- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഹോം സെക്രട്ടറി ആംബർ റൂഡ് വീണ്ടും മന്ത്രിസഭയിൽ മടങ്ങിയെത്തി; ആരും അറിയാത്തൊരാളെ ബ്രെക്‌സിറ്റ് മന്ത്രിയാക്കിയും പരീക്ഷണം; ബ്രിട്ടണിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടുമായി തെരേസ മെയ്
ലണ്ടൻ: ബ്രെക്‌സിറ്റ് ചർച്ചകളുടെ പേരിൽ ആടിയുലഞ്ഞുനിൽക്കുന്ന തെരേസ മെയ് സർക്കാരിൽ അപ്രതീക്ഷിത മാറ്റങ്ങൾ. ഹോം സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച ആംബർ റൂഡ് മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതാണ് ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. തെരേസയ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിമതപക്ഷത്ത് ശക്തമായിരിക്കെ, നേതാവിനെ മാറ്റേണ്ട സമയമല്ലിതെന്ന പ്രഖ്യാപനവുമായാണ് ആംബറിന്റെ തിരിച്ചുവരവ്. ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്ത് അത്രയൊന്നും ്പ്രശസ്തനല്ലാത്ത സ്റ്റീഫൻ ബാർക്ലേയെ നിയമിച്ചതും അമ്പരപ്പിക്കുന്ന മാറ്റമാണ്. കരീബിയൻ ദ്വീപുകളിൽനിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിൻഡ്‌റഷ് വിവാദത്തെത്തുടർന്നാണ് ആംബർ റൂഡ് ഹോം സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചത്. തെരേസ മെയ് രാജിവെക്കേണ്ടിവന്നാൽ, പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളായിരുന്നു അവർ. എന്നാൽ, പുതിയ വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറിയായി ചുമതലയേറ്റ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ആംബർ റൂഡ്. വിൻഡ്‌റഷ് വിവാദത്തിന് പിന്നിൽ
ലണ്ടൻ: ബ്രെക്‌സിറ്റ് ചർച്ചകളുടെ പേരിൽ ആടിയുലഞ്ഞുനിൽക്കുന്ന തെരേസ മെയ് സർക്കാരിൽ അപ്രതീക്ഷിത മാറ്റങ്ങൾ. ഹോം സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച ആംബർ റൂഡ് മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതാണ് ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. തെരേസയ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിമതപക്ഷത്ത് ശക്തമായിരിക്കെ, നേതാവിനെ മാറ്റേണ്ട സമയമല്ലിതെന്ന പ്രഖ്യാപനവുമായാണ് ആംബറിന്റെ തിരിച്ചുവരവ്. ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്ത് അത്രയൊന്നും ്പ്രശസ്തനല്ലാത്ത സ്റ്റീഫൻ ബാർക്ലേയെ നിയമിച്ചതും അമ്പരപ്പിക്കുന്ന മാറ്റമാണ്.
കരീബിയൻ ദ്വീപുകളിൽനിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിൻഡ്‌റഷ് വിവാദത്തെത്തുടർന്നാണ് ആംബർ റൂഡ് ഹോം സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചത്. തെരേസ മെയ് രാജിവെക്കേണ്ടിവന്നാൽ, പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളായിരുന്നു അവർ. എന്നാൽ, പുതിയ വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറിയായി ചുമതലയേറ്റ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ആംബർ റൂഡ്. വിൻഡ്‌റഷ് വിവാദത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ആംബർ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നത്.
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് സർക്കാരിനുള്ളിൽ ഉണ്ടായിരിക്കുന്ന കാര്യങ്ങളിൽ പാർട്ടിയിലെ തന്റെ സഹപ്രവർത്തകർക്ക് അമിതമായ ഉത്കണ്ഠയാണെന്ന് ആംബർ റൂഡ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. നേതാവിനെ മാറ്റുന്ന കാര്യത്തെക്കുറിച്ചല്ല ഇ്‌പ്പോൾ ആലോചിക്കേണ്ടതെന്നും വെസ്റ്റ്മിൻസ്റ്ററിൽ അവർ പറഞ്ഞു.
ബ്രെക്‌സിറ്റ് നടപടികൾക്കായി ചുമതലപ്പെടുത്തിയ രണ്ടുമന്ത്രിമാർ രാജിവെച്ചതോടെയാണ് ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്ത് അത്ര മുതിർന്ന നേതാക്കൾ വേണ്ടെന്ന നിലപാടിലേക്ക് തെരേസ എത്തിയത്. ഡേവിഡ് ഡേവിസും ഡൊമിനിക് റാബുമാണ് ഇതിനോടകം രാജിവെച്ചവർ. ബ്രെക്‌സിറ്റ് ചർച്ചകളും ഇടപെടലുകളും തെരേസ മെയ്‌് നേരിട്ടാണ് നടത്തുന്നത്. നടപടികൾ അന്ത്യഘട്ടത്തിലെത്തുക കൂടി ചെയ്തതോടെ ഈ വകുപ്പിൽ ഇനി മുതിർന്ന മന്ത്രിയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് തെരേസയെന്നും അതുകൊണ്ടാണ് സ്റ്റീഫൻ ബാർക്ലേയെ ചുമതലയേൽപിച്ചതെന്നുമാണ് വിലയിരുത്തൽ.
അതിനിടെ, തെരേസയ്‌ക്കെതിരായ അവിശ്വാസ ചർച്ചകൾ കൺസർവേറ്റീവ് പാർട്ടിയിൽ കൊഴുക്കുകയാണ്.. ഇതിനകം 23 എംപിമാർ പ്രധാനമന്ത്രിയിൽ വിശ്വാസമില്ലെന്ന് കാട്ടി പാർട്ടി ചെയർമാന് കത്തുനൽകിയിട്ടുണ്ട്. 48 എംപിമാർ ആവശ്യപ്പെടുകയാണെങ്കിൽ പ്രധാനമന്ത്രി അവിശ്വാസ പ്രമേയം നേരിടേണ്ടിവരും. ആ സംഖ്യയിലേക്ക് എത്താൻ തങ്ങൾക്കാകുമെന്ന് വിമതപക്ഷതത്തെ നയിക്കുന്ന ജേക്കബ് റീസ് മോഗ് വ്യക്തമാക്കി. 48 എംപിമാർ അവിശ്വാസത്തിന് കത്തുനൽകിയാൽ പാർട്ടിക്കുള്ളിൽ തെരേസ വിശ്വാസം തെളിയിക്കേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പെന്ന നിലയ്ക്കാണ് മന്ത്രിസഭ തിരക്കിട്ട് അഴിച്ചുപണിതതെന്നും കരുതുന്നു.