- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 എംപിമാർ കത്ത് നൽകി; 48 പേർ നൽകിയാൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ യോഗം വിളിക്കേണ്ടി വരും; തെരേസ മേയുടെ പ്രധാനമന്ത്രിപദം അവസാനിക്കുമോ...?
പ്രധാനമന്ത്രി തെരേസ മേയിൽ അവിശ്വാസം രേഖപ്പെടുത്തി 24 ടോറി എംപിമാർ കത്ത് നൽകി. ഇക്കൂട്ടത്തിൽ ഏറ്റവും പുതുതായി കത്ത് നൽകിയിരിക്കുന്നത് മുൻ മന്ത്രി കൂടിയായ സാക് ഗോൾഡ് സ്മിത്താണ്. ഇതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ടോറി നേതൃസ്ഥാനത്ത് നിന്നും തെരേസയെ നീക്കം ചെയ്യുന്നതിനുള്ള ചുവട് വയ്പ് ശക്തമായി. 48 പേർ ഇത്തരത്തിൽ കത്തുകൾ നൽകിയാൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ യോഗം വിളിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് തെരേസ മേയുടെ പ്രധാനമന്ത്രിപദം അവസാനിക്കുമോ...? എന്ന ചോദ്യം ശക്തമായി ഉയരുന്നുമുണ്ട്. തെരേസക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരുന്നതിനാണ് മുൻ ലണ്ടൻ മേയർ സ്ഥാനാർത്ഥി കൂടിയായ ഗോൾഡ് സ്മിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.48 പേരെ ഇത്തരത്തിലുള്ള കത്തുകൾ നൽകിപ്പിച്ച് തെരേസക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ തെരേസ വിരുദ്ധർ ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും നിലവിൽ 38 പേർ മാത്രമേ ഇത്തരം കത്തുകൾ നൽകിയിട്ടുള്ളൂ. ഇത്തരത്തിൽ ബ്രെക്സിറ്റ് ഡീലിന്റെ പേരിലുള്ള നീക്കം തനിക്കെ
പ്രധാനമന്ത്രി തെരേസ മേയിൽ അവിശ്വാസം രേഖപ്പെടുത്തി 24 ടോറി എംപിമാർ കത്ത് നൽകി. ഇക്കൂട്ടത്തിൽ ഏറ്റവും പുതുതായി കത്ത് നൽകിയിരിക്കുന്നത് മുൻ മന്ത്രി കൂടിയായ സാക് ഗോൾഡ് സ്മിത്താണ്. ഇതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ടോറി നേതൃസ്ഥാനത്ത് നിന്നും തെരേസയെ നീക്കം ചെയ്യുന്നതിനുള്ള ചുവട് വയ്പ് ശക്തമായി. 48 പേർ ഇത്തരത്തിൽ കത്തുകൾ നൽകിയാൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ യോഗം വിളിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് തെരേസ മേയുടെ പ്രധാനമന്ത്രിപദം അവസാനിക്കുമോ...? എന്ന ചോദ്യം ശക്തമായി ഉയരുന്നുമുണ്ട്.
തെരേസക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരുന്നതിനാണ് മുൻ ലണ്ടൻ മേയർ സ്ഥാനാർത്ഥി കൂടിയായ ഗോൾഡ് സ്മിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.48 പേരെ ഇത്തരത്തിലുള്ള കത്തുകൾ നൽകിപ്പിച്ച് തെരേസക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ തെരേസ വിരുദ്ധർ ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും നിലവിൽ 38 പേർ മാത്രമേ ഇത്തരം കത്തുകൾ നൽകിയിട്ടുള്ളൂ. ഇത്തരത്തിൽ ബ്രെക്സിറ്റ് ഡീലിന്റെ പേരിലുള്ള നീക്കം തനിക്കെതിരെ ശക്തിപ്പെട്ടിട്ടും രണ്ട് കാബിനറ്റ് മന്ത്രിമാർ രാജി വച്ചിട്ടും തെരേസ തന്റെ ബ്രെക്സിറ്റ് ഡീലുമായി മുന്നോട്ട് പോവുക തന്നെയാണ് ചെയ്യുന്നന്നത്.
തെരേസ ബ്രെക്സിറ്റ് ഡീലിൽ മാറ്റം വരുത്തണമെന്നാണ് അവിശ്വാസപ്രമേയത്തിനായി കത്ത് നൽകിക്കൊണ്ട് കഴിഞ്ഞ രാത്രി ഗോൾഡ് സ്മിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിരുദ്ധനായ എംപി ബിൽ കാഷും ഇത്തരത്തിലുള്ള കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇനി പത്ത് കത്തുകൾ കൂടി ഇത്തരത്തിൽ നൽകാൻ സാധിച്ചാൽ ടോറി വിമതർക്ക് തെരേസക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ സാധിക്കും. ഇത്തരത്തിൽ 48 കത്തുകൾ തെരേസക്കെതിരെ കൊടുപ്പിക്കാനും അവിശ്വാസപ്രമേയം കൊണ്ടു വരാനും ഈ ആഴ്ച അവസാനത്തോടെ തങ്ങൾക്ക് സാധിക്കുമെന്നാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ജേക്കബ് റീസ് മോഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.
ടോറി പാർട്ടിക്ക് ഒരു നല്ല തുടക്കം ഉണ്ടാകുന്നതിന് വേണ്ടിയാണ് താൻ കത്ത് നൽകിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇനി സമയം പോക്കാനില്ലെന്നും ഗോൾഡ് സ്മിത്ത് വെളിപ്പെടുത്തുന്നു. നല്ലൊരു ഡീൽ, നോ ഡീൽ, അല്ലെങ്കിൽ ബ്രെക്സിറ്റ് ഇല്ലാതിരിക്കൽ തുടങ്ങിയ തെരഞ്ഞെടുപ്പുകളല്ല നിലവിൽ മുന്നിലുള്ളതെന്നും മറിച്ച് യൂറോപ്യൻ യൂണിയന് യുകെയിൽ വിശ്വാസം ഉണ്ടാക്കിയെടുക്കലാണ് ആദ്യം ചെയ്യേണ്ടതെന്നും മോഗ് പറയുന്നു. ഇരു വിഭാഗത്തിനും യോജിക്കുന്ന ഒരു ഡീൽ ഉണ്ടാക്കിയെടുക്കേണ്ടുന്ന സമയമാണിതെന്നും നോ ഡീലിനേക്കാൾ എന്തുകൊണ്ടും നല്ലത് അതാണെന്നും അതിനുള്ള നീക്കം നടത്തേണ്ടുന്ന സമയമാണിതെന്നും ഗോൾഡ് സ്മിത്ത് തന്റെ നിലപാട് വിശദീകരിക്കുന്നു.
ഇത്തരത്തിലുള്ള ഒരു നീക്കമാണ് യുകെയുടെ ഭാഗത്ത് നിന്നും യൂറോപ്യൻ യൂണിയൻ ദീർഘകാലമായി പ്രതീക്ഷിക്കുന്നതെന്നും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടുന്ന സമയമാണിതെന്നും ഗോൾഡ് സ്മിത്ത് അഭിപ്രായപ്പെടുന്നു. എന്നാൽ നിലവിലെ ബ്രെക്സിറ്റ് ഡീലിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് തെരേസ വാശിപിടിക്കുന്നുവെന്നും അതിനാൽ കുറ്റബോധത്തോടെയാണ് താൻ അവർക്കെതിരെ കത്ത് നൽകാൻ നിർബന്ധിതനായിരിക്കുന്നുവെന്നും ഗോൾഡ് സ്മിത്ത് വിശദീകരിക്കുന്നു. 2016ലെ റഫറണ്ടത്തിൽ ലീവ് ക്യാമ്പിനെ പിന്തുണച്ച ആളായിരുന്നു ഇദ്ദേഹം. എന്നാൽ നിലവിൽ തെരേസ തയ്യാറാക്കിയിരിക്കുന്ന ഡീലിനെ പിന്തുണക്കുന്നതിനേക്കാൾ യൂണിയനിൽ തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്യാാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.