വർഷം മെയ്‌ 14ന് മിഡിൽബറോയിലെ സബർബിൽ വച്ച് 34 കാരിയായ യുവതി ജെസിക്കയെ കൊന്ന കേസിലെ പ്രതിയായ 37കാരൻ മിതേഷ് പട്ടേലിന്റെ വിചാരണ ആരംഭിച്ചു.തനിക്ക് പുരുഷന്മാരോടുള്ള അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പട്ടേൽ ജെസീക്കയെ വക വരുത്തിയതെന്ന് വിചാരണക്കിടെ വെളിപ്പെട്ടിട്ടുണ്ട്. ഗ്രിൻഡർ ആപ്പിലൂടെയായിരുന്നു പട്ടേൽ തനിക്ക ് അവിഹിതത്തിനുള്ള പുരുഷന്മാരെ കണ്ടെത്തിയിരുന്നത്. ഇതിനാൽ ഈ ഇന്ത്യക്കാരന്റെ വിചാരണയിൽ പങ്കെടുക്കാൻ ഗ്രിൻഡർ ആപ്പ് ഉപയോഗിക്കുന്ന ജൂറർമാർക്ക് ജഡ്ജ് വിലക്കേർപ്പെടുത്തിയിരുന്നു.

ലിൻതോർപിലെ വീട്ടിൽ അന്നേ ദിവസം രാത്രി 8.20നായിരുന്നു ജെസിക്കയുടെ ശവശരീരം കണ്ടെത്തിയിരുന്നത്.തുടർന്ന് കൊലപാതക അന്വേഷണം ക്ലീവ് ലാൻഡ് പൊലീസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യയും തന്റെ ബിസിനസ് പങ്കാളിയുമായ ജെസീക്കയെ താൻ കൊന്നിട്ടില്ലെന്നായിരുന്നു പട്ടേൽ തറപ്പിച്ച് പറഞ്ഞിരുന്നത്. നിലവിൽ ടീസൈഡ് ക്രൗൺ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജസ്റ്റിസ് ജെയിംസ് ഗോസാണ് വിചാരണക്ക് നേതൃത്വമേകുന്നത്. സ്വവർഗാനുരാഗികൾക്കും ബൈസെക്ഷ്വൽ, ട്രാൻസെക്ഷ്വൽ വിഭാഗത്തിൽ പെട്ടവരുമായവർക്കുള്ള ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിംഗായ ഗ്രിൻഡർ ആപ്പുപയോഗിക്കുന്ന ജൂറർമാർ വിചാരണക്കെത്തരുതെന്നായിരുന്നു ജഡ്ജ് പ്രത്യേക നിർദ്ദേശമേകിയിരുന്നത്.

ഈ ആപ്പിലൂടെ പട്ടേലുമായി ബന്ധം പുലർത്തുന്ന ജൂറർമാർ വിചാരണക്ക് എത്തിയാൽ അത് കേസിന്റെ വിധിയെ ബാധിക്കുമെന്ന ഭയം കാരണമായിരുന്നു ജഡ്ജ് ഈ നിലപാട് കൈക്കൊണ്ടിരുന്നത്. ലിൻതോർപിലെ റോമൻ റോഡിലായിരുന്നു പട്ടേലും ജെസിക്കയും ഫാർമസി നടത്തിയിരുന്നത്. ജെസീക്കയുമായി വിവാഹ ജീവിതം നയിക്കുന്ന വേളയിലും പട്ടേൽ ഭാര്യയെ വഞ്ചിച്ച് കൊണ്ട് പുരുഷന്മാരുമായി അവിഹിത ബന്ധം പുലർത്തിയിരുന്നുവെന്നാണ് വിചാരണക്കിടെ ബോധ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വിചാരണ നാളെ ശക്തിപ്പെടുമെന്നാണ് കരുതുന്നത്.

ജെസീക്കയെ ക്രൂരമായി വധിച്ചതിനെ തുടർന്ന് ലിൻതോർപ് സബർബുകാരിൽ കടുത്ത ഭീതി പരന്നിരുന്നു. ഇവർ ജോലി ചെയ്യുന്ന ഫാർമസിയിൽ നിന്നും നടന്ന് പോകാവുന്ന ദൂരത്തിലുള്ള വീട്ടിലായിരുന്നു ദമ്പതിമാർ കഴിഞ്ഞിരുന്നത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ വച്ച് കണ്ട് പരിചയപ്പെട്ടതിനെ തുടർന്നായിരുന്നു അധികം വൈകുന്നതിന് മുമ്പ് ഇരുവരും വിവാഹിതരായിരുന്നത്.

വളരെ ദയാലുവും ഏവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്നയാളുമായിരുന്നു ജെസീക്കയെന്നാണ് അവരുടെ കൊലപാതകത്തെ തുടർന്ന് കുടുംബാഗങ്ങൾ ദുഃഖത്തോടെ പ്രതികരിച്ചിരുന്നത്.