- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കൈപിടിത്തം വെറുതെ ആയില്ല; അച്ഛനെ ഉപേക്ഷിച്ച മേഗൻ ചാൾസ് രാജകുമാരനെ അച്ഛനായി സ്വീകരിച്ചു; മേഗനും ഹാരിയുടെ പിതാവും തമ്മിലുള്ള ഹൃദ്യമായ പിതൃ-പുത്രീ ബന്ധം ആഘോഷമാക്കി മാധ്യമങ്ങൾ
കഴിഞ്ഞ മേയിൽ ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിൽ വിവാഹിതരാവുന്ന വേളയിൽ മേഗനെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് വിവാഹവേദിയിലേക്ക് കൈപിടിച്ചെത്തിച്ചിരുന്നത് ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനായിരുന്നു. മേഗന്റെ പിതാവ് വിവാഹത്തിൽ പങ്കെടുക്കാതെ വിട്ട് നിന്നതിനെ തുടർന്നായിരുന്നു ചാൾസ് ആ കടമ നിർവഹിച്ചിരുന്നത്. ചാൾസ് മേഗന്റെ കൈപിടിച്ചത് വെറുതെ ആയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് ചാൾസും മേഗനും തമ്മിൽ ആത്മാർത്ഥമായ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു പിതൃ-പുത്രീ ബന്ധം വളർന്ന് വന്നിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ചില പ്രശ്നങ്ങളുടെ പേരിൽ തന്റെ അച്ഛനുമായി നല്ല ബന്ധത്തിലല്ലാത്ത മേഗൻ ചാൾസിനെ ആ സ്ഥാനത്ത് അച്ഛനായി സ്വീകരിച്ചുവെന്നും സൂചനയുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള മാതൃകാപരമായ ബന്ധം ആഘോഷമാക്കാൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്.ഇരുവർക്കും പ്രശ്നങ്ങൾ നിറഞ്ഞ കുടുംബപശ്ചാത്തലങ്ങളാണുള്ളതെന്ന പൊതുവായ അവസ്ഥയും ഇരുവരെയും അടുപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. തന്റെ പുത്രധ
കഴിഞ്ഞ മേയിൽ ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിൽ വിവാഹിതരാവുന്ന വേളയിൽ മേഗനെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് വിവാഹവേദിയിലേക്ക് കൈപിടിച്ചെത്തിച്ചിരുന്നത് ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനായിരുന്നു. മേഗന്റെ പിതാവ് വിവാഹത്തിൽ പങ്കെടുക്കാതെ വിട്ട് നിന്നതിനെ തുടർന്നായിരുന്നു ചാൾസ് ആ കടമ നിർവഹിച്ചിരുന്നത്. ചാൾസ് മേഗന്റെ കൈപിടിച്ചത് വെറുതെ ആയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതായത് ചാൾസും മേഗനും തമ്മിൽ ആത്മാർത്ഥമായ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു പിതൃ-പുത്രീ ബന്ധം വളർന്ന് വന്നിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ചില പ്രശ്നങ്ങളുടെ പേരിൽ തന്റെ അച്ഛനുമായി നല്ല ബന്ധത്തിലല്ലാത്ത മേഗൻ ചാൾസിനെ ആ സ്ഥാനത്ത് അച്ഛനായി സ്വീകരിച്ചുവെന്നും സൂചനയുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള മാതൃകാപരമായ ബന്ധം ആഘോഷമാക്കാൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്.ഇരുവർക്കും പ്രശ്നങ്ങൾ നിറഞ്ഞ കുടുംബപശ്ചാത്തലങ്ങളാണുള്ളതെന്ന പൊതുവായ അവസ്ഥയും ഇരുവരെയും അടുപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. തന്റെ പുത്രധവധു അച്ഛൻ, സഹോദരൻ, സഹോദരി തുടങ്ങിയവരുമായുള്ള പ്രശ്നങ്ങളാൽ അസ്വസ്ഥയാകുന്നതിൽ ചാൾസിന് മേഗനോട് നല്ല സഹതാപമുണ്ട്.
ഇതിനെ തരണം ചെയ്യാൻ ചാൾസ് മേഗന് തണലേകുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹൗസ് ഓഫ് വിൻഡ്സറിലുണ്ടായിട്ടുള്ളത് പോലെ നിരവധി ദുരന്തങ്ങളും അപകടങ്ങളും വിവാഹമോചനങ്ങളും മേഗന്റെ കുടുംബത്തിലുമുണ്ടായിട്ടുണ്ടെന്നും അതിനാൽ ഇതിന്റെ വിഷമങ്ങൾ സ്വയം അനുഭവിച്ചറിഞ്ഞ ആളെന്ന നിലയിൽ ചാൾസിന് മേഗനോടുള്ള സഹതാപം വർധിച്ചതാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ഇതിന് പുറമെ ചാൾസിനും മേഗനും ചില പൊതുവായ കാര്യങ്ങളിലുള്ള താൽപര്യവും ഇരുവരെയും അടുപ്പിച്ചിട്ടുണ്ട്. അതായത് കല, ചരിത്രം, സംസ്‌കാരം എന്നിവയിൽ ഇരുവർക്കുമുള്ള ഒരു പോലെയുള്ള അഭിനിവേശവും ഇരുവർക്കുമിടയിലുള്ള ബന്ധം വളർത്തിയിട്ടുണ്ട്. ചാൾസിന് പുറമെ ഭാര്യ കാമിലയ്ക്കും മേഗനെ നല്ല പ്രിയമാണ്.
ഇരുവരും രാജകുടുംബത്തിലേക്ക് സാധാരണ കുടുംബങ്ങളിൽ നിന്നുമാണെത്തിയതെന്ന പൊതുവായ ഘടകവും ഇതിന് പിന്നിലുണ്ട്. ഇതിന് പുറമെ മേഗൻ എല്ലാ കാര്യങ്ങളിലും സമയോചിതമായി പെരുമാറുന്നുവെന്നും സ്മാർട്ടാണെന്നുമുള്ള മതിപ്പും ചാൾസിനുണ്ട്.