- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മേയെ പുറത്താക്കാനുള്ള നീക്കം പൊളിഞ്ഞതായി റിപ്പോർട്ട്; അവിശ്വാസ പ്രമേയം എടുക്കാൻ 48 എംപിമാരുടെ കത്തുകൾ ആവശ്യമായിരിക്കെ ഇതുവരെ ഒരുമിച്ചത് 26 പേർ മാത്രം; പതറാതെ പ്രധാനമന്ത്രി മുമ്പോട്ട്
പ്രധാനമന്ത്രി തെരേസ മേയെ അവിശ്വാസപ്രമേയത്തിലൂടെ അട്ടിമറിക്കാനുള്ള ടോറി വിമതരുടെ നീക്കം പൊളിഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അവിശ്വാസപ്രമേയം എടുക്കാൻ ചുരുങ്ങിയത് 48 എംപിമാരുടെ കത്തെങ്കിലും ആവശ്യമായിരിക്കെ ഇതുവരെ ഇതിനായി ഒരുമിച്ചിരിക്കുന്നത് വെറും 26 എംപിമാർ മാത്രമാണ്.ഇതിനെ തുടർന്ന് തന്റെ ബ്രെക്സിറ്റ് നയവുമായി പ്രധാനമന്ത്രി പതറാതെ മുന്നോട്ട് നീങ്ങുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തെരേസയെ വീഴ്‌ത്താൻ തങ്ങൾക്ക് വേണ്ടത്ര എംപിമാരുടെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് റിബലുകൾ സമ്മതിച്ചിരിക്കുന്നത്. തെരേസക്ക് മേൽ അവിശ്വാസപ്രമേയം പാസാക്കി അവരെ അട്ടിമറിക്കുന്നതിനുള്ള നീക്കം നടത്തുന്ന ബ്രെക്സിറ്റർ എംപിമാർക്ക് നേതൃത്വം നൽകുന്നത് മുൻ ടോറി നേതാവ് ഡൻകൻ സ്മിത്താണ്. ഈ അട്ടിമറി ശ്രമത്തെ പ പിന്തുണയ്ക്കുമെന്ന് നേരത്തെ ചില ടോറി എംപിമാർ കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നുവെന്നുമാണ് ടോറി വിമത എംപിയായ സ്റ്റീവ് ബ
പ്രധാനമന്ത്രി തെരേസ മേയെ അവിശ്വാസപ്രമേയത്തിലൂടെ അട്ടിമറിക്കാനുള്ള ടോറി വിമതരുടെ നീക്കം പൊളിഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അവിശ്വാസപ്രമേയം എടുക്കാൻ ചുരുങ്ങിയത് 48 എംപിമാരുടെ കത്തെങ്കിലും ആവശ്യമായിരിക്കെ ഇതുവരെ ഇതിനായി ഒരുമിച്ചിരിക്കുന്നത് വെറും 26 എംപിമാർ മാത്രമാണ്.ഇതിനെ തുടർന്ന് തന്റെ ബ്രെക്സിറ്റ് നയവുമായി പ്രധാനമന്ത്രി പതറാതെ മുന്നോട്ട് നീങ്ങുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തെരേസയെ വീഴ്‌ത്താൻ തങ്ങൾക്ക് വേണ്ടത്ര എംപിമാരുടെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് റിബലുകൾ സമ്മതിച്ചിരിക്കുന്നത്.
തെരേസക്ക് മേൽ അവിശ്വാസപ്രമേയം പാസാക്കി അവരെ അട്ടിമറിക്കുന്നതിനുള്ള നീക്കം നടത്തുന്ന ബ്രെക്സിറ്റർ എംപിമാർക്ക് നേതൃത്വം നൽകുന്നത് മുൻ ടോറി നേതാവ് ഡൻകൻ സ്മിത്താണ്. ഈ അട്ടിമറി ശ്രമത്തെ പ പിന്തുണയ്ക്കുമെന്ന് നേരത്തെ ചില ടോറി എംപിമാർ കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നുവെന്നുമാണ് ടോറി വിമത എംപിയായ സ്റ്റീവ് ബേക്കർ സമ്മതിച്ചിരിക്കുന്നത്. തെരേസയെ അട്ടിമറിച്ചാലുണ്ടാകുന്ന അപകടങ്ങൾ എടുത്ത് കാട്ടി മുൻ ചീഫ് വിപ്പ് ആൻഡ്രൂ മിറ്റ്ചെൽ രംഗത്തെത്തിയിരുന്നു.
അനവസരത്തിൽ നേതൃത്വ മത്സരമുണ്ടാക്കി റിബൽ എംപിമാർ പാർട്ടിക്ക് നാശമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനായി തെരേസ തയ്യാറാക്കിയിരിക്കുന്ന പദ്ധതി രാജ്യത്തിന് ദോഷമുണ്ടാക്കുന്നതിനാൽ അതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടോറി വിമതർ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ ശ്രമിച്ചിരുന്നത്. നോർത്തേൺ അയർലണ്ടിലെ മുൻ ഫസ്റ്റ് മിനിസ്റ്ററായ ലോർഡ് ട്രിംബിൾ, ടോറി പീർ ലോർഡ് ലില്ലി, കൺസർവേറ്റീവ് എംപി ഓവെൻ പാറ്റേർസൻ തുടങ്ങിയവരും വിമതപക്ഷത്തിന് നേതൃത്വം പകരാനെത്തിയെങ്കിലും അത് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്.
ബ്രെക്സിറ്റിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഐറിഷ് ബാക്ക്സ്റ്റോപ്പ് പ്ലാനിൽ നിന്നും പിന്മാറണമെന്നും വിമതർ ആവശ്യപ്പെട്ടിരുന്നു. ബ്രെക്സിറ്റിന് ശേഷവും യുകെയെ യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമായി നിലനിർത്താനുള്ള പദ്ധതിയാണിത്. യൂറോപ്യൻ വിരുദ്ധ എംപിമാർക്കിടയിൽ കടുത്ത അഭിപ്രായഭിന്നത രൂപപ്പെടുന്ന അവസരത്തിലാണ് തെരേസയെ താഴെയിറക്കാനുള്ള അവരുടെ നീക്കം പരാജയപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
തെരേസക്കെതിരെ അവിശ്വാസപ്രമേയം രേഖപ്പെടുത്തിക്കൊണ്ട് കത്തയക്കാമെന്ന് നേരത്തെ വാഗ്ദാനം ചെയ്യുകയും പിന്നീട് അതിൽ നിന്നും പിന്മാറുകയും ചെയ്തിരിക്കുന്ന എംപിമാർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ബ്രെക്സിറ്റർ ഓർഗനൈസർ -ഇൻ-ചീഫായ ബേക്കർ രംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ട സാഹചര്യത്തിൽ വർധിത വീര്യത്തോടെ തന്റെ ബ്രെക്സിറ്റ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് പ്രധാനമന്ത്രി തെരേസ മെയ് ചെയ്യുന്നത്.