- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കണ്ടപ്പോഴേ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി കാര്യം സാധിച്ചു; ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടെങ്കിലും ആരും പറഞ്ഞ് തന്നില്ല; ക്ലിന്റനുമായുള്ള ദിനങ്ങൾ മോണിക്ക ലെവിൻസ്കി വീണ്ടും ഓർക്കുമ്പോൾ അമേരിക്കൻ മാധ്യമങ്ങൾക്ക് ചാകര
മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനും മോണിക്ക ലെവിൻസ്‌കിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വാർത്തകൾ ലോകമാകമാനം ചൂടൻ ചർച്ചാ വിഷയമായ ഒരു കാലമുണ്ടായിരുന്നു. ആ ബന്ധത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തി മോണിക്ക ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത് അമേരിക്കൻ മാധ്യമങ്ങൾക്ക് വീണ്ടും ചൂടൻ വിശേഷങ്ങളുടെ ചാകരക്കാലമേകിയിരിക്കുകയാണ്. തന്നെ ആദ്യം കണ്ടപ്പോഴേ ക്ലിന്റൺ ബാത്ത് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി കാര്യം സാധിച്ചിരുന്നുവെന്നാണ് മോണിക്ക വെളിപ്പെടുത്തുന്നത്. ബന്ധപ്പെട്ടതിന് ശേഷം തന്റെ ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടിരുന്നുവെങ്കിലും ആരും അതേക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും മോണിക്ക പരിതപിക്കുന്നു. ഇത്തരത്തിൽ ക്ലിന്റനുമായുള്ള ദിനങ്ങൾ മോണിക്ക് വീണ്ടും ഓർത്തെടുക്കുമ്പോൾ മാധ്യമങ്ങൾക്ക് ഇരട്ട ലോട്ടറിയടിച്ച പ്രതീതിയാണുള്ളത്.കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടെ നിരവധി ഇന്റർവ്യൂകൾ മോണിക്ക മാധ്യമങ്ങൾക്കേകിയിരുന്നു. എന്നാൽ താനും ക്ലിന്റനും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് മോണിക്ക വളരെ അപൂർവമായി മാത്രമേ വെളിപ
മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനും മോണിക്ക ലെവിൻസ്‌കിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വാർത്തകൾ ലോകമാകമാനം ചൂടൻ ചർച്ചാ വിഷയമായ ഒരു കാലമുണ്ടായിരുന്നു. ആ ബന്ധത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തി മോണിക്ക ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത് അമേരിക്കൻ മാധ്യമങ്ങൾക്ക് വീണ്ടും ചൂടൻ വിശേഷങ്ങളുടെ ചാകരക്കാലമേകിയിരിക്കുകയാണ്. തന്നെ ആദ്യം കണ്ടപ്പോഴേ ക്ലിന്റൺ ബാത്ത് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി കാര്യം സാധിച്ചിരുന്നുവെന്നാണ് മോണിക്ക വെളിപ്പെടുത്തുന്നത്.
ബന്ധപ്പെട്ടതിന് ശേഷം തന്റെ ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടിരുന്നുവെങ്കിലും ആരും അതേക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും മോണിക്ക പരിതപിക്കുന്നു. ഇത്തരത്തിൽ ക്ലിന്റനുമായുള്ള ദിനങ്ങൾ മോണിക്ക് വീണ്ടും ഓർത്തെടുക്കുമ്പോൾ മാധ്യമങ്ങൾക്ക് ഇരട്ട ലോട്ടറിയടിച്ച പ്രതീതിയാണുള്ളത്.കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടെ നിരവധി ഇന്റർവ്യൂകൾ മോണിക്ക മാധ്യമങ്ങൾക്കേകിയിരുന്നു. എന്നാൽ താനും ക്ലിന്റനും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് മോണിക്ക വളരെ അപൂർവമായി മാത്രമേ വെളിപ്പെടുത്താറുള്ളൂ.
ഇപ്പോഴിതാ പുതിയ എ ആൻഡ് ഇ ഡോക്യു സീരീസിന് വേണ്ടി മോണിക്ക അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഈ ഇന്റർവ്യൂ നവംബർ 18ന് രാത്രി 9 മണിക്കാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരു ഡിന്നറിന് ശേഷം ഓവൽ ഓഫീസിലെ ബാത്ത് റൂമിൽ കൊണ്ട് പോയി ക്ലിന്റൺ തന്നെ ഇത്തരത്തിൽ ഉപയോഗിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും മോണിക്ക പറയുന്നു.അന്ന് തന്റെ നീല വസ്ത്രത്തിലായിരുന്നു കറ വീണിരുന്നതെന്നും മോണിക്ക ഓർത്തെടുക്കുന്നു.
തന്റെ വസ്ത്രത്തിൻ പുറകിൽ ചീരയുടെ ചാറ് പറ്റിയതാണെന്നായിരുന്നു താൻ ധരിച്ചിരുന്നതെന്നും എന്നാൽ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീടാണ് തിരിച്ചറിയാൻ സാധിച്ചതെന്നും അപ്പോഴേക്കും എല്ലാവരും ഇത് കണ്ട് താൻ അപമാനിതയായിരുന്നുവെന്നും മോണിക്ക വെളിപ്പെടുത്തുന്നു. അന്ന് താൻ കൂട്ടുകാർക്കൊപ്പം ഡിന്നറിന് പോകുന്നതിനായിരുന്നു ആ മനോഹരമായ നീല വസ്ത്രം ധരിച്ചിരുന്നതെന്നും ഡിന്നറിന് ഇക്കാര്യം കണ്ട ആരും ഇത് തന്നോട് സൂചിപ്പിച്ചില്ലെന്നും മോണിക്ക പരിതപിക്കുന്നു.
ആരെങ്കിലും ഇതിനെക്കുറിച്ച് സൂചനയേകിയിരുന്നുവെങ്കിൽ താൻ ബാത്ത് റൂമിൽ പോയി ഇത് കഴുകിക്കളയുമായിരുന്നുവെന്നും മോണിക്ക പറയുന്നു. വൈറ്റ്ഹൗസിലെ ഡൈനിങ് റൂമിൽ വച്ച് ക്ലിന്റൺ തനിക്ക് ഒരു കൂട്ടം സമ്മാനങ്ങൾ നൽകിയിരുന്നുവെന്നും അതിൽ ഒരു ഹാറ്റ് പിന്നുണ്ടായിരുന്നുവെന്നും മോണിക്ക ഓർക്കുന്നു. തനിക്ക് ഹാറ്റുകളണിഞ്ഞാൽ സൗന്ദര്യം വർധിക്കുമെന്നും ക്ലിന്റൻ അന്ന് പുകഴ്‌ത്തിയിരുന്നുവെന്നും മോണിക്ക ഓർക്കുന്നു.
തുടർന്ന് താൻ ബാത്ത് റൂമിലേക്ക് പോയപ്പോൾ അദ്ദേഹം പിന്തുടരുകയും വളരെ അടുത്ത് ഇടപഴകാൻ നിർബന്ധിതയാവുകയുമായിരുന്നുവെന്നും മോണിക്ക ഇപ്പോൾ വെളിപ്പെടുത്തുന്നു