- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യാനികൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണോ ഇന്ത്യ? ആഗ്രയിൽ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി ബ്രിട്ടീഷ് പത്രങ്ങൾ; ഗർഭിണിയായ പാസ്റ്ററുടെ ഭാര്യയെ മർദിച്ചതിന്റെ വാർത്തകൾ പങ്ക് വച്ച് പ്രധാന മാധ്യമങ്ങൾ
ലണ്ടൻ: ഇക്കഴിഞ്ഞ ഒക്ടോബർ 30ന് ആഗ്രയിൽ ക്രിസ്ത്യൻ പ്രാർത്ഥനാ സംഘത്തിന് നേരെ വിഎച്ച്എപി നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. ക്രിസ്ത്യാനികൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണോ ഇന്ത്യ...? എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് മിക്ക റിപ്പോർട്ടുകളും ബ്രിട്ടീഷ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആഗ്രയിൽ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾക്ക് ബ്രിട്ടീഷ് പത്രങ്ങൾ വൻ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഗർഭിണിയായ പാസ്റ്ററുടെ ഭാര്യയെ മർദിച്ചതിന്റെ വാർത്തകൾ പങ്ക് വയ്ക്കാൻ പ്രധാനപ്പെട്ട ബ്രിട്ടീഷ് മാധ്യമങ്ങൾ മത്സരിക്കുകയാണ്. 150 പാസ്റ്റർമാരും മറ്റ് ക്രിസ്ത്യൻ ലീഡർമാരും അടങ്ങുന്ന സംഘം ആഗ്രയിലെ ഹോട്ടലിലെ ഹാളിൽ പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോൾ വിശ്വഹിന്ദു പരിഷത്തുകാരായ ഏതാണ്ട് 30 പേർ ഹോക്കി സ്റ്റിക്കുകൾ, ബേസ്ബോൾ ബാറ്റുകൾ, പിസ്റ്റളുകൾ തുടങ്ങിയവയുമായി ഇവിടേക്ക് ഇരച്ച് കയറി തങ്ങളുടെ പ്രാർത്ഥനാ സംഘത്തെ ആക്രമിച്ചിരിക്കുന്നതെന്നാണ് ഇന്റർന
ലണ്ടൻ: ഇക്കഴിഞ്ഞ ഒക്ടോബർ 30ന് ആഗ്രയിൽ ക്രിസ്ത്യൻ പ്രാർത്ഥനാ സംഘത്തിന് നേരെ വിഎച്ച്എപി നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. ക്രിസ്ത്യാനികൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണോ ഇന്ത്യ...? എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് മിക്ക റിപ്പോർട്ടുകളും ബ്രിട്ടീഷ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആഗ്രയിൽ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾക്ക് ബ്രിട്ടീഷ് പത്രങ്ങൾ വൻ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഗർഭിണിയായ പാസ്റ്ററുടെ ഭാര്യയെ മർദിച്ചതിന്റെ വാർത്തകൾ പങ്ക് വയ്ക്കാൻ പ്രധാനപ്പെട്ട ബ്രിട്ടീഷ് മാധ്യമങ്ങൾ മത്സരിക്കുകയാണ്.
150 പാസ്റ്റർമാരും മറ്റ് ക്രിസ്ത്യൻ ലീഡർമാരും അടങ്ങുന്ന സംഘം ആഗ്രയിലെ ഹോട്ടലിലെ ഹാളിൽ പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോൾ വിശ്വഹിന്ദു പരിഷത്തുകാരായ ഏതാണ്ട് 30 പേർ ഹോക്കി സ്റ്റിക്കുകൾ, ബേസ്ബോൾ ബാറ്റുകൾ, പിസ്റ്റളുകൾ തുടങ്ങിയവയുമായി ഇവിടേക്ക് ഇരച്ച് കയറി തങ്ങളുടെ പ്രാർത്ഥനാ സംഘത്തെ ആക്രമിച്ചിരിക്കുന്നതെന്നാണ് ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ (ഐസിസി) പറയുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പരിപാടിയുടെ സംഘാടകനെ അടിച്ച് കൊണ്ടായിരുന്നു വിഎച്ച്പിക്കാർ ആക്രമണത്തിന് തുടക്കമിട്ടത്.
തുടർന്ന് ആ പാസ്റ്ററുടെ ഗർഭിണിയായ ഭാര്യയെയും ഇവർ ആക്രമിക്കുകയായിരുന്നു. പിന്നീട് ഗ്രൂപ്പ് പ്രാർത്ഥനക്കായി ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങളും ആക്രമികൾ നശിപ്പിച്ചിരുന്നു. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമായിട്ടാണ് ബ്രിട്ടീഷ് പത്രങ്ങൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.കണ്ണിൽ കണ്ടവരെയെല്ലാം ആക്രമികൾ ഉപദ്രവിച്ചിരുന്നുവെന്നും ഇത് കണ്ട് താൻ ഭയന്ന് പോയെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്നു പാസ്റ്റർ രഞ്ജിത്ത് സിങ് ഐസിസിയോട് പറഞ്ഞിരിക്കുന്നത്. പ്രായമായവരെയും സ്ത്രീകളെയും പോലും ആക്രമികൾ വെറുതെ വിട്ടിരുന്നില്ലെന്നുംം അദ്ദേഹം വെളിപ്പെടുത്തുന്നു.
ഇന്ത്യയിൽ പാസ്റ്റർമാരെ ആക്രമിക്കുന്നതും ചർച്ചുകൾ അടച്ചിടുന്നതും പതിവ് സംഭവമാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആഗ്ര പോലുള്ള ഒരു സ്ഥലത്ത് ക്രിസ്തുമത സമൂഹത്തിന് നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമാണെന്നും രഞ്ജിത് വ്യക്തമാക്കുന്നു. പ്രാർത്ഥനാ പരിപാടിയുടെ മുഖ്യ സംഘാടകനായ പാസ്റ്റർ സാം അടക്കം നിരവധി പേർക്കാണ് ആക്രമണത്തിൽ പരുക്ക് പറ്റിയിരിക്കുന്നത്.
തന്നെ ആക്രമിക്കുന്നത് കണ്ട് തന്റെ ഒമ്പത് മാസം ഗർഭിണിയായ ഭാര്യ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവരെയും വിഎച്ച്പിക്കാർ പിടിച്ച് തള്ളിയെന്നാണ് സാം വെളിപ്പെടുത്തിയിരിക്കുന്നതെന്നും ബ്രിട്ടീഷ് പത്രങ്ങളിൽ റിപ്പോർട്ട് വന്നിട്ടുണ്ട്.തങ്ങൾ ഹിന്ദുക്കളെ മതംമാറ്റുന്നുവെന്ന് ആരോപിച്ചാണ് വിഎച്ച്പി ആക്രമണം നടത്തിയതെന്നും ഐസിസി വെളിപ്പെടുത്തിയിട്ടുണ്ട്.