ണ്ടനിൽ കത്തിക്കുത്തുകൊലപാതകങ്ങൾ തുടർക്കഥയാകുന്നതിനിടെ ഇന്നലെ ബെർമിങ്ഹാമിലെ പെരിബാറിലെ ട്രിനിറ്റി റോഡിലെ വീട്ടിൽ നിന്നും ഒരാളെ ആക്രമികൾ തട്ടിക്കൊണ്ട് പോവുകയും വലിയ വടിവാൾ ഉപയോഗിച്ച് തെരുവിലിട്ട് വെട്ടിയും ചവിട്ടിയും മൃതപ്രായനാക്കുകയും ചെയ്തു. ഇവിടെ നടന്ന സംഘം ചേർന്നുള്ള ഈ ആക്രമണം ആരെയുമൊന്ന് ഭയപ്പെടുത്തുമെന്നുറപ്പാണ്. ഈ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടിവാളുകൾക്ക് പുറമെ ആക്രമികൾ ഹാമറുകളും ആക്രമണത്തിനായി ഉപയോഗിച്ചുവെന്നാണ് ഇവിടുത്തുകാരൻ തന്റെ ജനാലയിലൂടെ പകർത്തിയ വീഡിയോ വെളിപ്പെടുത്തുന്നത്.

മൂന്നര അടി നീളമുള്ള വടിവാളുകൾ ഉപയോഗിച്ച് ഇരയെ വെട്ടുന്ന രണ്ട് പേരെ വീഡിയോയിൽ കാണാം. ഇയാളുടെ തലയ്ക്കും ശരീരത്തിനും ഇവർ കടുത്ത മർദനമാണേൽപ്പിക്കുന്നത്. മറ്റുള്ളവർ ഇയാളെ തൊഴിക്കുകയും തലയ്ക്ക് ഹാമർ കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് പേർ ധൈര്യം സംഭരിച്ച് എത്തി ആക്രമികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ആക്രമികളിൽ രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ആക്രമത്തിൽ ഭയന്ന അയൽക്കാർ 999 നമ്പറിൽ വിളിക്കുകയും പൊലീസ് ഓഫീസർമാർ ഓടി രക്ഷപ്പെട്ട ആക്രമികളെ പിന്തുടരുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് രണ്ട് പേരെ ആസ്റ്റൺ ലെയ്നിൽ നിന്നും പിടികൂടുകയും ഇവരുടെ പക്കൽ നിന്നും വടിവാളുകൾ, ഹാമറുകൾ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എട്ട് വർഷത്തിനിടെ ബെർമിങ്ഹാമിൽ കത്തിക്കുത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും ഏറ്റവും മൂർധന്യത്തിലെത്തിയ അവസ്ഥയിലാണ് പുതിയ ആക്രമണവും അരങ്ങേറിയരിക്കുന്നത്. അതായത് 2017ന് ശേഷം ഇത്തരം ആക്രമണങ്ങളിൽ 19 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ലണ്ടനെ മാറ്റി നിർത്തിയാൽ കത്തിക്കുത്ത് ആക്രമണങ്ങൾ , കൊലപാതകങ്ങൾ എന്നിവയുടെ കാര്യത്തിൽ രാജ്യത്ത് മുന്നിലുള്ളത് വെസ്റ്റ് മിഡ്ലാൻഡ്സാണ്. കഴിഞ്ഞ വർഷം ഇവിടെ ഇത്തരം ഏതാണ്ട് 3000ത്തോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കത്തിയും മറ്റും കൈവശം വച്ചതിനെ തുടർന്നുള്ള കേസുകളിൽ 159 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നതെന്നാണ് പൊലീസ് പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നത്. യുകെയിൽ കത്തിക്കുത്തുകൊലപാതകങ്ങളും കവർച്ചയും 14 ശതമാനമായിട്ടാണ് പെരുകിയിരിക്കുന്നത്. യുകെയിൽ കത്തിക്കുത്തേറ്റ് മരിച്ചവരുടെ എണ്ണം ഈ വർഷം 250 ആയി ഉയർന്നിരിക്കുകയാണ്.ലണ്ടനിൽ കഴിഞ്ഞ ഏഴ് ദിവസങ്ങൾക്കിടെ മാത്രംഅഞ്ച് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.ഈ സമമറിൽ ലണ്ടനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി വർധിച്ചിരുന്നു.