- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവ പ്രതിഭയും സുന്ദരിയും സമ്പന്ന കുടുംബാംഗവുമായ ഈ 18കാരിക്ക് ജീവൻ നഷ്ടമായതയെങ്ങനെ...?സോഷ്യൽ മീഡിയയുടെ സ്വാധീനം കൗമാരക്കാരെ പോലും വേശ്യാവൃത്തിയിലേക്കും മരണത്തിലേക്കും നയിക്കുമ്പോൾ
ബ്രിട്ടനിലെ പ്രൗഢമായ മാർക്യൂസ് കുടുംബത്തിലെ 18കാരി ലേഡി ബെത്ത് ഡൗഗ്ലാസിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. അപൂർവ പ്രതിഭയും സുന്ദരിയും സമ്പന്ന കുടുംബാംഗവുമായ ഈ 18കാരിക്ക് ജീവൻ നഷ്ടമായത് വഴിവിട്ട ജീവിതത്തിലൂടെയാണെന്ന് ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയക്കും മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ട് തീർത്തും കുത്തഴിഞ്ഞ ഒരു ജീവിതമായിരുന്നു ഈ അരിസ്റ്റോക്രാറ്റ് കുടുംബാംഗം നയിച്ചിരുന്നത്. ഇതിലൂടെ ബെത്ത് വേശ്യാവൃത്തിയിലേക്കും തുടർന്ന് മരണത്തിലേക്കും എടുത്തെറിയപ്പെടുകയുമായിരുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം ടീനേജർമാരെ വേശ്യാവൃത്തിയിലേക്കും മരണത്തിലേക്കും നയിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബെത്തിന്റെ അകാലമരണം. അമിതമായി മയക്കുമരുന്നുപയോഗിച്ചത് കാരണമുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു ഇക്കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ ലേഡി ബെത്ത് മരിച്ചത്. ഇവരുടെ ശരീരത്തിൽ നിന്നും കൊക്കയിൻ, ഹെറോയിൻ എന്നിവ അമിതമായ അളവിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ലണ
ബ്രിട്ടനിലെ പ്രൗഢമായ മാർക്യൂസ് കുടുംബത്തിലെ 18കാരി ലേഡി ബെത്ത് ഡൗഗ്ലാസിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. അപൂർവ പ്രതിഭയും സുന്ദരിയും സമ്പന്ന കുടുംബാംഗവുമായ ഈ 18കാരിക്ക് ജീവൻ നഷ്ടമായത് വഴിവിട്ട ജീവിതത്തിലൂടെയാണെന്ന് ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയക്കും മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ട് തീർത്തും കുത്തഴിഞ്ഞ ഒരു ജീവിതമായിരുന്നു ഈ അരിസ്റ്റോക്രാറ്റ് കുടുംബാംഗം നയിച്ചിരുന്നത്. ഇതിലൂടെ ബെത്ത് വേശ്യാവൃത്തിയിലേക്കും തുടർന്ന് മരണത്തിലേക്കും എടുത്തെറിയപ്പെടുകയുമായിരുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം ടീനേജർമാരെ വേശ്യാവൃത്തിയിലേക്കും മരണത്തിലേക്കും നയിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബെത്തിന്റെ അകാലമരണം.
അമിതമായി മയക്കുമരുന്നുപയോഗിച്ചത് കാരണമുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു ഇക്കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ ലേഡി ബെത്ത് മരിച്ചത്. ഇവരുടെ ശരീരത്തിൽ നിന്നും കൊക്കയിൻ, ഹെറോയിൻ എന്നിവ അമിതമായ അളവിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ലണ്ടനിലെ ഏറ്റവും ആഭിജാതമായ നോട്ടിങ്ഹില്ലിലെ ഒരു ഭാഗത്തുള്ള തന്റെ ഫ്ലാറ്റിലായിരുന്നു മാർക്യൂസ് ഓഫ് ക്യൂൻസ്ബെറിയുടെ മകളായ ലേഡി ബെത്ത് മരിച്ചത്. ലാറ്റിൻകാരെന്ന് കരുതുന്ന മയക്കുമരുന്ന് വ്യാപാരികളായ ഒരു സ്ത്രീയെയും പുരുഷനെയും തലേദിവസം രാത്രി എട്ട് മണിക്ക് ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഇവർ കൊണ്ട് വന്ന മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചാണ് ലേഡി ബെത്ത് മരണപ്പെട്ടതെന്നും സൂചനയുണ്ട്.
ഇവർ കൊണ്ട് വന്ന ഹെറോയിനും കൊക്കയിനും ഉപയോഗിക്കാൻ ആരോ ലേഡി ബെത്തിനെ സഹായിച്ചുവെന്നും സൂചനയുണ്ട്. തുടർന്ന് അധികം വൈകുന്നതിന് മുമ്പ് ബെത്ത് സോഫയിൽ ബോധം കെട്ട് വീഴുന്നതും കണ്ടവരുണ്ട്. തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത നിരവധി പേർ പുലർച്ചെ 1.30 വരെ അവിടെ നിലകൊണ്ടിരുന്നു. പുറത്തേക്ക് വൈൻ വാങ്ങാൻ പോയിരുന്ന ലേഡി ബെത്തിന്റെ ബോയ്ഫ്രണ്ട് ജെനാൻ ഹെർസോഗ് കരഗോളി അവിടേക്കെത്തിയത് അപ്പോഴാണ്. അതായത് ലേഡി ബെത്ത് അമിതമായി മയക്കുമരുന്ന് കുത്തി വയ്ക്കുമ്പോൾ ഹെർസോഗ് അവിടെയില്ലായിരുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു മയക്കുമരുന്ന് വിതരണക്കാരെ ലേഡി ബെത്ത് കണ്ടെത്തിയിരുന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. അവർ കുറച്ച് കാലത്തിനിടെ നിരവധി മയക്കുമരുന്ന് കച്ചവടക്കാരെ ബന്ധപ്പെട്ടിരുന്നുവെന്ന് ഫോണിലെ തെളിവുകളിലൂടെ വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിനുള്ള പണം കണ്ടെത്തുന്നതിനായി ലേഡി ബെത്ത് വേശ്യാവൃത്തിക്കിറങ്ങാൻ പോലും തയ്യാറായിരുന്നു. വയലിനിലെ അപൂർവ പ്രതിഭയായിരുന്നു ലേഡി ബെത്ത് ബ്രിട്ടനിലെ മുൻനിര മ്യൂസിക്ക് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.
രാജാധികാരം പകർന്ന് കിട്ടിയ മാർക്യൂസ് ഓഫ് ക്യൂൻസ്ബറി കുടുംബത്തിലെ പിന്തുടർച്ചാവകാശിയും ഇട്ടു മൂടാനുള്ളത്രയും സ്വത്തുക്കളുണ്ടായിട്ടും ഈ പെൺകുട്ടിക്കുണ്ടായ ദുരന്തം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് രാജകുടുംബം ഭരണാധികാരം പകർന്ന് നൽകിയിരുന്ന കുടുംബമായിട്ട് കൂടി മാർക്യൂസ് കുടുംബത്തെ ഇത്തരത്തിൽ തുടർച്ചയായി ദുരന്തങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
തലമുറകളായി അരിസ്റ്റോക്രാറ്റിക് പാരമ്പര്യം പേറുന്ന പ്രൗഢമായ കുടുംബമായ മാർക്യൂസ് കുടുംബത്തെ തേടിയെത്തിയ ഏറ്റവും പുതിയ ദുരന്തമാണ് ബെത്തിന്റെ മരണം. ഇതിന് മുമ്പ് കുടുംബത്തിലെ നിരവധി പേരാണ് ആത്മഹത്യയിലും അപകടരമരണങ്ങളിലും പെട്ട് അകാലത്തിൽ പൊലിഞ്ഞിരുന്നു.