- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ജെറമി കോർബിൻ പ്രധാനമന്ത്രിയാകും; സൺഡേ മിറർ, സൺഡേ എക്സ്പ്രസ് പോളിൽ ലേബർ പാർട്ടിക്ക് നാല് പോയിന്റ് മുൻതൂക്കം
നിലവിൽ ഒരു തെരഞ്ഞെടുപ്പ് യുകെയിൽ നടത്തിയാൽ ലേബർ പാർട്ടിക്ക് ടോറികളേക്കാൾ നാല് പോയിന്റ് ലീഡുണ്ടാവുമെന്ന് ഏറ്റവും പുതിയ പോൾഫലങ്ങൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രിയാവുകയും ചെയ്യും. സൺഡേ മിററും സൺഡേ എക്സ്പ്രസും നടത്തിയ പോളുകളിൽ ലേബർ പാർട്ടിക്ക് ഇത്തരത്തിൽ മുൻതൂക്കമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റഫ് ഡീലിന്റെ പേരിൽ ടോറി പാളയത്തിൽ ചേരിതിരിവ് രൂക്ഷമാവുകയും നിരവധി ടോറി എംപിമാർ തെരേസയുടെ രാജി ആവശ്യപ്പെടുകയും രണ്ടിലധികം കാബിനറ്റ് മന്ത്രിമാർ രാജി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോൾ ഫലം പുറത്ത് വന്നിരിക്കുന്നതെന്നതും നിർണായകമാണ്. ഇതിൽ ഒരു പോളിൽ ടോറികൾക്ക് നാല് പോയിന്റ് ലീഡാണ് ലേബറിന് മുന്നിൽ നഷ്ടപ്പെട്ടിരിക്കുന്നതെങ്കിൽ മറ്റൊന്നിൽ മൂന്ന് പോയിന്റ് ലീഡാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു പോളിൽ ലീവ് വോട്ടർമാർക്കിടയിൽ ടോറികൾക്ക് പ ത്ത് പോയിന്റാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തെരേസ തയ്യാറാക്കിയിരിക്കുന്ന വിത്ത് ഡ
നിലവിൽ ഒരു തെരഞ്ഞെടുപ്പ് യുകെയിൽ നടത്തിയാൽ ലേബർ പാർട്ടിക്ക് ടോറികളേക്കാൾ നാല് പോയിന്റ് ലീഡുണ്ടാവുമെന്ന് ഏറ്റവും പുതിയ പോൾഫലങ്ങൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രിയാവുകയും ചെയ്യും. സൺഡേ മിററും സൺഡേ എക്സ്പ്രസും നടത്തിയ പോളുകളിൽ ലേബർ പാർട്ടിക്ക് ഇത്തരത്തിൽ മുൻതൂക്കമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റഫ് ഡീലിന്റെ പേരിൽ ടോറി പാളയത്തിൽ ചേരിതിരിവ് രൂക്ഷമാവുകയും നിരവധി ടോറി എംപിമാർ തെരേസയുടെ രാജി ആവശ്യപ്പെടുകയും രണ്ടിലധികം കാബിനറ്റ് മന്ത്രിമാർ രാജി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോൾ ഫലം പുറത്ത് വന്നിരിക്കുന്നതെന്നതും നിർണായകമാണ്.
ഇതിൽ ഒരു പോളിൽ ടോറികൾക്ക് നാല് പോയിന്റ് ലീഡാണ് ലേബറിന് മുന്നിൽ നഷ്ടപ്പെട്ടിരിക്കുന്നതെങ്കിൽ മറ്റൊന്നിൽ മൂന്ന് പോയിന്റ് ലീഡാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു പോളിൽ ലീവ് വോട്ടർമാർക്കിടയിൽ ടോറികൾക്ക് പ ത്ത് പോയിന്റാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തെരേസ തയ്യാറാക്കിയിരിക്കുന്ന വിത്ത് ഡ്രാവൽ കരാറുമായി ബന്ധപ്പെട്ട് ബ്രെക്സിറ്റർമാർക്കിടയിലുള്ള കടുത്ത വിഭാഗീയതയാണ് ഇതിലൂടെ പ്രതിഫലിക്കപ്പെട്ടിരിക്കുന്നത്. തെരേസ തയ്യാറാക്കിയിരിക്കുന്ന ഡ്രാഫ്റ്റ് ഡീലിന് മേൽ കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം നീണ്ട മാരത്തോൺ ചർച്ചകളാണുണ്ടായിരുന്നത്.
ഇതിനെ തുടർന്ന് രാജികളുടെ പരമ്പരയും തെരേസയുടെ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള തുറന്ന നീക്കവും ടോറി പാർട്ടിയിൽ ശക്തമായ സാഹചര്യത്തിലാണ് ഈ നിർണായക പോൾഫലങ്ങൾ പുറത്ത് വന്നിരിക്കുന്നത്. സൺഡേ എക്സ്പ്രസിനും സൺഡേ മിററിനും വേണ്ടി നടത്തിയ കോംറെസ് പോൾ പ്രകാരം ടോറികൾക്ക് സെപ്റ്റംബറിലുണ്ടായിരുന്ന 39 ശതമാനം പിന്തുണ ഇപ്പോൾ 36 ശതമാനമായി ഇടിഞ്ഞ് താണിരിക്കുകയാണ്. എന്നാൽ ലേബറിന് 40 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇത് പ്രകാരം അവരുടെ ലീഡ് ഒരു ശതമാനം പോയിന്റിൽ നിന്നും നാലിലേക്ക് ഉയർന്നിട്ടുമുണ്ട്.
എന്നാൽ ഒപ്പീനിയൻ പോളിൽ തെരേസയുടെ ലീഡിൽ അഞ്ച് പോയിന്റ് ഇടിവുണ്ടായിരിക്കുന്നു. ഇത് പ്രകാരം ഒക്ടോബറിലെ ലീഡുമായി താരതമ്യപ്പെടുത്തുമ്പോൾ 41 ശതമാനത്തിൽ നിന്നും 36 ശതമാനമായിട്ടാണ് ലീഡിൽ ഇടിവുണ്ടായിരിക്കുന്നത്. എന്നാൽ അതേ സമയം ലേബറിന്റെ ലീഡ് ഇക്കാലത്ത് 37 ശതമാനത്തിൽ നിന്നും 39 ശതമാമായി ഉയർന്നിട്ടുമുണ്ട്.ബ്രസൽസുമായി ഒരു ഡീലിലെത്താമെന്ന് സമ്മതിച്ചതോടെ ടോറികൾക്ക് ലീവ് വോട്ടർമാർക്ക് പത്ത് പോയിന്റുകൾ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇതേ പോളിലൂടെ വ്യക്തമായിരിക്കുന്നു.