- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെനുബോർഡ് മറിഞ്ഞ് വീണ ശബ്ദം കേട്ടപ്പോൾ വെടിയൊച്ചയായി കരുതി ഒരാൾ ഓടി; ബോംബ് എന്ന് ആക്രോശിച്ച് ആയിരങ്ങൾ തലങ്ങനെയും വിലങ്ങനെയും ഓടി; യുകെയിലെ കെന്റിലെ ഷോപ്പിങ് കോംപ്ലക്സിൽ ഇന്നലെ നടന്നത്
ലണ്ടൻ: കെന്റിലെ ബ്ലൂവാട്ടർ ഷോപ്പിങ് സെന്ററിൽ ഇന്നലെ കടുത്ത പ്രതിസന്ധികളുണ്ടായെന്ന് റിപ്പോർട്ട്. ഇവിടെ ഒരു മെനുബോർഡ് മറിഞ്ഞ് വീണ ശബ്ദം കേട്ട് അത് വെടിയൊച്ചയാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ഓടിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിനെ തുടർന്ന് ബോംബ് എന്ന് ആക്രോശിച്ച് ആയിരക്കണക്കിന് പേർ തലങ്ങും വിലങ്ങും ഓടിയതോടെ മൊത്തം ആശങ്ക പരക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇവിടെ നാടകീയമായ രംഗങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിലെ മെനു ഡിസ്പ്ലേ ബോർഡ് മറിഞ്ഞ് വീണതിനെ തുടർന്ന് ഇവിടെ ഭക്ഷണം കഴിക്കാനിരുന്നവർ പോലും ജീവനും കൊണ്ട് ഓടുകയായിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പുറത്തെത്താൻ ആയിരക്കണക്കിന് പേർ എമർജൻസി എക്സിറ്റിനടുത്തെത്തിയതോടെ ഇവിടെ അക്ഷരാർത്ഥത്തിൽ അപകടകരമായ സ്ഥിതിയാണ് സംജാതമായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വിന്റർ ഗാർഡൻ ഡൈനിങ് ഏരിയയിലെ മെനു ബോർഡായിരുന്നു മറിഞ്ഞ് വീണ് പരിഭ്രാന്തി പരത്തിയത്. കുട്ടികൾ പേടിച്ചരണ്ട് വാവിട്ട് കരയുന്നത് കാണാമായിരുന്നുവെന്നും ഷോപ്പിങ് സെന്
ലണ്ടൻ: കെന്റിലെ ബ്ലൂവാട്ടർ ഷോപ്പിങ് സെന്ററിൽ ഇന്നലെ കടുത്ത പ്രതിസന്ധികളുണ്ടായെന്ന് റിപ്പോർട്ട്. ഇവിടെ ഒരു മെനുബോർഡ് മറിഞ്ഞ് വീണ ശബ്ദം കേട്ട് അത് വെടിയൊച്ചയാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ഓടിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിനെ തുടർന്ന് ബോംബ് എന്ന് ആക്രോശിച്ച് ആയിരക്കണക്കിന് പേർ തലങ്ങും വിലങ്ങും ഓടിയതോടെ മൊത്തം ആശങ്ക പരക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇവിടെ നാടകീയമായ രംഗങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിലെ മെനു ഡിസ്പ്ലേ ബോർഡ് മറിഞ്ഞ് വീണതിനെ തുടർന്ന് ഇവിടെ ഭക്ഷണം കഴിക്കാനിരുന്നവർ പോലും ജീവനും കൊണ്ട് ഓടുകയായിരുന്നു.
എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പുറത്തെത്താൻ ആയിരക്കണക്കിന് പേർ എമർജൻസി എക്സിറ്റിനടുത്തെത്തിയതോടെ ഇവിടെ അക്ഷരാർത്ഥത്തിൽ അപകടകരമായ സ്ഥിതിയാണ് സംജാതമായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വിന്റർ ഗാർഡൻ ഡൈനിങ് ഏരിയയിലെ മെനു ബോർഡായിരുന്നു മറിഞ്ഞ് വീണ് പരിഭ്രാന്തി പരത്തിയത്. കുട്ടികൾ പേടിച്ചരണ്ട് വാവിട്ട് കരയുന്നത് കാണാമായിരുന്നുവെന്നും ഷോപ്പിങ് സെന്ററിൽ വെടിവയ്പ് അല്ലെങ്കിൽ പടക്കം പൊട്ടിയെന്നാണ് നിരവധി പേർ ആശങ്കപ്പെട്ടതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.
ആളുകൾ കരഞ്ഞും പരിഭ്രമിച്ചും ഓടുന്നത് കാണാമായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നുമാണ് ഇവിടെയുണ്ടായിരുന്ന ഇസബെൽ മോറിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തെറ്റായ രീതിയിൽ അലാറം മുഴങ്ങിയതുകൊണ്ടോ അല്ലയോ നൂറ് കണക്കിന് പേർ മരണഭയത്താൽ ഓടുന്നത് കാണാമായിരുന്നുവെന്നാണ് ഇവിടെയുണ്ടായിരുന്ന ജോർജ് ജെയിംസ് സെല്ലിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ട് എങ്ങനെയെങ്കിലും പുറത്തെത്തണമെന്ന വെപ്രാളത്താൽ നിരവധി പേർ ഡോറിനടുത്ത് വന്ന തിരക്ക് കൂട്ടിയിരുന്നുവെന്നാണ് ഇവിടെയുണ്ടായിരുന്നവർ വെളിപ്പെടുത്തുന്നത്.
ഇതിനെ തുടർന്ന് ഇവിടെ ആർക്കും പരുക്കേറ്റില്ലെന്നും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. തുടർന്ന് ഷോപ്പിങ് സെന്റർ സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.