- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസം കൊണ്ട് പൗണ്ട് ഇടിഞ്ഞു പൊളിഞ്ഞു പാതാളത്തോളം താഴുന്നു; ഏഴു രൂപയോളം കുറഞ്ഞ പൗണ്ട് ഇനിയും കീഴോട്ട്; ഓഹരിവിപണിയിലും കൊടുങ്കാറ്റ്; ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കി ബ്രെക്സിറ്റ് ദുരന്തം തുടരുന്നു
ഒരു പൗണ്ടിനു ഏതാണ്ട് 100 രൂപ ഉണ്ടായിരുന്നപ്പോഴാണ് രണ്ടു വർഷം മുൻപ് ബ്രെക്സിറ്റ് റഫറണ്ടം നടന്നത്. ഒറ്റയടിക്ക് 20 രൂപ വരെയാണ് അന്ന് കുറഞ്ഞത്. പതിയെ പതിയെ പൗണ്ട് വില ഉയർന്നു 97 വരെ എത്തിയ സമയത്ത് വീണ്ടും ബ്രെക്സിറ്റ് അനിശ്ചിതത്വം രൂപപ്പെട്ടതോടെ പൗണ്ട് വില വീണ്ടും ഞൊടിയിടയിൽ താഴേക്ക്. ഒരാഴ്ച കൊണ്ട് ഏതാണ്ട് ഏഴു രൂപയുടെ കുറവ് വന്ന പൗണ്ട് ഇനിയും താഴേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. 90-ന് അടുത്തേക്ക് കൂപ്പുകുത്തിയ പൗണ്ട് 80-ലേക്ക് താഴുമേന്ന് കരുതുന്നവരേറെയാണ്. ഇന്ത്യൻ രൂപ തീരെ ദുർബലമായി നിൽക്കുന്നതുകൊണ്ടാണ് ഈ വില എങ്കിലും ലഭിക്കുന്നത്. ഇങ്ങനെ പോയാൽ ഒരു പൗണ്ടും ഒരു ഡോളറും തുല്യമാക്കുന്ന ഞെട്ടിക്കുന്ന പ്രതിഭാസത്തിന് നമ്മൾ സാക്ഷികളാവും. യൂറോയ്ക്കും ഡോളറിനുമെതിരേ രണ്ടുശതമാനത്തോളം വിലയിടിവാണ് പൗണ്ടിനുണ്ടായത്. വെള്ളിയാഴ്ച രാവിലത്തെ വിലയനുസരിച്ച് ഒരു പൗണ്ടിന് 91.95 രൂപയാണ് മൂല്യം. ഒരാഴ്ചമുമ്പ് 98 രൂപയോളം വിലയുണ്ടായിരുന്ന സ്ഥാനത്താണിത്. 2017 ജൂണിനുശേഷം പൗണ്ട് വിലയലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴത്തേത
ഒരു പൗണ്ടിനു ഏതാണ്ട് 100 രൂപ ഉണ്ടായിരുന്നപ്പോഴാണ് രണ്ടു വർഷം മുൻപ് ബ്രെക്സിറ്റ് റഫറണ്ടം നടന്നത്. ഒറ്റയടിക്ക് 20 രൂപ വരെയാണ് അന്ന് കുറഞ്ഞത്. പതിയെ പതിയെ പൗണ്ട് വില ഉയർന്നു 97 വരെ എത്തിയ സമയത്ത് വീണ്ടും ബ്രെക്സിറ്റ് അനിശ്ചിതത്വം രൂപപ്പെട്ടതോടെ പൗണ്ട് വില വീണ്ടും ഞൊടിയിടയിൽ താഴേക്ക്. ഒരാഴ്ച കൊണ്ട് ഏതാണ്ട് ഏഴു രൂപയുടെ കുറവ് വന്ന പൗണ്ട് ഇനിയും താഴേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. 90-ന് അടുത്തേക്ക് കൂപ്പുകുത്തിയ പൗണ്ട് 80-ലേക്ക് താഴുമേന്ന് കരുതുന്നവരേറെയാണ്. ഇന്ത്യൻ രൂപ തീരെ ദുർബലമായി നിൽക്കുന്നതുകൊണ്ടാണ് ഈ വില എങ്കിലും ലഭിക്കുന്നത്. ഇങ്ങനെ പോയാൽ ഒരു പൗണ്ടും ഒരു ഡോളറും തുല്യമാക്കുന്ന ഞെട്ടിക്കുന്ന പ്രതിഭാസത്തിന് നമ്മൾ സാക്ഷികളാവും.
യൂറോയ്ക്കും ഡോളറിനുമെതിരേ രണ്ടുശതമാനത്തോളം വിലയിടിവാണ് പൗണ്ടിനുണ്ടായത്. വെള്ളിയാഴ്ച രാവിലത്തെ വിലയനുസരിച്ച് ഒരു പൗണ്ടിന് 91.95 രൂപയാണ് മൂല്യം. ഒരാഴ്ചമുമ്പ് 98 രൂപയോളം വിലയുണ്ടായിരുന്ന സ്ഥാനത്താണിത്. 2017 ജൂണിനുശേഷം പൗണ്ട് വിലയലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴത്തേത്. ബ്രെക്‌സിറ്റ് കരാർ മന്ത്രിസഭയിൽ പാസ്സായെങ്കിലും ഭരണമുന്നണിക്കകത്തുതന്നെ പ്രതിഷേധം ശക്തമായതും പ്രധാനമന്ത്രി തെരേസ മെയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായതുമാണ് വിപണിയെ ഉലയ്ക്കുന്നത്. ബ്രെക്‌സിറ്റ് കരാർ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഓഹരിവിപണിയിലും ഇതിന്റെ സൂചനകൾ പ്രകടമാണ്. എഫ്ടിഎസ്ഇ ഇൻഡക്‌സിൽ ഭവനനിർമ്മാണ കമ്പനികളായ ടെയ്‌ലർ വിംപിക്കും ചാൾസ് ചർച്ചിനും വിപണിയിൽ എട്ടുശതമാനത്തോളം ഇടിവ് നേരിട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ ആർബിഎസിന്റെ ഓഹരികൾക്ക് 9.1 ശതമാനമാണ് ഇടിവ് നേരിട്ടത്. 2016-നുശേഷം ഒറ്റദിവസംകൊണ്ട് നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണിത്. ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പിന് അഞ്ച് ശതമാനവും ബാർക്ലെയ്‌സിന് നാല് ശതമാനവും വിലയിടിവുണ്ടായി.
റീട്ടെയ്ൽ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. ഹൈസ്ട്രീറ്റിലെ പ്രമുഖ സ്ഥാപനങ്ങളുടെയൊക്കെ ഓഹരിയിൽ ഇടിവുണ്ടായി. മാർക്ക് ആൻഡ് സ്‌പെൻസർ, നെക്സ്റ്റ് എന്നിവയുടെ ഓഹരിവിലയിൽ അഞ്ചുശതമാനം ഇടിവാണ് സംഭവിച്ചത്. പൗണ്ടിന്റെ മൂല്യം ഇനിയും തകർന്നേക്കാമെന്ന സൂചനയാണ് ഫോറിൻ എക്‌സ്‌ചേഞ്ച് വിദഗ്ദ്ധർ നൽകുന്നത്. മൂന്നുമുതൽ നാലുശതമാനം വരെ ഇടിന് സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ്, 2016-ലെ റഫറണ്ടത്തെ തുടർന്നുണ്ടായ വിലയിടിവിന് തുല്യമായ തകർച്ചയാവും പൗണ്ടിനുണ്ടാവുകയെന്ന സൂചനയാണ് ലഭിക്കുന്നത്.
പ്രമുഖ ബാങ്കുകളെല്ലാം വിപണിയിലെ ചലനങ്ങൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചാൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് സൂചന. എന്നാൽ, വിപണിയിൽനിന്നുള്ള ചലനങ്ങൾ നിരീക്ഷിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഇതുപതിവാണെന്നും ഫിനാൻഷ്യൽ കണ്ടക്ട് അഥോറിറ്റി വ്യക്തമാക്കി.