- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിന് ജിബ്രാൾട്ടർ വേണം; ഫ്രാൻസിന് മീൻ പിടിക്കണം; ജർമനിക്ക് ആനുകൂല്യങ്ങൾ കുറയ്ക്കണം; സഹമന്ത്രിമാരെ സമാധാനിപ്പിച്ച് കഴിഞ്ഞപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ ഉടക്കിന്; ബ്രെക്സിറ്റ് തലവേദന ഒഴിയാതെ തെരേസ മെയ്
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് തന്റെ പാർട്ടിയിലെയും ഗവൺമെന്റിലെയും പടലപ്പിണക്കങ്ങളെയും തനിക്കെതിരെയുള്ള നീക്കങ്ങളെയും ഒരു വിധം ഒതുക്കുകയും പരിഹരിക്കുകയും ചെയ്ത് ബ്രെക്സിറ്റ് ചർച്ചകൾക്കായി ബ്രസൽസിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് മുമ്പിൽ കടുത്ത ഡിമാന്റുകളുമായി മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അണിനിരന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർ്ട്ട്. ബ്രെക്സിറ്റ് കരാറിനെ പിന്തുണയ്ക്കണമെങ്കിൽ തങ്ങളുടേതായ വിവിധ ആവശ്യങ്ങൾ തെരേസ അംഗീകരിച്ചേ മതിയാവൂ എന്ന് സമ്മർദം ചെലുത്തിയാണ് വ്യത്യസ്ത യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. ഇത് പ്രകാരം ജിബ്രാൾട്ടർ വിട്ട് കൊടുത്താൽ മാത്രമേ ബ്രെക്സിറ്റ് ഡീലിന് വഴങ്ങുകയുള്ളുവെന്നാണ് സ്പെയിനിന്റെ പിടിവാശി. ബ്രെക്സിറ്റിന് ശേഷവും ബ്രിട്ടീഷ് സമുദ്ര ഭാഗത്ത് മീൻ പിടിക്കുന്നതിനുള്ള അവകാശം തങ്ങൾക്കുണ്ടായിരിക്കണമെന്ന ആവശ്യമാണ് ഫ്രാൻസ് മുന്നോട്ട് വച്ചിരിക്കുന്നത്. യുകെയ്ക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന നിബന്ധനയാണ് ജർമനി മുന്നോട്ട് വച്ചിര
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് തന്റെ പാർട്ടിയിലെയും ഗവൺമെന്റിലെയും പടലപ്പിണക്കങ്ങളെയും തനിക്കെതിരെയുള്ള നീക്കങ്ങളെയും ഒരു വിധം ഒതുക്കുകയും പരിഹരിക്കുകയും ചെയ്ത് ബ്രെക്സിറ്റ് ചർച്ചകൾക്കായി ബ്രസൽസിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് മുമ്പിൽ കടുത്ത ഡിമാന്റുകളുമായി മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അണിനിരന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർ്ട്ട്. ബ്രെക്സിറ്റ് കരാറിനെ പിന്തുണയ്ക്കണമെങ്കിൽ തങ്ങളുടേതായ വിവിധ ആവശ്യങ്ങൾ തെരേസ അംഗീകരിച്ചേ മതിയാവൂ എന്ന് സമ്മർദം ചെലുത്തിയാണ് വ്യത്യസ്ത യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്.
ഇത് പ്രകാരം ജിബ്രാൾട്ടർ വിട്ട് കൊടുത്താൽ മാത്രമേ ബ്രെക്സിറ്റ് ഡീലിന് വഴങ്ങുകയുള്ളുവെന്നാണ് സ്പെയിനിന്റെ പിടിവാശി. ബ്രെക്സിറ്റിന് ശേഷവും ബ്രിട്ടീഷ് സമുദ്ര ഭാഗത്ത് മീൻ പിടിക്കുന്നതിനുള്ള അവകാശം തങ്ങൾക്കുണ്ടായിരിക്കണമെന്ന ആവശ്യമാണ് ഫ്രാൻസ് മുന്നോട്ട് വച്ചിരിക്കുന്നത്. യുകെയ്ക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന നിബന്ധനയാണ് ജർമനി മുന്നോട്ട് വച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് വിഷയത്തിൽ സഹമന്ത്രിമാരെ ഒരു വിധം സമാധാനിപ്പിച്ച് അടക്കി നിർത്തിയ തെരേസക്ക് യൂണിയൻ രാജ്യങ്ങൾ പുതിയ തലവേദന ഉണ്ടാക്കിയിരിക്കുകയാണ്.
താൻ തയ്യാറാക്കിയിരിക്കുന്ന വിവാദമായ ബ്രെക്സിറ്റ് ഡിവോഴ്സ് ഡീലിന് അംഗീകാരം നേടുന്നതിനായി തെരേസ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കറുമായി വിലപേശൽ നടത്തിയിരുന്നു. ഈ ഞായറാഴ്ച ബ്രസൽസിൽ വച്ച് നടക്കുന്ന നിർണാകമായ സമ്മിറ്റിൽ വച്ച് യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഈ ഡീലിൽ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ കരാർ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട അവസാന വട്ട ചർച്ചകളിൽ ബ്രിട്ടനിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനാണ് സ്പെയിനും ഫ്രാൻസും ജർമനിയും കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെ കടുത്ത എൻവയോൺമെന്റൽ സ്റ്റാർഡേർഡുകൾ യുകെ അംഗീകരിക്കണമെന്നും ഫ്രാൻസ് വിലപേശുന്നുണ്ട്. കാലങ്ങളായി ബ്രിട്ടൻ കൈവശം വച്ച് വരുന്ന ഓവർസീസ് ടെറിട്ടെറി ജിംബ്രാൾട്ടർ തങ്ങളുടേതാണെന്നും ബ്രെക്സിറ്റിന്റെ ഭാഗമായി അത് വിട്ട് കൊടുക്കണമെന്നുമാണ് സ്പെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിലുള്ള ഡീൽ യുകെയെ കൂടുതൽ മത്സരാത്മകമാക്കുമെന്നും അതിനാൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കണമെന്നാണ് ജർമനി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡീൽ നേടിയെടുക്കുന്നതിനോ അല്ലെങ്കിൽ ഡീലൊന്നുമില്ലാതെ വിട്ട് പോകുന്നതിനോ യുകെ നടത്തുന്ന ഏറ്റവും പുതിയ തയ്യാറെടുപ്പുകളെ കുറിച്ച് പുതിയ ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.