സൗത്ത് വെയിൽസിലെ അപൂർവ ദമ്പതികളാണ് 28കാരിയായ സാറയും 69കാരനായ ഡേവിഡും. തന്റെ അമ്മയെ ഡേവിഡ് വിവാഹം കഴിക്കാനെത്തിയപ്പോഴായിരുന്നു സാറ തന്റെ 14ാം വയസിൽ ഡേവിഡിനെ ആദ്യമായി കാണുന്നത്. തുടർന്ന് തനിക്ക് 18 വയസ് തികഞ്ഞപ്പോൾ അമ്മയെ നൈസായി ഒഴിവാക്കി സാറ ഡേവിഡിനെ വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ ഇവർ തങ്ങളുടെ അപൂർ ദാമ്പത്യജീവിതത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. സ്ഥാനം കൊണ്ട് രണ്ടാനച്ഛനും മകളുമായ ഇവർക്ക് വിവാഹ ആശംസകൾ അർപ്പിച്ച് കൊണ്ട് സുഹൃത്തുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ അമ്മയെ ഡേവിഡ് വിവാഹം കഴിക്കുന്ന വേളയിൽ അമ്മയ്ക്കൊപ്പമായിരുന്നില്ല സാറ താമസിച്ചിരുന്നതെങ്കിലും ഡേവിഡുമായി അധികം വൈകാതെ അടുക്കുകയായിരുന്നു. ഇടയ്ക്ക് അമ്മയെ സന്ദർശിക്കാനെത്തുമ്പോഴായിരുന്നു സാറയും ഡേവിഡു തമ്മിലുള്ള ബന്ധം വളർന്നിരുന്നത്. തുടർന്ന് പരസ്പരമുള്ള അടുപ്പം ഇരുവരും നന്നായി ആസ്വദിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത്. സാറയുടെ അമ്മയുമായുള്ള ബന്ധം പരാജയപ്പെട്ടതിന് ശേഷം തനിക്ക് സാറയുമായുള്ള പ്രണയം പരസ്യമായി വെളിപ്പെടുത്തി ഡേവിഡ് മുന്നോട്ട് വരുകയും അവർ അധികം വൈകാതെ വിവാഹിതരാവുകയുമായിരുന്നു.

സാറയ്ക്കും ഡേവിഡിനും ഇരട്ടക്കുട്ടികളാണ് പിറന്നിരിക്കുന്നത്. ഡേവിഡിനെ ഭർത്താവായി തെരഞ്ഞെടുത്തതിൽ താനേറെ സന്തോഷവതിയാണെന്നും സാറ വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി ചാനൽ 5 സീരിസിൽ പ്രക്ഷേപണം ചെയ്ത ഏയ്ജ് ഗ്യാപ് ലൗ എന്ന പരിപാടിയിൽ സാറയുടെയും ഡേവിഡിന്റെയും പ്രണയവും ജീവിതവും ചിത്രീകരിച്ചിട്ടുണ്ട്. തന്റെ ആദ്യ ഭാര്യ മരിച്ചതിന് ശേഷമായിരുന്നു താൻ സാറയുടെ അമ്മയെ വിവാഹം കഴിച്ചതെന്നും ഡേവിഡ് പറയുന്നു. 30 വർഷത്തെ ദാമ്പത്ത്യ ജീവിതത്തിന് ശേഷം ആദ്യ ഭാര്യ മരിച്ചപ്പോൾ താൻ ജീവിത്തതിൽ വളരെയേറെ ഒറ്റപ്പെട്ടതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചിരുന്നതെന്നും ഡേവിഡ് വെളിപ്പെടുത്തുന്നു.

ഡേവിഡ് തന്റെ അമമയെ വിവാഹം കഴിക്കുമ്പോൾ തനിക്ക് 14 വയസായിരുന്നുവെന്നും അന്ന് പോർട്സ്മൗത്തിൽ തന്റെ അച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്നും പിന്നീട് ഫോസ്റ്റർ കെയറിലേക്ക് മാറുകയായിരുന്നുവെന്നും സാറ വെളിപ്പെടുത്തുന്നു. അമ്മയെ ഡേവിഡ് വിവാഹം കഴിക്കുന്ന വേളയിലാണ് ആദ്യമായി കണ്ടിരുന്നതെന്നും പിന്നീട് ഒരു വർഷക്കാലം തീരെ കണ്ടിരുന്നില്ലെന്നും സാറ പറയുന്നു. തുടർന്ന് അമ്മയെ കാണാൻ വേണ്ടി താൻ വീട്ടിലെത്തുമ്പോൾ ഡേവിഡും താനുമായുള്ള അടുപ്പം വർധിച്ചുവെന്നും സാറ വെളിപ്പെടുത്തുന്നു.

രണ്ടാനച്ഛനെ വിവാഹം കഴിക്കാനുള്ള തന്റെ ശ്രമത്തെ കുടുംബക്കാർ ഒന്നടങ്കം എതിർത്തിരുന്നു. എന്നാൽ ഇന്ന് വളരെ സന്തോഷകരമായ ഒരു ജീവിതമാണ് ഈ അപൂർവ ദമ്പതികൾ നയിക്കുന്നത്.