- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടില്ല; ചൈന - പാക്കിസ്ഥാൻ ബസ് സർവ്വീസ് തുടങ്ങി; ബസ് ഓടുക ലാഹോർ കഷ്ഗർ റൂട്ടിൽ; സർവ്വീസ് ആരംഭിച്ചത് ഇന്നലെ രാത്രി മുതൽ
ഡൽഹി: ഇന്ത്യയുടെ കടുത്ത പ്രതിഷേധം വകവയ്ക്കാതെ പാക് അധീന കശ്മീരിലൂടെ ചൈന-പാക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. പാക്കിസ്ഥാനിലെ ലാഹോറിനും ചൈനയിലെ കഷ്ഗറിനും ഇടയിലുള്ള ബസ് സർവീസ് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ആരംഭിച്ചത്. ലാഹോറിലെ ഗുൽബർഗ് മേഖലയിലെ ടെർമിനലിൽ നിന്ന് കഷ്ഗറിലേക്കാണ് ആദ്യ ബസ്. 36 മണിക്കൂർ യാത്രയാണിത്. പാക് അധീന കശ്മീരിലെ ഗിൽജിത്ത്-ബൾട്ടിസ്താൻ മേഖലയിലൂടെയാകും ബസ് കടന്നുപോകുക. നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാക് അധീന കശ്മീരിലൂടെ നിർദിഷ്ട ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന പ്രദേശത്തുകൂടി കടന്ന് പോകുന്ന ബസ് സർവീസിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.നവംബർ മൂന്നിനാണ് ബസ് സർവീസ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ചൈനയിൽ പോയി തിരിച്ച് വരുന്നതിനുള്ള ടിക്കറ്റിനായി 23000 പാക്കിസ്ഥാനി രൂപയാണ് നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രം പോകുന്നതിന് 1
ഡൽഹി: ഇന്ത്യയുടെ കടുത്ത പ്രതിഷേധം വകവയ്ക്കാതെ പാക് അധീന കശ്മീരിലൂടെ ചൈന-പാക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. പാക്കിസ്ഥാനിലെ ലാഹോറിനും ചൈനയിലെ കഷ്ഗറിനും ഇടയിലുള്ള ബസ് സർവീസ് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ആരംഭിച്ചത്. ലാഹോറിലെ ഗുൽബർഗ് മേഖലയിലെ ടെർമിനലിൽ നിന്ന് കഷ്ഗറിലേക്കാണ് ആദ്യ ബസ്. 36 മണിക്കൂർ യാത്രയാണിത്. പാക് അധീന കശ്മീരിലെ ഗിൽജിത്ത്-ബൾട്ടിസ്താൻ മേഖലയിലൂടെയാകും ബസ് കടന്നുപോകുക. നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പാക് അധീന കശ്മീരിലൂടെ നിർദിഷ്ട ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന പ്രദേശത്തുകൂടി കടന്ന് പോകുന്ന ബസ് സർവീസിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.നവംബർ മൂന്നിനാണ് ബസ് സർവീസ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ചൈനയിൽ പോയി തിരിച്ച് വരുന്നതിനുള്ള ടിക്കറ്റിനായി 23000 പാക്കിസ്ഥാനി രൂപയാണ് നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രം പോകുന്നതിന് 13000 പാക്കിസ്ഥാനി രൂപയാണ് ഈടാക്കുക.