- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നോ നാലോ വയസ്സുള്ള ഒരു പെൺകുട്ടിയെ അപരിചിതൻ തട്ടിക്കൊണ്ടുപോയെന്ന് ഊഹാപോഹം; ഹെലിക്കോപ്ടർ വരെ ഉപയോഗിച്ച് അരിച്ചുപെറുക്കി പൊലീസ്; യുകെയിലെ ബ്രൈറ്റനിലെ സിസിടിവി ദൃശ്യങ്ങളിൽപ്പോലും ദുരൂഹത
ലണ്ടൻ: മൂന്നോ നാലോ വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തിൽ ബ്രൈറ്റനിൽ പൊലീസിന്റെ സൂക്ഷ്മപരിശോധന. ചർച്ചിൽ ഷോപ്പിങ് സെന്ററിന് പുറത്ത് ഒരു പെൺകുട്ടി അപരിചിതനെന്നുവിളിച്ച് നിലവിളിക്ുന്നതു കേട്ടതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഉച്ചയ്ക്് 3.10-നും 3.20-നും മധ്യേയായിരുന്നു സംഭവം. ഷോപ്പിങ് സെന്ററിന്റെ പടിഞ്ഞാറുഭാഗത്തു ക്ലാരൻസ് സ്‌ക്വയറിൽനിന്ന് 7-0 വയസ്സ് തോന്നിക്കുന്ന ഒരാൾ ഒരു കൊച്ചുപെൺകുട്ടിയായി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു. പച്ച കോട്ട് ധരിച്ച ഇയാൾ കൊച്ച് പെൺകുട്ടിയുമായി സംസാരിക്കുന്നതിന്റെയും പിന്നീട് കുട്ടിയെ എടുത്ത് പോകുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. എടുത്തുകൊണ്ടുപോകുമ്പോൾ കുട്ടി നിലവിലിളിക്കുന്നതും കാണാം. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് ഹെലിക്കോപ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് വിശദമായ അന്വേഷണമാണ് സ്ഥലത്ത് നടത്തിയത്. സിസിടിവി ദൃശ്യങ്ങളും വ്യക്തമല്ലാത്തതിനാൽ, എവിടെ അന്വേഷ
ലണ്ടൻ: മൂന്നോ നാലോ വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തിൽ ബ്രൈറ്റനിൽ പൊലീസിന്റെ സൂക്ഷ്മപരിശോധന. ചർച്ചിൽ ഷോപ്പിങ് സെന്ററിന് പുറത്ത് ഒരു പെൺകുട്ടി അപരിചിതനെന്നുവിളിച്ച് നിലവിളിക്ുന്നതു കേട്ടതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഉച്ചയ്ക്് 3.10-നും 3.20-നും മധ്യേയായിരുന്നു സംഭവം. ഷോപ്പിങ് സെന്ററിന്റെ പടിഞ്ഞാറുഭാഗത്തു ക്ലാരൻസ് സ്‌ക്വയറിൽനിന്ന് 7-0 വയസ്സ് തോന്നിക്കുന്ന ഒരാൾ ഒരു കൊച്ചുപെൺകുട്ടിയായി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു.
പച്ച കോട്ട് ധരിച്ച ഇയാൾ കൊച്ച് പെൺകുട്ടിയുമായി സംസാരിക്കുന്നതിന്റെയും പിന്നീട് കുട്ടിയെ എടുത്ത് പോകുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. എടുത്തുകൊണ്ടുപോകുമ്പോൾ കുട്ടി നിലവിലിളിക്കുന്നതും കാണാം. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് ഹെലിക്കോപ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് വിശദമായ അന്വേഷണമാണ് സ്ഥലത്ത് നടത്തിയത്. സിസിടിവി ദൃശ്യങ്ങളും വ്യക്തമല്ലാത്തതിനാൽ, എവിടെ അന്വേഷിക്കണമെന്ന ആശങ്ക പൊലീസിനുമുണ്ടായിരുന്നു.
ഷോപ്പിങ് സെന്ററിനുചുറ്റുമുള്ള റോഡുകളിൽ വൻതോതിൽ പൊലീസ് തിരച്ചിൽ നടത്തി. കാറുകൾക്കുള്ളിലും റോഡിലൂടെ പൊയ്‌ക്കൊണ്ടിരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി അതിനുള്ളിലുമൊക്കെ പരിശോധിച്ചു. സംശയം തോ്ന്നുന്നവരെയൊക്കെ ചോദ്യം ചെയ്തു. കുട്ടികളെ നഷ്ടപ്പെട്ടതായി പരാതിയൊന്നും ലഭിക്കാത്തതിനാൽ ശൂന്യതയിൽനിന്നായിരുന്നു സസക്‌സ് പൊലീസിന്റെ അന്വേഷണം. സിസിടിവിയിൽ കണ്ട കുട്ടി അതിന്റെ യഥാർഥ രക്ഷിതാക്കൾക്കോ കുടുംബത്തിലെ മറ്റേതെങ്കിലും ബന്ധുവിനൊപ്പമോ ആയിരുന്നിരിക്കാമെന്നും പൊലീസ് കരുതുന്നു.
ട്വിറ്ററിലൂടെ പൊലീസിന് ലഭിച്ച സന്ദേശത്തെത്തുടർന്നായിരുന്നു ഈ അന്വേഷണമത്രയും നടത്തിയത്. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ട്വീറ്റ് ചെയ്തയാൾക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്തായി പൊലീസ് സംശയിക്കുന്നില്ല. സംശയം തോന്നിയപ്പോൾ പൊലീസിനെ അറിയിച്ചതാകാമെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസ്, ദൃശ്യങ്ങളിലുള്ള കുട്ടിയെയോ വ്യക്തിയെയോ അറിയാവുന്നവരുണ്ടെങ്കിൽ വിവരങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.