രിങ്കടലിലെ തന്ത്രപ്രധാനമായ കടൽപ്പാതയിൽ റഷ്യയും ഉക്രയിനും തമ്മിൽ പുതിയ സംഘർഷത്തിന് തുടക്കമിട്ടുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. തങ്ങളുടെ സമുദ്ര ഭാഗത്തേക്ക് ഉക്രയിന്റെ കപ്പലുകൾ കടന്ന് കയറിയെന്ന് ആരോപിച്ച് റഷ്യ ഉക്രയിൻ നേവിയുടെ മൂന്ന് കപ്പലുകൾ പിടിച്ചെടുത്തതോടെയാണ് ആശങ്ക വർധിച്ചിരിക്കുന്നത്.ഈ നീക്കത്തിൽ മൂന്ന് കപ്പൽ ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. റഷ്യയുടെ പുതിയ നീക്കത്തെ ലോകം കടുത്ത ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കടലിൽ വീണ്ടും അനൈക്യത്തിന്റെ നാളുകളാണ് സംജാതമായിരിക്കുന്നത്. കെർച്ച് സ്ട്രെയിറ്റിൽ വച്ച് റഷ്യ തങ്ങളുടെ കപ്പലുകൾക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ വെടിവയ്ക്കുകയും കപ്പലുകൾ പിടിച്ചെടുക്കുകയുമായിരുന്നുവെന്നാണ് ഉക്രയിൻ നേവി ആരോപിക്കുന്നത്.

കരിങ്കടലിലെ ഒഡേസയിൽ നിന്നും അസോവ് കടലിലെ മരിയുപോളിലേക്ക് പോവുകയായിരുന്നു ഉക്രയിൻ കപ്പലുകളെയാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്.അസോവ് കടലിൽ റഷ്യയ്ക്കും ഉക്രയിനും പൊതുവായി അവകാശമുള്ള കടൽഭാഗത്തേക്ക് ഉക്രയിൻ കപ്പലുകൾക്ക് കടന്ന് പോകാനുള്ള വഴിയാണ് വീതി കുറഞ്ഞ കെർച്ച് സ്ട്രെയിറ്റ്. എന്നാൽ അസോവ് കടൽ ഭാഗം തങ്ങളുടേത് മാത്രമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. തങ്ങളുടെ പ്രദേശത്ത് കൂടെ നിയമവിരുദ്ധമായി ഈ കപ്പലുകൾ മുറിച്ച് കടക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ഇവയെ തടഞ്ഞതെന്നാണ് റഷ്യ ഈനീക്കത്തെ ന്യായീകരിക്കുന്നത്.

റഷ്യ തങ്ങളുടെ നേർക്ക് നടത്തുന്ന കടന്ന്കയറ്റത്തിന് ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് ഇത് സംബന്ധിച്ച വീഡിയോ പങ്ക് വച്ച് കൊണ്ട് ഉക്രയിൻ അഭ്യന്തര മന്ത്രി പ്രതികരിച്ചിരിക്കുന്നത്.മെയിൻലാൻഡ് റഷ്യയെ ക്രിമിയയിൽ നിന്നും വേർതിരിച്ച് നിർത്തുന്ന തന്ത്രപ്രധാനമായ ചാനലായ കെർച്ച് സ്ട്രെയിറ്റിൽ നടന്ന ഈ സംഘർഷവുമായി ബന്ധപ്പെട്ട ആശങ്ക ശക്തമാകുന്നുണ്ട്. മില്യൺ കണക്കിന് പൗണ്ടുകൾ മുടക്കി തങ്ങൾ ഇവിടെ കെർച്ച് ബ്രിഡ്ജ് നിർമ്മിച്ചതിന് ശേഷം ഈ വിവാദ പ്രദേശത്ത് റഷ്യ തങ്ങളുടെ നാവിക സാന്നിധ്യം വർധിപ്പിച്ച അവസ്ഥയാണുള്ളത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് റഷ്യയും ഉക്രയിനും തമ്മിൽ ഇവിടെ ഉരസലുണ്ടായിരിക്കുന്നത്.റഷ്യൻ കോസ്റ്റ് ഗാർഡ് വെസൽ ഉക്രയിന്റെ ടഗ്ബോട്ടിലേക്ക് ഇടിച്ച് കയറ്റിയതിനെ തുടർന്നാണിത്. തുടർന്ന് റഷ്യ സ്ട്രെയിറ്റിലെ ഗതാഗതത്തിന് തടസമിടുകയും ചെയ്തിരന്നു. ഉക്രയിൻ നേവിയുടെ കപ്പലുൾ നിയമവിരുദ്ധമായി തങ്ങളുടെ പ്രദേശത്തേക്ക് കടന്ന് കയറാൻ തുടങ്ങിയതാണ് സ്ട്രെയിറ്റ് അടക്കാൻ തങ്ങൾ നിർബന്ധിതരായതെന്നാണ് റഷ്യ നൽകുന്ന വിശദീകരണം.

2003ൽ ഉണ്ടാക്കിയ കരാർ അനുസരിച്ച് കെർച്ച് സ്ട്രേയിറ്റിലും അസോവ് കടലിലും റഷ്യക്കും ഉക്രയിനും പങ്ക് വയ്ക്കുന്ന പ്രദേശങ്ങളുണ്ട്. എന്നാൽ 2015 മുതൽ റഷ്യ ഈ പാസേജിന്റെ നിയന്ത്രണത്തന്റെ ഭൂരിഭാഗവും കൈയടക്കുകയും ചെയ്തിരുന്നു.