യർലണ്ടിലെ കോടതികൾ ബലാത്സംഗക്കുറ്റങ്ങളുടെ വിചാരണകളിൽ പിന്തുടരുന്ന കടുത്ത അനീതിയിൽ എതിർപ്പ് പ്രകടിപ്പിച്ച് പുതുമയേറിയ പ്രതിഷേധവുമായി നിരവധി സ്ത്രീകൾ ഐറിഷ് തെരുവിൽ ഇറങ്ങിയെന്ന് റിപ്പോർട്ട്. അടിവസ്ത്രം അണിഞ്ഞ് അടിവസ്ത്രം കൈയിൽ പിടിച്ചായിരുന്നു അനേകം സുന്ദരികൾ റോഡിലിറങ്ങി മാർച്ച് നടത്തിയത്. ബലാത്സംഗത്തിന്റെ സമ്മതമായി അടിവസ്ത്രത്തെ വിശേഷിപ്പിച്ച കോടതി നടപടിക്കെതിരെ ഇത്തരത്തിൽ ഇവിടെ സ്ത്രീകളുടെ പ്രതിഷേധം എങ്ങും കനത്തിരിക്കുകയാണ്. അയർലണ്ടിലെ തെരുവുകളിലേക്ക് പടർന്ന പുതിയ വനിതാ മുന്നേറ്റത്തിന്റെ കഥ കൂടിയാണിത്.

കോ കോർക്കിൽ അടുത്തിടെ നടന്ന ബലാത്സംഗ കേസ് വിചാരണക്കിടെ പരാതിക്കാരിയായ 17 കാരിക്ക് വിചാരണ വേളയിൽ നേരിടേണ്ടി വന്ന അപമാനകരമായ അവസ്ഥ തെരുവിൽ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ എടുത്ത് കാട്ടിയിരുന്നു. 17കാരി ധരിച്ച അണ്ടർവെയർ ബലാത്സംഗത്തിന് സമ്മതമേകുന്ന സൂചനയോട് കൂടിയുള്ളതാണെന്നായിരുന്നു ഈ കേസിന്റെ വിചാരണ വേളയിൽ 27കാരനായ പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നത്. തന്റെ വാദം സമർത്ഥിക്കാനായി അയാൾ അണ്ടർവവെയർ കോടതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയുള്ള പ്രതിഷേധമായി അധികം വൈകാതെ നിരവധി സ്ത്രീകൾ തങ്ങളുടെ അടിവസ്ത്രം ഓൺലൈനിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ തെരുവുകളിൽ അടിവസ്ത്രങ്ങൾ പ്രദർശിപ്പിച്ച് നിരവധി സ്ത്രീകൾ രംഗത്തിറങ്ങിയത്. ' ദിസ് ഈസ് നോട്ട് കൺസന്റ്' എന്ന് തങ്ങളുടെ അടിവസ്ത്രങ്ങൾക്ക് മേൽ എഴുതി വച്ചായിരുന്നു നിരവധി സ്ത്രീകൾ തെരുവിലിറങ്ങിയത്. ബലാത്സംഗം ചെയ്യുന്നതിനുള്ള സമ്മതമൊന്നും ശരീരത്തിൽ എഴുതി വച്ചിട്ടില്ലെന്നും ചില സ്ത്രീകൾ പ്രതിഷേധത്തിന്റെ ഭാഗമായി വെളിപ്പെടുത്തിയിരുന്നു.

കോ കോർക്കിൽ ബലാത്സംഗത്തിന് ഇരയായ 17കാരിയുടെ വസ്ത്രങ്ങൾ താൻ അയവുള്ള ബന്ധങ്ങൾക്ക് തയ്യാറാണെന്ന സൂചനയേകിയിരുന്നുവെന്നും അതിൽ പ്രലോഭിപ്പിക്കപ്പെട്ടാണ് പ്രതി ആ കുട്ടിയെ ബലാത്സംഗം ചെയ്തെന്നുമായിരുന്നു പ്രതിയുടെ അഭിഭാഷകൻ വാദിച്ചിരുന്നത്. 17കാരിയുടെ അടിവസ്ത്രത്തിന്റെ ഭാഗങ്ങൾ തുടർന്ന് കോടതിമുറിയിലുടനീളം കൈമാറുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അയർലണ്ടിലെ പ്രമുഖ വനിതാ എംപി അടിവസ്ത്രത്തിന്റെ ഒരു ലേയ്സ് പാർലിമെന്റിലേക്ക് കൊണ്ടു വരുകയും ചെയ്തിരുന്നു.

കോടതി നടപടിക്കെതിരെ കഴിഞ്ഞ ആഴ്ച അയർലണ്ടിലെ നിരവധി വനിതാ സംഘടനകൾ കടുത്ത പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇവയിൽ പങ്കെടുത്തവരും അടിവസ്ത്രങ്ങൾ മാത്രം ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഇരകളെ കോടതിയിൽ അപമാനിക്കുന്നത് അവസാനിപ്പിക്കുക എന്നെഴുതിയ പ്ലേക്കാർഡുകളും ഇവർ ഉയർത്തിപ്പിടിച്ചിരുന്നു. തുടർന്ന് #ThisIsNotConsent എന്ന ഹാഷ് ടാഗിൽ നിരവധി സ്ത്രീകൾ തങ്ങളുടെ അടിവസ്ത്രങ്ങളുടെ ഫോട്ടോകൾ ഓൺലൈനിലൂടെ ഷെയർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മന്ത്രി റുത്ത് കോപ്പിൻഗർ പാർലിമെന്റിൽ ഒരു ജോഡി അണ്ടർവെയർ കൊണ്ടു വരുകയും ചെയ്തിരുന്നു.