- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവാഭരണവിഭൂഷിതരായി കെയ്റ്റും മേഘനും തിളങ്ങിനിന്നു; സുന്ദരമായ വാക്കുകൾ കൊണ്ട് രാജ്ഞിയുടെ ആദരവ്; ലോകമെമ്പാടും നിന്നും അനേകം അതിഥികളെത്തി; ബ്രിട്ടന്റെ അടുത്ത ഭരണാധികാരിയായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷമായത് ഇങ്ങനെ
ഇതിലും വലിയ മഹാഭാഗ്യം വേറെയില്ല- ബക്കിങ്ങാം കൊട്ടാരത്തിൽ ക്ഷണിക്കപ്പെട്ട ചെറിയ സദസ്സിനെനോക്കി എലിസബത്ത് രാജ്ഞി പറഞ്ഞു. കിരീടാവകാശിയും തന്റെ മൂത്തമകനുമായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷച്ചടങ്ങായിരുന്നു വേദി. ഒപമ്മയെന്ന നിലയിൽ മകന്റെ 70-ാം പിറന്നാൾ ആഘോഷിക്കാൻ കിട്ടിയ അവസരത്തിന് അവർ ദൈവത്തോട് നന്ദി പറഞ്ഞു. കൊട്ടാരത്തോട് ഇത്രയേറെ വിശ്വസ്തതയും കൂറുമുള്ള കിരീടാവകാശിയെന്നാണ് ചാൾസിനെ രാജ്ഞി വിശേഷിപ്പിച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളും നല്ല വാക്കുകളും പരസ്യമായി പ്രകടിപ്പിക്കുന്നതിന് മടികാണിക്കുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബം. അതുകൊണ്ടുതന്നെ രാജ്ഞിയുടെ ഈ വാക്കുകൾ ഏറെ പ്രാധാന്യമുള്ളതാണ്. അമ്മയിൽനിന്നുവന്ന നല്ല വാക്കുകൾ ചാൾസിനെയും വികാരംകൊള്ളിച്ചു. പ്രസംഗത്തിനിടെ, ചാൾസിന്റെ ഭാര്യ കാമില രാജകുമാരിയെയും രാജ്ഞി പ്രശംസിച്ചു. ചാൾസിനെ ഇതേനിലയ്ക്ക് രൂപപ്പെടുത്തിയെടുക്കുന്നതിൽ കാമിലയുടെ പങ്ക് സ്തുത്യർഹമാണെന്നും രാജ്ഞി പറഞ്ഞു. ഒരുമകന്റെ 70-ാം പിറന്നാളിന് ഇതുപോലെ ആശംസ നേരാൻ സാധിക്കുകയെന്ന
ഇതിലും വലിയ മഹാഭാഗ്യം വേറെയില്ല- ബക്കിങ്ങാം കൊട്ടാരത്തിൽ ക്ഷണിക്കപ്പെട്ട ചെറിയ സദസ്സിനെനോക്കി എലിസബത്ത് രാജ്ഞി പറഞ്ഞു. കിരീടാവകാശിയും തന്റെ മൂത്തമകനുമായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷച്ചടങ്ങായിരുന്നു വേദി. ഒപമ്മയെന്ന നിലയിൽ മകന്റെ 70-ാം പിറന്നാൾ ആഘോഷിക്കാൻ കിട്ടിയ അവസരത്തിന് അവർ ദൈവത്തോട് നന്ദി പറഞ്ഞു. കൊട്ടാരത്തോട് ഇത്രയേറെ വിശ്വസ്തതയും കൂറുമുള്ള കിരീടാവകാശിയെന്നാണ് ചാൾസിനെ രാജ്ഞി വിശേഷിപ്പിച്ചത്.
കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങളും നല്ല വാക്കുകളും പരസ്യമായി പ്രകടിപ്പിക്കുന്നതിന് മടികാണിക്കുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബം. അതുകൊണ്ടുതന്നെ രാജ്ഞിയുടെ ഈ വാക്കുകൾ ഏറെ പ്രാധാന്യമുള്ളതാണ്. അമ്മയിൽനിന്നുവന്ന നല്ല വാക്കുകൾ ചാൾസിനെയും വികാരംകൊള്ളിച്ചു. പ്രസംഗത്തിനിടെ, ചാൾസിന്റെ ഭാര്യ കാമില രാജകുമാരിയെയും രാജ്ഞി പ്രശംസിച്ചു. ചാൾസിനെ ഇതേനിലയ്ക്ക് രൂപപ്പെടുത്തിയെടുക്കുന്നതിൽ കാമിലയുടെ പങ്ക് സ്തുത്യർഹമാണെന്നും രാജ്ഞി പറഞ്ഞു.
ഒരുമകന്റെ 70-ാം പിറന്നാളിന് ഇതുപോലെ ആശംസ നേരാൻ സാധിക്കുകയെന്നതിനെക്കാൾ ഭാഗ്യം അമ്മയ്ക്ക് കിട്ടാനില്ല. നിങ്ങളുടെ കുഞ്ഞ് ഈ പ്രായംവരെ വളരുന്നത് കാണാനുള്ള ഭാഗ്യമാണത്. അത്രയുംകാലം നിങ്ങൾക്കും ആരോഗ്യത്തോടെ ഇരിക്കാനായല്ലോ എന്ന സന്തോഷമാണതെന്നും രാജ്ഞി പറഞ്ഞു. ഇക്കാലത്തിനിടെ ചാൾസ് മികച്ചൊരു മനുഷ്യനും മനുഷ്യസ്‌നേഹിയുമായി മാറുന്നത് കാണാൻ തനിക്കും ഫിലിപ്പിനുമായെന്നും രാജ്ഞി കൂട്ടിച്ചേർത്തു. തന്റെ 70-ാം പിറന്നാളിന് അമ്മ അരികിലുണ്ടെന്നത് തന്റെയും ഭാഗ്യമാണെന്ന് ചാൾസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചാൾസിന്റെ പിറന്നാളാഘോഷം രാജകൊട്ടാരത്തിലുള്ളവർ ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്. പിറന്നാൾ വിരുന്നിനെത്തിയവരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മരുമക്കളായ കെയ്റ്റ് മിഡിൽടണും മേഘൻ മെർക്ക്‌ലുമായിരുന്നു. ചാൾസിന്റെ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനുമൊപ്പമാണ് ഇരുവരുമെത്തിയത്. സർവാഭരണവിഭൂഷിതരായി എത്തിയ കെയ്റ്റും മേഘനും ഭർത്താക്കന്മാർക്കൊപ്പം ചേർന്ന് പിതാവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
പ്രവാചകനെന്നാണ് ചാൾസ് രാജകുമാരനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വിശേഷിപ്പിച്ചത്. രാജ്യത്തിന് അസാധാരണമായ സംഭാവനകൾ നൽകിയയാളാണ് ചാൾസെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ദീർഘവീക്ഷണത്തോടെ കാണാൻ കഴിഞ്ഞയാളാണ് ചാൾസ്. പ്ലാസ്റ്റിക് നിരോധനത്തിനൊക്കെ അദ്ദേഹം മുൻകൈയെടുക്കുമ്പോൾ മറ്റാരും അത്തരമൊരു വിപത്തിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിരുന്നില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ചാൾസിന്റെ പിറന്നാൾ ആഘോഷത്തിന് ലോകമെമ്പാടുംനിന്ന് അതിഥികളെത്തിയിരുന്നു. ബ്രെക്‌സിറ്റ് ചർച്ചകളുടെ നടുവിലായിരുന്നതുകൊണ്ട് സർക്കാരിൽനിന്ന് കൂടുതൽ പ്രതിനിധികൾ എത്തിയില്ലെങ്കിലും അദ്ദേഹത്തിന് ആശംസകളറിയിക്കാൻ ആരും മറന്നില്ല. റോയൽ ആർമിയുടെ വകയായി ഗൺ സല്യൂട്ടും ഒരുക്കിയിരുന്നു.