- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരവൃത്തിയാരോപിച്ച് അറസ്റ്റിലായ അബുദാബിയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരനായ പിഎച്ച്ഡി വിദ്യാർത്ഥിക്ക് ജീവപര്യന്തം വിധിച്ച് യുഎഇ കോടതി; ഉടൻ വിട്ടയച്ചില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന് ബ്രിട്ടൻ; ബ്രിട്ടനും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു
ലണ്ടൻ: ബ്രിട്ടീഷുകാരനായ പിഎച്ച്ഡി വിദ്യാർത്ഥി മാത്യു ഹെഡ്ജിനെ (31) ജീവപര്യന്തം തടവിലാക്കിയ യുഎഇയുടെ നീക്കത്തിന്റെ പേരിൽ യുഎഇയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുന്നുവെന്ന് റിപ്പോർട്ട്. ചാരവൃത്തിയാരോപിച്ചാണ് മാത്യുവിനെ യുഎഇയിലെ കംഗാരു കോടതി ജയിലിലിട്ടിരിക്കുന്നത്. മിടുമിടുക്കനായ ഈ യുവാവിനെ ഉടൻ വിട്ടയിച്ചില്ലെങ്കിൽ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ബ്രിട്ടൻ യുഎഇക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. തന്റെ ഭർത്താവിന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മാത്യുവിന്റെ ഭാര്യ ഡാനിയേല തെജാഡ രംഗത്തെത്തിയിരുന്നു. തന്റെ ഭർത്താവ് നിരപരാധിയാണെന്നും ഡാനിയേല പറയുന്നു. യുഎഇയുടെ ഈ നടപടിക്കെതിരെ കടുത്ത തിരിച്ചടിയേകുമെന്നാണ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഡാനിയേല്ക്ക് ഉറപ്പേകിയിരിക്കുന്നത്. രഹസ്യമായ കംഗാരു കോടതിയിൽ വച്ചാണ് മാത്യുവിനെ കുറ്റം ചുമത്തി തടവിലിട്ടിരിക്കുന്നതെന്നും വിചാരണ നടപടികൾ അറബിയിലാണ് നടത്തിയതെന്നും ആരോപണമുണ്ട്. ഭർത്താവിനെ തടവിലിട്ടതിനെ തുടർന്ന് താൻ ഞെട്ടലിലായിരിക്കുന്നുവെന്
ലണ്ടൻ: ബ്രിട്ടീഷുകാരനായ പിഎച്ച്ഡി വിദ്യാർത്ഥി മാത്യു ഹെഡ്ജിനെ (31) ജീവപര്യന്തം തടവിലാക്കിയ യുഎഇയുടെ നീക്കത്തിന്റെ പേരിൽ യുഎഇയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുന്നുവെന്ന് റിപ്പോർട്ട്. ചാരവൃത്തിയാരോപിച്ചാണ് മാത്യുവിനെ യുഎഇയിലെ കംഗാരു കോടതി ജയിലിലിട്ടിരിക്കുന്നത്. മിടുമിടുക്കനായ ഈ യുവാവിനെ ഉടൻ വിട്ടയിച്ചില്ലെങ്കിൽ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ബ്രിട്ടൻ യുഎഇക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. തന്റെ ഭർത്താവിന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മാത്യുവിന്റെ ഭാര്യ ഡാനിയേല തെജാഡ രംഗത്തെത്തിയിരുന്നു.
തന്റെ ഭർത്താവ് നിരപരാധിയാണെന്നും ഡാനിയേല പറയുന്നു. യുഎഇയുടെ ഈ നടപടിക്കെതിരെ കടുത്ത തിരിച്ചടിയേകുമെന്നാണ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഡാനിയേല്ക്ക് ഉറപ്പേകിയിരിക്കുന്നത്. രഹസ്യമായ കംഗാരു കോടതിയിൽ വച്ചാണ് മാത്യുവിനെ കുറ്റം ചുമത്തി തടവിലിട്ടിരിക്കുന്നതെന്നും വിചാരണ നടപടികൾ അറബിയിലാണ് നടത്തിയതെന്നും ആരോപണമുണ്ട്. ഭർത്താവിനെ തടവിലിട്ടതിനെ തുടർന്ന് താൻ ഞെട്ടലിലായിരിക്കുന്നുവെന്നും എന്താണ് ഇനി ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും 27കാരിയായ ഡാനിയേല പറയുന്നു. തടവിലിട്ടിരിക്കുന്ന മാത്യുവിന് അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്നോർത്ത് തനിക്കേറെ ആശങ്കയുണ്ടെന്നും അവർ പറയുന്നു.
ഇത്തരത്തിൽ ബ്രിട്ടീഷ് പിഎച്ച്എഡി വിദ്യാർത്ഥിയെ നീതിരഹിതമായി തടവിട്ടതിനെ തുടർന്ന് യുഎഇ കടുത്ത നയതന്ത്ര തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഹണ്ട് മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ പ്രശ്നം ഇരു പക്ഷത്തിനും ചർച്ചകളിലൂടെ പരിഹരിക്കാമായിരുന്നുവെന്നും ദൗർഭാഗ്യവശാൽ അത് സംഭവിച്ചില്ലെന്നും ഹണ്ട് ആരോപിക്കുന്നു. തിരിച്ചടിയുടെ ഭാഗമായി യുഎഇയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കാനാണ് ബ്രിട്ടൻ ആലോചിക്കുന്നതെന്ന് സൂചനയുണ്ട്. യുഎഇയിൽ തങ്ങൾക്കുള്ള ക്യാമ്പസുകൾ ബഹിഷ്‌കരിക്കാൻ ചില ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ തയ്യാറെടുക്കുന്നുമുണ്ട്.
കഴിഞ്ഞ ആഴ്ച എമിറേറ്റി ക്രൗൺ പ്രിൻസായ മുഹമ്മദ് ബിൻ സയെദുമായി ഹണ്ട് കൂടിക്കാഴ്ച നടത്തുകയും മാത്യു ചാരനല്ലെന്ന് ഉറപ്പേകുകയും ചെയ്തിരുന്നു. ദർഹാം യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ മാത്യുവിനെ മെയ് അഞ്ചിനായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. അറബ് സ്പ്രിംഗിന് ശേഷം ഗൾഫ് സ്റ്റേറ്റുകൾ കൈക്കൊണ്ട സുരക്ഷാ നയങ്ങളെ പറ്റിയുള്ള തന്റെ പിഎച്ച്ഡി തീസിസിനെക്കുറിച്ച് ഗവേഷണം നടത്താനായിരുന്നു മാത്യു രണ്ടാഴ്ചത്തെ ട്രിപ്പിനായി ദുബായിലെത്തിയിരുന്നത്. താൻ ബ്രിട്ടീഷ് ചാരനാണെന്ന് മാത്യുവിനെ കൊണ്ട് വിചാരണക്കിടെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
ചൊവ്വാഴ്ച നടന്ന വിചാരണക്കിടെ മാത്യുവിനെ ജീവപര്യന്തം ശിക്ഷിക്കുന്നതിന് പിൻബലമേകുന്ന വ്യക്തമായ തെളിവുകളൊന്നും പുറത്ത് വിടാൻ യുഎഇക്ക് സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ആഴ്ചകളിൽ ഡാനിയേല തന്റെ ഭർത്താവിനെ രക്ഷിക്കാനായി അദ്ദേഹത്തിന്റെ പിആർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, തുടങ്ങിയവ റോളുകളേറ്റെടുത്തിരുന്നു. തന്റെ ഭർത്താവ് നിരപരാധിയാണെന്നും അതിനാൽ അദ്ദേഹത്തെ രക്ഷിക്കണമെന്നുമുള്ള ശക്തമായ പ്രചാരണത്തിനും അവർ മുന്നിട്ടിറങ്ങിയിരുന്നു.