ണ്ണിൽക്കാണുന്ന വൃദ്ധകളെയൊക്കെ ബലാത്സംഗം ചെയ്ത നൈജീരിയൻ യുവാവ് സ്വന്തം അമ്മയെയും മുൻ അമ്മായിയമ്മയെയും പോലും വെറുതെവിട്ടില്ല. 32-കാരനായ ഷെഖാരി ഡേവിഡാണ് പൊലീസിന്റെ പിടിയിലായത്. മദ്യത്തിന്റെ ലഹരിയിലാണ് താൻ 65-കാരിയായ അമ്മയെയും 70-കാരിയായ അമ്മായിയമ്മയെയും ബലാത്സംഗം ചെയ്തതെന്ന ഇയാളുടെ വിശദീകരണം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

മദ്യത്തിന്റെ ലഹരിയിലായിരിക്കുമ്പോൾ തനിക്ക് വൃദ്ധകളെകണ്ടാൽ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്നാണ് ഇയാളുടെ വിശദീകരണം. ഉറക്കമുണർന്ന അമ്മ തന്നെക്കണ്ട് ഭയന്ന് നിലവിളിച്ചതായി ഡേവിഡ് പറയുന്നു. തന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയത് അമ്മയെ താൻ ബലാത്സംഗം ചെയ്തതുകൊണ്ടാണെന്നും ഡേവിഡ് പൊലീസിനോട് പറഞ്ഞു.

തുടർന്ന് ഇയാൾ കട്ടാരി ഗ്രാമത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തി അർധരാത്രി അവരുടെ അമ്മയെയും ബലാത്സംഗം ചെയ്തു. ഗ്രാമത്തിലെ ഉത്സവത്തിന് പോയി മദ്യപിച്ച്‌ശേഷമാണ് താൻ രണ്ടുപേരെയും പീഡിപ്പിച്ചതെന്ന് ഡേവിഡ് പൊലീസിനോട് പറഞ്ഞു. പ്രായംചെന്ന സ്ത്രീകളെ കണ്ടാൽ പരിസരം മറക്കുന്ന സ്വഭാവമാണ് തന്റേതെന്നും ഇയാൾ പറഞ്ഞു.

കൗറ ജില്ലയിൽ ബലാത്സംഗവും കൊള്ളയും നടത്തിയ സംഘത്തെ തേടിയിറങ്ങിയ പൊലീസാണ് ഡേവിഡിനെ അറസ്റ്റ് ചെയ്തത്. ഡേവിഡിന്റെ പ്രത്യേക സ്വഭാവംകൊണ്ട് മേഖലയിലെ പ്രായം ചെന്ന സ്ത്രീകളെല്ലാം പേടിയോടെയാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പലരും ഉറക്കം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു. സ്വന്തം അമ്മയെയും അമ്മായിയമ്മയെയും ഡേവിഡ് ബലാത്്‌സംഗം ചെയ്‌തെന്ന് അറിഞ്ഞതോടെ. നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചിരുന്നു.