- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലച്ചിത്രം ഡൗൺലോഡ് ചെയ്ത് കാണാൻ കൊടുക്കണം; സ്വയംഭോഗം ചെയ്യാൻ സഹായം നൽകണം; സെക്സ് ടോയ്കൾ വാങ്ങി നൽകണം; ആവശ്യമെങ്കിൽ വേശ്യകളെ വരെ ഏർപ്പാടാക്കി നൽകണം...കെയർഹോമുകളിലെ വൃദ്ധ താമസക്കാരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ നഴ്സുമാർ ശ്രദ്ധിക്കേണ്ട ഗൈഡ് പ്രസിദ്ധീകരിച്ച് റോയൽ കോളജ് ഓഫ് നഴ്സിങ്
ലണ്ടൻ: കെയർ ഹോമുകളിൽ കഴിയുന്ന വൃദ്ധ അന്തേവാസികളുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ അവിടങ്ങളിലെ നഴ്സുമാർ ശ്രദ്ധിക്കേണ്ട ഗൈഡ് റോയൽ കോളജ് ഓഫ് നഴ്സിങ് പുറത്തിറക്കി. ഇത് പ്രകാരം വൃദ്ധ അന്തേവാസികളെ മനം മടുപ്പിൽ നിന്നും മോചിപ്പിക്കുന്നതിനായി അവർക്ക് നീലച്ചിത്രം ഡൗൺലോഡ് ചെയ്ത് കാണാൻ കൊടുക്കണമെന്നുസ്വയംഭോഗം ചെയ്യാൻ സഹായം നൽകണമെന്നും സെക്സ് ടോയ്കൾ വാങ്ങി നൽകണമെന്നും ആവശ്യമെങ്കിൽ വേശ്യകളെ വരെ ഏർപ്പാടാക്കി നൽകണമെന്നും ആർസിഎൻ നഴ്സിമാരോട് ഈ ഗൈഡിലൂടെ നിർദ്ദേശിക്കുന്നു.വൃദ്ധ അന്തേവാസികളെ അവരുടെ റൂമുകളിൽ നഗ്നരായി കഴിയാൻ അനുവദിക്കണമെന്നും ഇത് പ്രകാരം ന്ഴ്സുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം കെയർ ഹോമുകളിലെ അന്തേവാസികൾക്ക് അവരുടെ റൂമുകളിൽ പോൺ മൂവികൾ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവർ കാണുന്ന പോൺ വീഡിയോകളുടെ സൗണ്ടും മറ്റും മറ്റുള്ള അന്തേവാസികളോ ജീവനക്കാരോ കേൾക്കാതിരിക്കാൻ ഹെഡ്ഫോൺ പ്രദാനം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. തന്നെ സ്വയംഭോഗം ചെയ്യാൻ സഹായി
ലണ്ടൻ: കെയർ ഹോമുകളിൽ കഴിയുന്ന വൃദ്ധ അന്തേവാസികളുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ അവിടങ്ങളിലെ നഴ്സുമാർ ശ്രദ്ധിക്കേണ്ട ഗൈഡ് റോയൽ കോളജ് ഓഫ് നഴ്സിങ് പുറത്തിറക്കി. ഇത് പ്രകാരം വൃദ്ധ അന്തേവാസികളെ മനം മടുപ്പിൽ നിന്നും മോചിപ്പിക്കുന്നതിനായി അവർക്ക് നീലച്ചിത്രം ഡൗൺലോഡ് ചെയ്ത് കാണാൻ കൊടുക്കണമെന്നുസ്വയംഭോഗം ചെയ്യാൻ സഹായം നൽകണമെന്നും സെക്സ് ടോയ്കൾ വാങ്ങി നൽകണമെന്നും ആവശ്യമെങ്കിൽ വേശ്യകളെ വരെ ഏർപ്പാടാക്കി നൽകണമെന്നും ആർസിഎൻ നഴ്സിമാരോട് ഈ ഗൈഡിലൂടെ നിർദ്ദേശിക്കുന്നു.വൃദ്ധ അന്തേവാസികളെ അവരുടെ റൂമുകളിൽ നഗ്നരായി കഴിയാൻ അനുവദിക്കണമെന്നും ഇത് പ്രകാരം ന്ഴ്സുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത് പ്രകാരം കെയർ ഹോമുകളിലെ അന്തേവാസികൾക്ക് അവരുടെ റൂമുകളിൽ പോൺ മൂവികൾ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവർ കാണുന്ന പോൺ വീഡിയോകളുടെ സൗണ്ടും മറ്റും മറ്റുള്ള അന്തേവാസികളോ ജീവനക്കാരോ കേൾക്കാതിരിക്കാൻ ഹെഡ്ഫോൺ പ്രദാനം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. തന്നെ സ്വയംഭോഗം ചെയ്യാൻ സഹായിക്കണമെന്ന് ഒരു കെയർഹോമിലെ അന്തേവാസി നഴ്സുമാരോട് ആവശ്യപ്പെട്ടത് ഇത് സംബന്ധിച്ച കേസ് സ്റ്റഡികളിലൊന്നിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
എന്നാൽ പലപ്പോഴും നഴ്സുമാർ അന്തേവാസികളുടെ ഇത്തരം ആവശ്യങ്ങൾ അവഗണിക്കുകയാണ് പതിവെന്നും എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലെന്നും ഗൈഡ് കടുത്ത നിർദ്ദേശം നൽകുന്നു. സ്വയംഭോഗം ആഗ്രഹിക്കുന്നവർക്ക് ഒരു മെക്കാനിക്കൽ സ്വയംഭോഗ യന്ത്രം പ്രദാനം ചെയ്യണമെന്നും അത് എങ്ങനെയാണ് ഉപയോഗിക്കുയെന്ന് പഠിപ്പിക്കണമെന്നും ഈ ഗൈഡ് നിർദ്ദേശിക്കുന്നു. കെയർഹോമിലേക്ക് ഒരു ലൈംഗിക തൊഴിലാളിയെ എത്തിച്ച് തരണമെന്ന് ഒരു അന്തേവാസി ആവശ്യപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം ആവശ്യങ്ങളും അവഗണിക്കരുതെന്നാണ് പുതിയ ഗൈഡ് നിർദ്ദേശിക്കുന്നത്.
തങ്ങളുടെ ആഗ്രഹങ്ങൾ തൃപ്തമാക്കാൻ ഒരു ലൈംഗിക തൊഴിലാളിയെ വേണമെന്ന് അവർ ആവശ്യപ്പെട്ടാൽ അത് നിർവഹിക്കേണ്ട ചുമതല നഴ്സുമാർക്കുണ്ടെന്നും പുതിയ ഗൈഡ് ഓർമിപ്പിക്കുന്നു. ലൈംഗിക പ്രശ്നങ്ങളും മറ്റ് വൈകാരിക പ്രശ്നങ്ങളുമുള്ള രോഗികളെ സെൻസിറ്റീവായും നിയമപരമായും കൈകാര്യം ചെയ്യുന്നതിനുള്ള മാർഗമെന്ന നിലയിലാണ് '' ഓൾഡർ പീപ്പിൾ ഇൻ കെയർഹോം; സെക്സ്, സെക്ഷ്വാലിറ്റി ആൻഡ് ഇന്റിമേറ്റ് റിലേഷൻഷിപ്പ്'' എന്ന പേരിലുള്ള ഗൈഡിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കെയർഹോമിൽ വേണ്ടത്ര ഇടമുണ്ടെങ്കിലും ഓരോ അന്തേവാസിക്കും ആഗ്രഹമുണ്ടെങ്കിലും അവരെ റൂമുകളിൽ നഗ്നരായി കഴിയാൻ അനുവദിക്കണമെന്നും ഈ ഗൈഡ് നിർദ്ദേശിക്കുന്നു.
തങ്ങൾ സാധാരണ ചെയ്ത് വന്നിരുന്ന ലൈംഗിക വൃത്തികൾ കെയർഹോമുകളിലും തുടരാൻ വയോജനങ്ങൾക്ക് ആഗ്രഹമുണ്ടാവുമെന്നും അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കണമെന്നുമാണ് ഈ ഗൈഡ് നിർദ്ദേശിക്കന്നത്.