർഹുഡിനോട് ബന്ധമുണ്ടായിരുന്ന അപകടകാരിയായിരുന്നു ഖഷോഗിയെന്നാണ് മുഹമ്മദ് രാജകുമാരന്റെ ആരോപണം. ട്രംപിന്റെ മരുമകൻ യാരെദ് കുഷ്‌നർ, യു.എസ്. ദേശീയ സുരക്ഷാ ഉഫദേഷ്ടാവ് ജോൺ ബോൾട്ടൻ എ്ന്നിവരോടാണ് മുഹമ്മദ് ബിൻ സൽമാൻ ഇത്തരമൊരു ആരോപണം നടത്തിയത്.
ഖഷോഗിയുടെ കൊലപാതകം വളരെ ക്രൂരവും പൈശാചികവുമായ നടപടിയാണെന്ന അഭിപ്രായപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി, ഈ സംഭവത്തിന്റെ പേരിൽ സൗദി രാജകുടുംബത്തെയും സർക്കാരിനെയും ക്രൂശിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. സൗദിയുടെ കടുത്ത എതിരാളികളായി അറിയപ്പെട്ടിരുന്ന ഇസ്രയേലിൽനിന്നുള്ള പിന്തുണ ഏറെ ശ്രദ്ധേയമാണ്. ബൾഗേറിയയിൽ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ്, സൗദിയെക്കാൾ കടുത്ത ഭീഷണി ഇറാനാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടത്.
തുടക്കത്തിൽ സൗദിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്നാക്കം പോയത് ഖഷോഗി കൊലപാതകത്തിന്റെ ഗൗരവം ചോർത്തിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വാഷിങ്ടൺ പോസ്റ്റിലെ പംക്തീകാരനായിരുന്ന ഖഷോഗി, തന്റെ രണ്ടാം വിവാഹത്തിനുള്ള കടലാസുകൾ ശരിയാക്കുന്നതിനുവേണ്ടി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തിയപ്പോഴാണ് ഒക്ടോബർ രണ്ടിന് വധിക്കപ്പെട്ടത്. സൗദിയിൽനിന്നെത്തിയ 15 അംഗ കൊലയാളി സംഘമാണ് ഇതിന് പിന്നിലെന്നും കരുതുന്നു.